
ആദ്യ പാദം പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വേദി മാറുന്നതോടെ പോയിന്റ് പട്ടികയും മാറിമറിയാനുള്ള സാധ്യതയും കൂടുതലാണ്. എല്ലാ ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിരാട് കോലി നായകനായുള്ള ആര്‍സിബി ഇത്തവണ കന്നിക്കിരീട പ്രതീക്ഷയിലാണ്. ഇത്തവണ ആര്‍സിബി കപ്പുയര്‍ത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ആര്‍സിബി ഓപ്പണറായ ദേവ്ദത്ത് പടിക്കല്‍.
Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

ആര്‍സിബിയുടെ ആദ്യ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ്.അബുദാബിയിലാണ് മത്സരം. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ അഞ്ച് മത്സരവും ജയിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബിയുള്ളത്. രണ്ടോ മൂന്നോ ജയം കൂടി നേടായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബിക്ക് സാധിക്കും. 'എല്ലാ ടീമുകളും ഐപിഎല്‍ കിരീടം നേടുമെന്ന പ്രതീക്ഷയോടെയാണ് എത്തുന്നത്. ഇത് ഞങ്ങളുടെ വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നു. മികച്ച താരങ്ങള്‍ ഒപ്പമുണ്ട്. പകരക്കാരായി എത്തിയവരും മികച്ചവരാണ്. അതിനാല്‍ത്തന്നെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്'-ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു.
Also Read: IND vs ENG: ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ വിരാട് കോലി

ആദ്യ പാദത്തില്‍ കളിച്ച ഒട്ടുമിക്ക താരങ്ങളും രണ്ടാം പാദത്തിലും ആര്‍സിബിക്കൊപ്പമുണ്ട്. ആദം സാംബ മാത്രമാണ് രണ്ടാം പാദത്തിനില്ലാത്ത എടുത്തുപറയേണ്ട താരം. പകരക്കാരനായ ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയെ ആര്‍സിബി ടീമിലെത്തിച്ചിട്ടുണ്ട്. സ്പിന്നറായ താരത്തിന്റെ കന്നി ഐപിഎല്ലാണ്. അതിനാല്‍ത്തന്നെ തിളങ്ങാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോര്‍ജ് ഗാര്‍ട്ടനും സിംഗപ്പൂരിന്റെ ടിം ഡേവിഡുമാണ് ആര്‍സിബി ടീമിലെത്തിച്ച മറ്റ് താരങ്ങള്‍.
Also Read: INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?

'ടൂര്‍ണമെന്റ് തുടരുന്നപോലെ തന്നെയാണ് തോന്നുന്നത്.വലിയൊരു ഇടവേള ഉണ്ടായിരുന്നതായി തോന്നുന്നില്ല. കാരണം ഇതിനിടെയിലും മത്സരം കളിച്ചു. ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തിലും തുടരാനാണ് ശ്രമിക്കുന്നത്'-ദേവ്ദത്ത് പറഞ്ഞു. ദേവ്ദത്തിനൊപ്പം വിരാട് കോലി,ഗ്ലെന്‍ മാക്‌സ് വെല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരും അണിനിരക്കുമ്പോള്‍ ബാറ്റിങ് നിര ശക്തം. ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 195 റണ്‍സാണ്. സ്‌ട്രൈക്കറേറ്റ് 160.ആദ്യ പാദത്തിലൂടെ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ (101*) ആയിരുന്നു ദേവ്ദത്തിന്റെ സെഞ്ച്വറി പ്രകടനം.
Also Read: IND vs ENG: '2008ല്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറക്കില്ല', ബിസിസിഐയെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

മാധ്യമങ്ങളില്‍ ശ്രദ്ധിക്കാതെ എന്റെ കളിയില്‍ ശ്രദ്ധ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും ദേവ്ദത്ത് പറഞ്ഞു. 'ഇന്ത്യയില്‍ ക്രിക്കറ്റെന്നത് വലിയ ആഘോഷമാണ്. നിരവധി ആളുകളുടെ ശ്രദ്ധ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ പ്രധാനപ്പെട്ട കാര്യം തങ്ങളുടെ മത്സരത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. വഴിതിരിഞ്ഞ് പോകാനുള്ള സാധ്യതകളും സാഹചര്യവും കൂടുതലാണ്. എന്നാല്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നല്‍കാതെ എന്റെ മത്സരത്തിലും പരിശീലനത്തിലും ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്.മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുത്തിയേക്കും'-ദേവ്ദത്ത് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

Also Read: T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി
ഭാഗ്യം തീരെയില്ലാത്ത ടീമാണ് ആര്‍സിബി. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ ടീമിന് എത്രത്തോളം തിളങ്ങാനാവുമെന്നത് കണ്ടറിയണം. 2020ലെ യുഎഇ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ പ്രതീക്ഷകളേറെയാണ്. വിരാട് കോലിയുടെ സമീപകാല പ്രകടനം മികച്ചതായിരുന്നില്ല. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ആര്‍സിബിക്കൊപ്പമുള്ള രണ്ടാം പാദത്തിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.


Click it and Unblock the Notifications











