For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിക്കെതിരേ പന്തെറിയാന്‍ പ്രയാസം, ഇന്ത്യയുടെ വാലറ്റം കഷ്ടപ്പെടുത്തുന്നു- മാര്‍ക്ക് വുഡ്

മാഞ്ചസ്റ്റര്‍: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നതോടെ എല്ലാ ക്രിക്കറ്റ് ആരാധകരുടെയും ശ്രദ്ധ ടി20 ലോകകപ്പിലേക്കാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന ടെസ്റ്റ് പരമ്പരയുടെ നിര്‍ണ്ണായക മത്സരമാണ് നാളെ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് നാളെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ആരംഭിക്കുന്നത്. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അതിനാല്‍ത്തന്നെ അഞ്ചാം ടെസ്റ്റില്‍ സമനിലയോ ജയമോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും.

1

വിരാട് കോലിയെ സംബന്ധിച്ചും ചരിത്ര നേട്ടമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ കാത്തിരിക്കുന്നത്. പരമ്പര നേടാനായാല്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന ഐതിഹാസിക നേട്ടം കോലിക്ക് സ്വന്തമാക്കാനാവും. ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാവും കലാശപ്പോരാട്ടത്തിനിറങ്ങുക. കാരണം ഓവലില്‍ ചരിത്ര ജയമാണ് കോലിപ്പട നേടിയെടുത്തത്.

Also Read: T20 World Cup 2021: 'ഏത് എതിരാളിയും വിറക്കും', ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11 ഇതാ

2

ഇംഗ്ലണ്ട് നിരയെ ഇന്ത്യ നന്നായി വെള്ളം കുടിപ്പിക്കുന്നുണ്ടെന്ന് മത്സരഫലത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ പരമ്പരയെക്കുറിച്ചും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്. ഇന്ത്യയുടെ വാലറ്റം വളരെ അധികം പ്രയാസപ്പെടുത്തുന്നുണ്ടെന്നാണ് വുഡ് പറഞ്ഞത്. 'വാലറ്റം റണ്‍സ് നേടുമ്പോള്‍ അത് വളരെ പ്രയാസം ഉണ്ടാക്കും.

Also Read: T20 World Cup 2021: 'ഇവരെ തഴയേണ്ടിയിരുന്നില്ല', ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരങ്ങള്‍

3

ലോര്‍ഡ്‌സില്‍ ഞങ്ങളുടെ പദ്ധതി പാളിപ്പോയി. എല്ലാവര്‍ക്കും അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നാണ് കരുതുന്നത്. പദ്ധതിയെന്താണെന്നല്ല വാലറ്റത്തെ ഏത് വിധേനെയും വേഗത്തില്‍ പുറത്താക്കാനാവും മാഞ്ചസ്റ്ററില്‍ ശ്രമിക്കുക. ലീഡ്‌സില്‍ വേഗത്തില്‍ ഇന്ത്യയുടെ വാലറ്റത്തെ വേഗം മടക്കാനായി. എന്നാല്‍ ഓവലില്‍ വാലറ്റം വീണ്ടും ഇംഗ്ലണ്ട് ടീമിനെ കഷ്ടപ്പെടുത്തി. 30 ഓവര്‍ എറിഞ്ഞ് ബൗളര്‍മാര്‍ തളരുകയും പിച്ച് ഫ്‌ളാറ്റുമാണെങ്കില്‍ വാറ്റത്തിന് ബാറ്റുചെയ്യുക എളുപ്പമാവും'-മാര്‍ക്ക് വുഡ് പറഞ്ഞു.

