For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാം പാദത്തിന് ഇനി ഏഴ് നാള്‍, ആദ്യ പാദത്തെ റണ്‍വേട്ടക്കാരന്‍, വിക്കറ്റ് വേട്ടക്കാരന്‍ എല്ലാമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കും എത്തിയതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ശക്തമായി തുടരുന്നതിനാലാണ് വേദി യുഎഇയിലേക്ക് മാറ്റിയത്.

1

കോവിഡ് സാഹചര്യം മോശമായിത്തന്നെ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് രണ്ടാം പാദം നടത്തുന്നത്. താരങ്ങളുടെ ക്വാറന്റെയ്‌നിലടക്കം കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ നിന്ന് വേദി മാറ്റിയതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ പോയിന്റ് പട്ടികയിലും മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. രണ്ടാം പാദം ആരംഭിക്കാനിരിക്കെ ആദ്യ പാദത്തിലെ കളിക്കണക്കുകള്‍ വിശദമായി പരിശോധിക്കാം.

Also Read: T20 World Cup 2021: ധോണി ഉപദേഷ്ടാവ്, 'ഒരു ആവിശ്യവുമില്ലാത്ത നിയമനം', വിമര്‍ശിച്ച് അജയ് ജഡേജ

റണ്‍വേട്ടക്കാരില്‍ ധവാന്‍ മുന്നില്‍

റണ്‍വേട്ടക്കാരില്‍ ധവാന്‍ മുന്നില്‍

ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം റണ്‍വേട്ടക്കാരില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ് മുന്നില്‍. എട്ട് മത്സരത്തില്‍ നിന്ന് 54.28 ശരാശരിയില്‍ 380 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 92 റണ്‍സ്. എന്നാല്‍ വേദി മാറുമ്പോള്‍ അത് ധവാന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയ ധവാന്റെ പ്രകടനം ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്.

Also Read: IPL 2021: മുംബൈ ഇന്ത്യന്‍സിനെതിരേ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? ടോപ് ഫോറിനെ പരിചയപ്പെടാം

2

രണ്ടാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സ് നായകനും ഓപ്പണറുമായ കെ എല്‍ രാഹുലാണ്. ഏഴ് മത്സരത്തില്‍ നിന്ന് 66.20 ശരാശരിയില്‍ 331 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടും. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്കറേറ്റ് 136.21. മൂന്നാം സ്ഥാനത്ത് സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസാണ്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 64 ശരാശരിയില്‍ 320 റണ്‍സാണ് അദ്ദേഹം നേടിയത്.നാല് അര്‍ധ സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും.95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

4

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ എട്ട് മത്സരത്തില്‍ നിന്ന് 38.50 ശരാശരിയില്‍ 308 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഏഴ് മത്സരത്തില്‍ നിന്ന് 277 റണ്‍സ് നേടി അഞ്ചാം സ്ഥാനത്തുമുണ്ട്.

Also Read: IND vs ENG: ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് നേട്ടങ്ങള്‍ എന്തെല്ലാം? വിശദമായി പരിശോധിക്കാം

വിക്കറ്റ് വേട്ടയില്‍ ഹര്‍ഷല്‍ പട്ടേല്‍

വിക്കറ്റ് വേട്ടയില്‍ ഹര്‍ഷല്‍ പട്ടേല്‍

ആദ്യ പാദത്തില്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് നില്‍ക്കുന്നത് ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ്. ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ 9.17 എന്ന മോശം ഇക്കോണമിയാണ് താരത്തിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയുടെ ആവേഷ് ഖാനാണ്. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് അദ്ദേഹം വീഴ്ത്തി. 7.70 ഇക്കോണമിയില്‍ പന്തെറിഞ്ഞ അദ്ദേഹത്തിന്റെ മികച്ച പ്രകടനം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്.

Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

6

ഏഴ് മത്സരത്തില്‍ നിന്ന് 8.61 ഇക്കോണമിയില്‍ 14 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ് മോറിസാണ് മൂന്നാം സ്ഥാനത്ത്. ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുമായി മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹാര്‍ നാലാം സ്ഥാനത്തും ഏഴ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍ അഞ്ചാം സ്ഥാനത്തുമാണ്.

Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

സിക്‌സര്‍ വേട്ടക്കാരില്‍ രാഹുല്‍

സിക്‌സര്‍ വേട്ടക്കാരില്‍ രാഹുല്‍

സിക്‌സര്‍ വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് പഞ്ചാബിന്റെ കെ എല്‍ രാഹുലാണ്. 16 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍‌സ്റ്റോയാണ്. 15 സിക്‌സുകള്‍ അദ്ദേഹം നേടി.എന്നാല്‍ രണ്ടാം പാദത്തില്‍ ബെയര്‍‌സ്റ്റോ കളിക്കുന്നില്ല. 13 സിക്‌സുകളുമായി സിഎസ്‌കെയുടെ അമ്പാട്ടി റായിഡു മൂന്നാം സ്ഥാനത്താണ്. 13 സിക്‌സുകള്‍ തന്നെ നേടിയ രാജസ്ഥാന്റെ ജോസ് ബട്‌ലറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്‍ഡ്രേ റസലും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

43 ബൗണ്ടറികളുമായി ധവാനാണ് ബൗണ്ടറി നേട്ടക്കാരില്‍ മുന്നില്‍. പൃഥ്വി ഷാ (37),ഫഫ് ഡുപ്ലെസിസ് (29),കെ എല്‍ രാഹുല്‍ (27),ജോസ് ബട്‌ലര്‍ (27) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

പോയിന്റ് പട്ടിക

പോയിന്റ് പട്ടിക

എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി ഡല്‍ഹിയാണ് തലപ്പത്ത്. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം 10 പോയിന്റുള്ള സിഎസ്‌കെ രണ്ടാം സ്ഥാനത്തും. അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം 10 പോയിന്റ് തന്നെയുള്ള ആര്‍സിബി മൂന്നാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സ് (6പോയിന്റ്),പഞ്ചാബ് കിങ്‌സ് (6),കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (4),സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Story first published: Sunday, September 12, 2021, 17:33 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+