Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍സിബി x എസ്ആര്‍എച്ച് കന്നിയങ്കം! സഞ്ജുവിന്റെ തുടക്കം ആര്‍ആറിനെതിരേ!! ഷെഡ്യൂളിങ്ങനെ

മുംബൈ: ക്രിക്കറ്റ് ലോകം ഇനി ഐപിഎല്‍ ലഹരിയിലേക്ക്. ടൂര്‍ണമെന്റി്‌ന്റെ ആദ്യഘട്ട മല്‍സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യത്തെ 20 മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുളളൂ. ബാക്കിയുള്ള ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. അടുത്ത മാസം 12 വരെയുള്ള മല്‍സങ്ങളുടെ ഫിക്‌സ്ചറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഈ മാസം 28ന് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം. രാത്രി 7.30 മുതല്‍ ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം.

തൊട്ടടുത്ത ദിവസം രാത്രി 7.30ന് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കൊമ്പുകോര്‍ക്കും. മുംബൈയിലെ വാംഖഡെയിലാണ് സൂപ്പര്‍ പോരാട്ടം.

RCB

പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരത്തിനായി അധികം കാത്തിരിക്കേണ്ടതില്ല. 30ന് തിങ്കളാഴ്ച സഞ്ജുവിന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സുമായാണ് സിഎസ്‌കെ കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യത്തെ ആഴ്ചയിലെ പ്രധാന ആകര്‍ഷണവും ഈ പോരാട്ടം തന്നെയായിരിക്കും.

രാജ്യത്ത് പലയിടങ്ങളും പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. പക്ഷെ ഇവയുടെ തിയ്യതികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ കാരണത്താലാണ് ഐപിഎല്ലിന്റെ മുഴുവന്‍ ഫിക്‌സ്ചറും ഒരുമിച്ച് പ്രഖ്യാപിക്കാതിരുന്നത്. തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രമേ മുഴുവന്‍ ഷെഡ്യൂളും പുറത്തു വിടുകയുള്ളൂ.

ഐപിഎല്‍ ഷെഡ്യൂള്‍

28/03/26 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സണ്‍റൈസേഴ്സ് (ബെംഗളൂരു) 7:30
29/03/26 മുംബൈ ഇന്ത്യന്‍സ് - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ് (മുംബൈ) 7:30
30/03/26 രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് (ഗുവാഹത്തി) 7:30
31/03/26 പഞ്ചാബ് കിംഗ്സ് - ഗുജറാത്ത് ടൈറ്റന്‍സ് (മുള്ളന്‍പൂര്‍) 7:30
01/04/26 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് (ലഖ്നൗ) 7:30
02/04/26 കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സണ്‍റൈസേഴ്സ് (കൊല്‍ക്കത്ത) 7:30
03/04/26 ചെന്നൈ സൂപ്പര്‍ കിംഗ്സ് -പഞ്ചാബ് കിംഗ്സ് (ചെന്നൈ) 7:30
04/04/26 ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് (ഡല്‍ഹി) 3:30
04/04/26 ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ റോയല്‍സ് (അഹമ്മദാബാദ്) 7:30
05/04/26 സണ്‍റൈസേഴ്സ് ഹൈദരാബാദ് -ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ഹൈദരാബാദ്) 3:30
05/04/26 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - ചെന്നൈ സൂപ്പര്‍ കിംഗ്സ് (ബെംഗളൂരു) 7:30
06/04/26 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് (കൊല്‍ക്കത്ത) 7:30
07/04/26 രാജസ്ഥാന്‍ റോയല്‍സ് -മുംബൈ ഇന്ത്യന്‍സ് (ഗുവാഹത്തി) 7:30
08/04/26 ഡല്‍ഹി ക്യാപിറ്റല്‍സ് -ഗുജറാത്ത് ടൈറ്റന്‍സ് (ഡല്‍ഹി) 7:30
09/04/26 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (കൊല്‍ക്കത്ത) 7:30
10/04/26 രാജസ്ഥാന്‍ റോയല്‍സ് -റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ഗുവാഹത്തി) 7:30
11/04/26 പഞ്ചാബ് കിംഗ്സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ് (മുള്ളന്‍പൂര്‍) 3:30
11/04/26 ചെന്നൈ സൂപ്പര്‍ കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് (ചെന്നൈ) 7:30
12/04/26 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - ഗുജറാത്ത് ടൈറ്റന്‍സ് (ലഖ്നൗ) 3:30
12/04/26 മുംബൈ ഇന്ത്യന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (മുംബൈ) 7:30

Story first published: Wednesday, March 11, 2026, 18:26 [IST]
Other articles published on Mar 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+