
ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ലെങ്കിലും ഐപിഎല്ലില്‍ സജീവ താരമാണ് ആര്‍ അശ്വിന്‍.നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്. എല്ലാ ക്രിക്കറ്റ് നിരൂപകരെയും ഞെട്ടിപ്പിച്ച് അശ്വിന്റെ ലോകകപ്പ് ടീമിലേക്കുള്ള മടങ്ങിവരവിനെ വിശദമായി പരിശോധിക്കാം.
Also Read: T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

ഇതുവരെയുള്ള പ്രകടനം
34കാരനായ അശ്വിന്‍ 46 ടി20യാണ് ഇന്ത്യക്കായി കളിച്ചത്. 52 വിക്കറ്റുകള്‍ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്. അശ്വിന്റെ എടുത്തുപറയേണ്ട സവിശേഷത ഇക്കോണമിയാണ്. 6.98 എന്ന മികച്ച ഇക്കോണമിയിലാണ് അശ്വിന്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. ഐപിഎല്ലില്‍ സിഎസ്‌കെ,റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്,പഞ്ചാബ് കിങ്‌സ്,ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കായാണ് അദ്ദേഹം കളിച്ചത്. 159 മത്സരത്തില്‍ നിന്ന് 139 വിക്കറ്റുകള്‍ അശ്വിന്റെ പേരിലുണ്ട്. 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കോണി 6.9.
Also Read: T20 World Cup 2021: 'ചഹാല്‍ ഔട്ട് അശ്വിന്‍ ഇന്‍', തീരുമാനം മികച്ചതോ? തകര്‍പ്പനെന്ന് ഓജ, കാരണങ്ങളിതാ

അശ്വിന്റെ മടങ്ങിവരവിന് കാരണം ധോണിയോ?
അശ്വിനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിക്കാനുള്ള കാരണം എംഎസ് ധോണിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സിഎസ്‌കെയിലൂടെ വളര്‍ന്ന അശ്വിനുമായി ധോണിക്ക് വലിയ സൗഹൃദമാണുള്ളത്. കൂടാതെ ധോണിയുടെ വിശ്വസ്തനായ ബൗളറായിരുന്നു അശ്വിന്‍. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കവെ പലപ്പോഴും അശ്വിനെക്കൊണ്ട് ധോണി ബൗളിങ് ഓപ്പണ്‍ ചെയ്യിക്കുകയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ധോണി ക്യാപ്റ്റനായിരിക്കെ അശ്വിന്‍-രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ടാണ് ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നത്. പിന്നീട് കോലി ക്യാപ്റ്റനായപ്പോള്‍ അശ്വിന്റെ സ്ഥാനം നഷ്ടമാവുകയും കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ടിനെ വളര്‍ത്തുകയും ചെയ്തു. അശ്വിന്റെ പരിമിത ഓവറിലെ മടങ്ങിവരവിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം സാധ്യത ഇല്ലെന്നാണ് കോലി പറഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ ഇപ്പോള്‍ പെട്ടെന്ന് തിരിച്ചെത്തിയത് ധോണിയുടെ ഇടപെടല്‍ മൂലമാണെന്ന് പറയാം.
Also Read: IND vs ENG: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്, ആരൊക്കെ പുറത്താകും? പകരം ആരൊക്കെ?

നീണ്ട ഇടവേള പ്രശ്‌നമാകില്ല
2010 ജൂണ്‍ 12ന് സിംബാബ് വെക്കെതിരായ ടി20യിലൂടെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ച താരമാണ് അശ്വിന്‍. അവസാനമായി കളിച്ചത് 2017 ജൂലൈ 9ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും. ഇതിന് ശേഷം ഐപിഎല്ലില്‍ പല തവണ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാന്‍ തയ്യാറായില്ല. ഇപ്പോഴിതാ വലിയ ഇടവേളക്ക് ശേഷം അപ്രതീക്ഷിതമായി ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം പിടിച്ചിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര പരിമിത ഓവറിലെ വലിയ ഇടവേള അശ്വിന് പ്രശ്‌നമായേക്കില്ല. കാരണം ഐപിഎല്ലില്‍ സജീവമായി അദ്ദേഹം തുടരുന്നുണ്ട്. അശ്വിന്റെ മടങ്ങിവരവ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് ക്രിക്കറ്റ് നിരൂപകര്‍ വിലയിരുത്തുന്നത്.
Also Read: 'മികച്ച താരങ്ങള്‍, എന്നാല്‍ അര്‍ഹിച്ചത് ലഭിച്ചില്ല', അണ്ടര്‍റേറ്റഡായ എട്ട് പേര്‍ ഇവരാണ്

ചഹാറിനെക്കാള്‍ കേമന്‍ അശ്വിന്‍ തന്നെ
ആര്‍ അശ്വിന്‍ ബൗളിങ്ങില്‍ വളരെ വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ്. പ്രധാനമായും ഇടം കൈയന്‍മാര്‍ക്കെതിരേ വലിയ ആധിപത്യം അശ്വിന് കാട്ടാനാവും. ക്യാരം ബോള്‍,ഗൂഗ്ലി തുടങ്ങി സ്പിന്നിലെ എല്ലാത്തരം പന്തുകളും അശ്വിന്റെ കൈകളില്‍ ഭദ്രം. കൂടാതെ ന്യൂബോളിലും ഡെത്ത് ഓവറിലും പോലും പന്തെറിയാന്‍ അശ്വിന് മികവുണ്ട്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയപ്പോള്‍ അവസാന ഓവര്‍ എറിഞ്ഞത് അശ്വിനായിരുന്നു. ചഹാലിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഇക്കോണി 8.23ഉും ഐപിഎല്ലിലെ ഇക്കോണമി 7.71 ഉുമാണ്. ഇതിനെക്കാള്‍ മികവ് അശ്വിനുണ്ട്. ചഹാലിനെ മധ്യ ഓവറുകളിലേക്കല്ലാതെ പരിഗണിച്ചാല്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ നിലവിലെ ഇന്ത്യന്‍ ടീം സാഹചര്യത്തിന് അനുയോജ്യന്‍ അശ്വിന്‍ തന്നെയാണ്.


Click it and Unblock the Notifications