Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചേട്ടൻ ഇത്രയ്ക്ക് സിംപിളായിരുന്നോ, കമന്റേറ്ററെ അടുത്ത് വിളിച്ചിരുത്തി താരം, ഹൃദയം കവർന്ന് വീഡിയോ

ടി20 ലോകകപ്പ് ഫൈനലിലെ ബാറ്റിംഗ് വെടിക്കെട്ടിന് പിന്നാലെ സഞ്ജു സാംസണിന്റെ മറ്റൊരു പ്രവൃത്തി കൂടി ആരാധകരുടെ ഹൃദയം കീഴടക്കുന്നു. അഹമ്മദാബാദിലെ വിജയഘോഷങ്ങൾക്കിടെ സ്റ്റേജിലെ പോഡിയത്തിൽ തനിച്ച് ഇരിക്കുകയായിരുന്ന സഞ്ജു, പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെയെ തന്റെ അരികിലേക്ക് വിളിച്ചിരുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഞ്ജുവിന്റെ ക്ഷണം സ്വീകരിച്ച് ഹർഷ ഭോഗ്ലെ അദ്ദേഹത്തിനൊപ്പം ഇരിക്കുകയും ഇരുവരും ദീർഘനേരം സംസാരിക്കുകയും ചെയ്തു. മറ്റുള്ളവരെല്ലാം ആഘോഷ തിമിർപ്പിൽ ആയിരുന്നെങ്കിലും അതിലൊന്നും കൂടുതൽ ശ്രദ്ധ കൊടുക്കാതെ സഞ്ജു സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു.

T20 WC 2026: 'സഞ്ജു കളി പഠിച്ചു, കിവീസ് അത് മറന്നു'; മലയാളി താരത്തെ വാനോളം പുകഴ്ത്തി ഓസീസ് ലെജന്റ്
ടൂർണമെന്റിലെ താരം; റെക്കോർഡുകൾ തകർത്ത് സഞ്ജു

ടൂർണമെന്റിലെ മികച്ച താരത്തിനുള്ള (Player of the Tournament) പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കി. വെറും 5 മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ഈ ബാറ്റിംഗ് വിരുന്ന്. ഫൈനലിൽ 46 പന്തിൽ 89 റൺസ് നേടിയ സഞ്ജു, അഭിഷേക് ശർമ്മയുമായി ചേർന്ന് 98 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും പടുത്തുയർത്തി. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 255-ൽ ഇന്ത്യ എത്തിയത് സഞ്ജുവിന്റെ ഈ ഇന്നിംഗ്‌സിന്റെ കരുത്തിലാണ്.

sanjusamsonharshabhogle

ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ആദ്യ പ്ലേയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന ഒരു താരം ടൂർണമെന്റിന്റെ അവസാനം പി.ഒ.ടി.ടി അവാർഡ് വാങ്ങുന്നത് ചിലപ്പോൾ ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. നമീബിയയ്ക്കെതിരെയും സിംബാബ്‍വെയ്ക്കെതിരെയും ഇന്ത്യയ്ക്കായി മികച്ച തുടക്കം സമ്മാനിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നെങ്കിലും അത് വലിയൊരു സ്കോറിലേക്ക് കൺവേർട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാൽ, വെസ്റ്റ് ഇന്റീസിനെതിരായ മത്സരം അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് തന്നെ മാറ്റി കളഞ്ഞു. ആ ഇന്നിങ്സിലും പിന്നീട് ബാറ്റ് ചെയ്ത 2 മത്സരങ്ങളിലും സെഞ്ച്വറിക്കരികിൽ നിൽക്കെയാണ് സഞ്ജു പുറത്തായത്.

"എന്റെ മോശം സമയത്തും നീ കൂടെയുണ്ടായിരുന്നു"; ഭാര്യയ്ക്കായി ഹൃദയസ്പർശിയായ കുറിപ്പ്

ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ ഭാര്യ ചാരുലത രമേശിനായി സഞ്ജു പങ്കുവെച്ച കുറിപ്പും ആരാധകരെ വികാരാധീനരാക്കി. "എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നീ മനസ്സിലാക്കി. എന്റെ ഏറ്റവും നല്ല വശവും മോശം വശവും കണ്ടിട്ടും നീ എനിക്കൊപ്പം ഉറച്ചുനിന്നു. ഈ നിമിഷത്തിനായി ഞാൻ ആഗ്രഹിച്ച അത്ര തന്നെ തീവ്രതയോടെ നീയും സ്വപ്നം കണ്ടിരുന്നു. നന്ദി എന്റെ പ്രിയപ്പെട്ട പെണ്ടാട്ടി," സഞ്ജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

T20 WC 2026: സഞ്ജുവും ധോണിയും ആ കാര്യങ്ങളിൽ ഒരുപോലെ; സാമ്യതകൾ ചൂണ്ടിക്കാട്ടി രഹാനെ
ഇനി ചെന്നൈയുടെ 'മഞ്ഞപ്പട'യിലേക്ക്!

ലോകകപ്പിലെ ഈ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജു അടുത്തതായി ഐപിഎൽ ആവേശത്തിലേക്ക് കടക്കുകയാണ്. ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിന് (CSK) വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങുന്നത്. സാം കറനെയും രവീന്ദ്ര ജഡേജയെയും നൽകി രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെ സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. ധോണിക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ചെന്നൈ ആരാധകർ വലിയ ആവേശത്തിലാണ്.

Story first published: Tuesday, March 10, 2026, 17:21 [IST]
Other articles published on Mar 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+