വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അഫ്ഗാന്‍ ടീം പ്രഖ്യാപനം അറിയിച്ചില്ല, നായകസ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് ദിനംപ്രതിയും നടന്നുകൊണ്ടിരിക്കുന്നത്. കലകളെ പൂര്‍ണ്ണമായും വിലക്കിയെങ്കിലും പുരുഷ കായിക മത്സരങ്ങളെ താലിബാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വലിയ അനിശ്ചിതത്വത്തിന് വിരാമമിട്ട് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരണമുണ്ടായത്.

Rashid Khan steps down as captain Of Afghanistan | Oneindia Malayalam

സമീപകാലത്തായി വളരെയധികം വളര്‍ച്ച പ്രാപിച്ച അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിലെ കറുത്ത കുതിരകളാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നിലധികം താരങ്ങളെ സംഭാവന ചെയ്യാന്‍ ചുരുങ്ങിയ കാലം കൊണ്ട് അഫ്ഗാന്‍ ക്രിക്കറ്റിന് സാധിക്കുകയും ചെയ്തു. ഇന്നാണ് ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ തങ്ങളുടെ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിനം. അതിനാല്‍ത്തന്നെ ഇന്നലെ തന്നെ ഒട്ടുമിക്ക ടീമുകളും തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>T20 World Cup: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ആറ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി രാംപോള്‍</strong> T20 World Cup: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, ആറ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി രാംപോള്‍

1

ഇന്നലെ രാത്രിയാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ടീം പ്രഖ്യാപനം നടത്തിയത്. 18 അംഗ ടീമിനൊപ്പം രണ്ട് താരങ്ങളെ റിസര്‍വ് താരങ്ങളായും അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെ നായകനാക്കിയുള്ള ടീമില്‍ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടീം പ്രഖ്യാപനം എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ നായകസ്ഥാനം രാജിവെച്ചിരിക്കുകയാണ് റാഷിദ് ഖാന്‍. നായകനെന്ന നിലയില്‍ തന്നോട് ചര്‍ച്ചചെയ്യാതെയുള്ള ടീം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റാഷിദ് ഇത്തരമൊരു അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ട്വിറ്ററിലൂടെ റാഷിദ് ഖാന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

'ക്യാപ്റ്റനെന്ന നിലയിലും രാജ്യത്തോട് ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയിലും അഫ്ഗാന്‍ ടീം തിരഞ്ഞെടുപ്പില്‍ ഞാനും സ്ഥാനം അര്‍ഹിക്കുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാധ്യമത്തിലൂടെ പ്രഖ്യാപിച്ച അഫ്ഗാന്‍ ടീമിനെക്കുറിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നോട് സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. നായകനെന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം പെട്ടെന്നുള്ള തീരുമാന പ്രകാരം ഒഴിയുകയാണ്. അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കുകയെന്നത് എപ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണ്'- റാഷിദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

2

എന്നാല്‍ ഇതിനോട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താലിബാന്‍ സര്‍ക്കാര്‍ ചുമതലയേറ്റെടുത്തതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ ചുമതലയും അവര്‍ ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാന്‍ ഭരണത്തിനെതിരേ പ്രതികരിച്ചിട്ടുള്ള താരമാണ് റാഷിദ് ഖാന്‍. ഇതാവാം അഫ്ഗാന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ റാഷിദ് ഖാന്റെ അഭിപ്രായം ചോദിക്കാതിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും റാഷിദ് ഖാന്റെ ഇത്തരമൊരു തീരുമാനത്തോട് താലിബാന്‍ സര്‍ക്കാരിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.

അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് റാഷിദ് ഖാന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ റാഷിദ് നിലവിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ്. സിപിഎല്‍, ബിബിഎല്‍, പിഎസ്എല്‍ തുടങ്ങിയ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും റാഷിദ് സജീവമാണ്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാവുന്ന റാഷിദിനെ ടി20 ടീമില്‍ നിന്നും പുറത്താക്കാനുള്ള സാധ്യതകള്‍ പോലുമുണ്ട്. എന്തായാലും വലിയൊരു സമ്മര്‍ദ്ദ ഘട്ടമാണ് അഫ്ഗാന്‍ ക്രിക്കറ്റ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്.

3

റാഷിദിന്റെ അഭാവത്തില്‍ നായകനായി മുഹമ്മദ് നബിയെ പ്രഖ്യാപിക്കാനാണ് സാധ്യത.സീനിയര്‍ താരമായ നബി ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. അനുഭവസമ്പത്തും ഏറെയുള്ളതിനാല്‍ അഫ്ഗാന്റെ നായകസ്ഥാനത്ത് എത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും മുഹമ്മജ് നബിക്കാണ്. എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കും സാധ്യതയുണ്ട്. മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷഹ്‌സാദ്, നജീബുല്ല സദ്രാന്‍ എന്നിവരെല്ലാം ടീമിലുണ്ട്.

ശക്തമായ ടീമിനെത്തന്നെയാണ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. റാഷിദിനെ മാറ്റിനിര്‍ത്തി അഫ്ഗാന്‍ ടീം ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറവാണ്. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാന്‍ നിര എല്ലാ ടീമുകളുടെയും കണ്ണിലെ കരടാവുമെന്നുറപ്പ്. യുഎഇയിലെ പിച്ചില്‍ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങള്‍ അഫ്ഗാന്‍ ടീമിലുണ്ട്.

4

അഫ്ഗാനിസ്ഥാന്‍ ടീം: റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), റഹ്മത്തുല്ല ഗുര്‍ബാസ്, ഹസ്രത്തുല്ല സസായി, ഉസ്മാന്‍ ഖാനി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, ഹഷ്മത്തുല്ല ഷഹീദി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നയ്ബ്, നവീന്‍ ഉല്‍ ഹഖ്, ഹമീദ് ഹസന്‍, ഷറഫുദ്ദീന്‍ അഷറഫ്, ദാലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍, ക്വായിസ് അഹ്മദ്.

റിസര്‍വ് തിരങ്ങള്‍: അഫ്‌സര്‍ സസായി, ഫാരിദ് അഹ്മദ് മാലിക്ക്

Story first published: Friday, September 10, 2021, 10:10 [IST]
Other articles published on Sep 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X