Also Read: T20 World Cup: ഇതു അവസാന അവസരം, കപ്പില്ലെങ്കില്‍ കോലി തെറിക്കും! പകരക്കാരനായി രോഹിത്

4

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെയും മാര്‍ക്ക് വുഡ് പ്രശംസിച്ചു. പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്നാണ് മാര്‍ക്ക് വുഡ് പറഞ്ഞത്. ഇന്ത്യയുടെ ബാറ്റിങ് നിര ലോകോത്തരമാണെന്നും വുഡ് അഭിപ്രായപ്പെട്ടു. 'ഇന്ത്യയുടേത് ലോകോത്തര ബാറ്റിങ് നിരയാണെന്നാണ് കരുതുന്നത്. രോഹിത് ശര്‍മ മികച്ച താരമാണ്. ഏത് സാഹചര്യത്തിലായാലും പന്തെറിയാന്‍ വളരെ പ്രയാസമാണ്.

Also Read: T20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാം

5

കെ എല്‍ രാഹുലും മികച്ച പ്രകടനമാണ് നടത്തുന്നത്. പന്തുകളെ നന്നായി തിരഞ്ഞുപിടിച്ച് കളിക്കുന്നു.ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട വിക്കറ്റാണ്. പിന്നാലെ പുജാരയുമുണ്ട്. കോലിക്കെതിരേ ഏത് ഫോര്‍മാറ്റിലും പന്തെറിയാന്‍ എനിക്ക് പ്രയാസമാണ്.എന്നാല്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞാല്‍ ആരുടെയും വിക്കറ്റ് നേടാനാവും'-മാര്‍ക്ക് വുഡ് പറഞ്ഞു.

Also Read: T20 World Cup 2021: വമ്പന്‍ സര്‍പ്രൈസ്, ആരും പ്രതീക്ഷിച്ചില്ല, ടീമിലിടം നേടിയ മൂന്ന് പേരിതാ

6

മാഞ്ചസ്റ്റര്‍ ഇന്ത്യക്ക് മികച്ച റെക്കോഡുള്ള മൈതാനമല്ല. എന്നാല്‍ ഓവലിലെപ്പോലെ ഇന്ത്യക്ക് ചരിത്രം സൃഷ്ടിക്കാനുള്ള മികവുണ്ട്. രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുണ്ട്. രോഹിതിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. അജിന്‍ക്യ രഹാനെ മോശം ഫോമിലാണെങ്കിലും അവസാന മത്സരത്തിലും അവസരം ലഭിച്ചേക്കും. രവീന്ദ്ര ജഡേജക്ക് പകരം ആര്‍ അശ്വിന്‍ ടീമിലേക്കെത്താനും സാധ്യതയുണ്ട്. ആദ്യ നാല് മത്സരത്തിലും അശ്വിനെ ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിച്ചിട്ടില്ല. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കി മുഹമ്മദ് ഷമിയെ അഞ്ചാം ടെസ്റ്റിലേക്ക് തിരിച്ചെത്തിച്ചേക്കും.

Also Read: T20 World Cup 2021: ചഹാല്‍, സുന്ദര്‍, സിറാജ്, ഇന്ത്യന്‍ ടീമില്‍ ആര്‍സിബി താരങ്ങളാരുമില്ല

7

Also Read: T20 World Cup 2021: 'ചഹാല്‍ ഔട്ട് അശ്വിന്‍ ഇന്‍', തീരുമാനം മികച്ചതോ? തകര്‍പ്പനെന്ന് ഓജ, കാരണങ്ങളിതാ

ന്യൂസീലന്‍ഡിനോട് സ്വന്തം മണ്ണില്‍ പരമ്പര തോറ്റാണ് ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്നത്. ഇന്ത്യയോടും തട്ടകത്തില്‍ തോല്‍ക്കേണ്ടി വന്നാല്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയാവും. ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സ്ഥാനം പോലും തെറിക്കാന്‍ സാധ്യതയുണ്ട്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന് ജയം അഭിമാന പ്രശ്‌നമാണ്. നാലാം ടെസ്റ്റ് കളിക്കാതിരുന്ന ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Story first published: Thursday, September 9, 2021, 17:35 [IST]
Other articles published on Sep 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+