Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സര്‍പ്രൈസുകള്‍ നിരവധിയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിനും ടീമില്‍ ഇടം ലഭിച്ചു. അഞ്ച് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ യുഎഇയിലെ സാഹചര്യത്തോട് പൊരുത്തപ്പെടുന്ന ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

1

ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും നിര്‍ണ്ണായകമായ പ്രഖ്യാപനം ബിസിസി ഐയുടെ ഭാഗത്ത് നിന്നുണ്ടായി. അത് മറ്റൊന്നുമല്ല,ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി എംഎസ് ധോണിയെ നിയമിച്ചതാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനായ ധോണിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം 2007ല്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. അതിനാല്‍ത്തന്നെ ധോണിയെ ഉപദേഷ്ടാവാക്കിയ് ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരമായി മാറാന്‍ സാധ്യത ഏറെയാണ്.

Also Read: T20 World Cup 2021: ചഹാലിന് ഇന്ത്യന്‍ ടീമിലിടമില്ല, 'ഞെട്ടിക്കുന്ന' തീരുമാനം, വിമര്‍ശിച്ച് ആകാശ് ചോപ്ര

2

ഉപദേഷ്ടാവായി ധോണിയെ നിയമിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ്. ധോണിയുമായി വലിയ സൗഹൃദമില്ലാത്ത ഗംഭീര്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം ധോണിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാറുമുണ്ട്. അതിനാല്‍ത്തന്നെ ധോണിയെ ഉപദേഷ്ടാവാക്കിയത് മുതല്‍ ഗംഭീറിനെതിരേ ട്രോള്‍ വര്‍ഷമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ നിരാശനായുള്ള ഇന്ത്യക്കാരന്‍ ടീമില്‍ ഇടം ലഭിക്കാത്ത ചഹാലോ ധവാനോ ഒന്നുമല്ലെന്നും അത് ഗൗതം ഗംഭീര്‍ ആണെന്നുമാണ് ആരാധകര്‍ ട്രോളുന്നത്.

Also Read: T20 World Cup: ധോണിയെ എങ്ങനെ സമ്മതിപ്പിച്ചു? ജയ് ഷായുടെ മാസ്റ്റര്‍പ്ലാന്‍, എങ്ങനെയെന്നറിയാം

3

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും ധോണിയെ വിടാതെ പിന്തുടരുകയാണ് ഗംഭീര്‍. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീടത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും നിര്‍ണ്ണായക പങ്ക് ഗംഭീറിനുണ്ടായിരുന്നു. എന്നാല്‍ ധോണി എന്ന നായകനിലേക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ പോവുകയും ടീമിലെ മറ്റ് താരങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്തതാണ് ഗംഭീറിനെ ചൊടിപ്പിച്ചിരുന്നത്.

Also Read: T20 World Cup 2021: വമ്പന്‍ സര്‍പ്രൈസ്, ആരും പ്രതീക്ഷിച്ചില്ല, ടീമിലിടം നേടിയ മൂന്ന് പേരിതാ

4

ഇത് പല വേദികളിലും പരസ്യമായിത്തന്നെ ഗംഭീര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും നിര്‍ണ്ണായക പ്രകടനമാണ് ഗംഭീര്‍ നടത്തിയത്. മാന്‍ ഓഫ് ദി മാച്ച് ധോണിക്ക് നല്‍കിയതിനെതിരേയും ഗംഭീര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സിക്്‌സറിലൂടെ ധോണി വിജയ റണ്‍സ് നേടുകയും ചെയ്തതോടെ ധോണിയിലേക്ക് മാത്രമായി എല്ലാ അംഗീകാരവും ചുരുങ്ങിയെന്നാണ് ഗംഭീര്‍ പറയുന്നത്. ഇതോടെ ധോണി ആരാധകരുടെ കണ്ണിലെ കരടായി ഗംഭീര്‍ മാറി.

Also Read: T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

5

എംഎസ് ധോണി ഇതിഹാസമാണ് എന്നാല്‍ ഗംഭീറിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ധോണിയെ മെന്ററാക്കിയപ്പോഴുള്ള ഗംഭീറിന്റെ പ്രതികരണമെന്ന നിലയില്‍ പല തരത്തിലുള്ള ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ധോണിയെ മെന്ററാക്കാനുള്ള ജയ് ഷായുടെ നീക്കത്തില്‍ അതൃപ്തി വ്യക്തമാക്കി ഗൗതം ഗംഭീര്‍ ബിജെപി വിട്ടുവെന്നാണ് മറ്റൊരു ട്രോള്‍.ധോണി ഇന്ത്യക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് ഇതുവരെ മനസിലാക്കാത്ത ഒരാള്‍ ഗംഭീര്‍ മാത്രമാണെന്നും ആരാധകര്‍ പറയുന്നു. എന്തായാലും സാമൂഹ്യ മാധ്യമത്തില്‍ ഗംഭീറിനെതിരേ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയരുന്നത്.

Also Read: T20 World Cup 2021: 'ചഹാല്‍ ഔട്ട് അശ്വിന്‍ ഇന്‍', തീരുമാനം മികച്ചതോ? തകര്‍പ്പനെന്ന് ഓജ, കാരണങ്ങളിതാ

6

Also Read: T20 World Cup 2021: ഇന്ത്യയെ ഭയക്കണം, 'വഴികാട്ടിയായി' ഇനി ധോണിയുണ്ട്, ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു


എംഎസ് ധോണി മെന്ററാകുന്നത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. നായകന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദവും ഇത് കുറക്കും. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ നിലവിലെ ഏക നായകനാണ് ധോണി. ടി20,ഏകദിന ലോകകപ്പ് കൂടാതെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചു. നിലവില്‍ ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദം കളിക്കുന്നതിനായി ധോണി ദുബായിലുണ്ട്. ഐപിഎല്ലിന് ശേഷമാവും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

Story first published: Thursday, September 9, 2021, 14:27 [IST]
Other articles published on Sep 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+