IND vs ENG: 'ഓവലില്‍ കളിച്ചത് അജിന്‍ക്യ രഹാനെയുടെ അവസാന ഇന്നിങ് ആയേക്കും'- പാര്‍ഥിവ് പട്ടേല്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണ്. അഞ്ചാം മത്സരം കോവിഡ് വ്യാപന ഭീതിയില്‍ നടക്കാതെ പോയെങ്കിലും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് നിമിഷങ്ങള്‍ പരമ്പരയിലുണ്ടായിരുന്നു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യക്ക് 2-1ന്റെ ലീഡുണ്ടായിരുന്നു. അഞ്ചാം മത്സരം നടന്നിരുന്നെങ്കില്‍ ഇംഗ്ലണ്ടില്‍ 14 വര്‍ഷത്തിന് ശേഷം ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് ചിലപ്പോള്‍ സാധിക്കുമായിരുന്നു.

രോഹിത് ശര്‍മയും കെ എല്‍ രാഹുലും തകര്‍ത്ത് കളിച്ച പരമ്പരയില്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തീര്‍ത്തും നിരാശപ്പെടുത്തി. നാല് ടെസ്റ്റില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സാണ് രഹാനെ നേടിയത്. മികച്ച പ്രകടനം ടെസ്റ്റില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണെങ്കിലും സമീപകാലത്തെ രഹാനെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. പല മുന്‍ താരങ്ങളും രഹാനെക്ക് പിന്തുണ അറിയിച്ചപ്പോള്‍ മറ്റ് പലരും രഹാനെയെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഓവലില്‍ കളിച്ചത് രഹാനെയുടെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് ആയേക്കാമെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.
Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

'ഇത് അജിന്‍ക്യ രഹാനെയുടെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് ആയിരിക്കുമെന്നാണ് തോന്നുന്നത്.2016ല്‍ 51.4 എന്ന മികച്ച ശരാശരി രഹാനെക്കുണ്ടായിരുന്നു. അവിടെ നിന്ന് 39ലേക്ക് എത്തിയിരിക്കുകയാണ്.ഫോമില്‍ തുടര്‍ച്ചയായി ഇടിവ് സംഭവിക്കുന്നു. സ്ഥിരതയില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. താഴോട്ടാണ് രഹാനെയുടെ പ്രകടനമെന്നത് വ്യക്തം. താരങ്ങള്‍ക്ക് സ്ഥിരത നഷ്ടപ്പെട്ടാല്‍ ചോദ്യം ഉയരുക തന്നെ ചെയ്യും'-പാര്‍ഥിവ് പറഞ്ഞു.
Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

രഹാനെക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയാം. ബാറ്റിങ്ങില്‍ ഇത് കാണുന്നുണ്ട്. ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ഇംഗ്ലണ്ടില്‍ കൂടുതല്‍ തവണ പുറത്തായതും ഓഫ് സ്റ്റംപിലെത്തുന്ന പന്തുകളിലാണ്. എല്‍ബി ഡബ്ല്യുവായും പുറത്തായി. ടൈമിങ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ രഹാനെക്ക് വിശ്രമം നല്‍കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്തിയാല്‍ തിരിച്ചുവരാനുള്ള അവസരം ലഭിച്ചേക്കും.
Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലുണ്ട്. ഈ സാഹചര്യത്തില്‍ രഹാനെയുടെ അഭാവം ഇന്ത്യയെ ബാധിച്ചേക്കില്ല.ഹനുമ വിഹാരി,സൂര്യകുമാര്‍ യാദവ് എന്നിവര്‍ അവസരം കാത്ത് പുറത്തുണ്ട്. ശ്രേയസ് അയ്യരെ ടെസ്റ്റ് താരമായി വളര്‍ത്തിക്കൊണ്ടുവരാനും സാധിക്കും. ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ കെ എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാം.
Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനം വരുന്നുണ്ട്. പേസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ രഹാനെക്ക് പകരക്കാരനായി ഹനുമ വിഹാരി എത്തിയേക്കും. ലഭിച്ച അവസരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ വിഹാരി സ്പിന്‍ ബൗളര്‍കൂടിയാണ്.
Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്
അതിനാല്‍ത്തന്നെ വിഹാരിയുടെ വരവ് ഇന്ത്യക്ക് രണ്ട് തരത്തില്‍ ഗുണം ചെയ്‌തേക്കും. ആക്രമിച്ച് കളിക്കുന്ന സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കാവുന്നതാണ്. ഇരുവരും അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമല്ല.എന്തായാലും ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റിനിറങ്ങുമ്പോള്‍ മധ്യനിര താരമായി രഹാനെ ടീമിലുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications