Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനല്‍ വേദിയില്‍ ആവേശമായി ധോണിയും രോഹിത്തും, എന്തുകൊണ്ട് കോലിയില്ല? കാരണമിങ്ങനെ

ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയാണ് ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കി ഐസിസി ടി20 ലോകകപ്പില്‍ ടീം ഇന്ത്യ മുത്തമിട്ടത്. ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ മാത്രമല്ല, വിഐപി ബോക്‌സില്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍മാരായ എംഎസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരും ടീമിന്റെ കിരീടധാരണത്തിന് സാക്ഷികളായിരുന്നു.

ഇരുവരുടെയും സാന്നിധ്യം ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല, കാണികളെയും ഏറെ ആവേശഭരിതരാക്കുകയും ചെയ്തു. പക്ഷെ ധോണിയും രോഹിത്തും വന്നിട്ടും എന്തുകൊണ്ട് മറ്റൊരു മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ വിരാട് കോലി വന്നില്ലെന്നാണ് ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യം.

ROHIT DHONI

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ താരമാണ് ധോണി. രോഹിത്തും കോലിയുമാവട്ടെ ടി20യും ടെസ്റ്റും മതിയാക്കിയെങ്കിലും ഏകദിനത്തില്‍ ഇപ്പോഴും സജീവമാണ്. എന്നിട്ടും കോലി എന്തുകൊണ്ടായിരിക്കാം ഫൈനലിനായി എത്താതിരുന്നത്? ഇതിനു പിന്നിലെ കാരണമറിയാം.

കോലിക്ക് എന്തുപറ്റി?

എംഎസ് ധോണിയും രോഹിത് ശര്‍മയും ഫൈനല്‍ വേദിയില്‍ എത്തിയ സാഹചര്യത്തില്‍ വിരാട് കോലി കൂടി വന്നിരുന്നെങ്കില്‍ അത് വേദിയെയും കൂടുതല്‍ കളര്‍ഫുള്ളാക്കിയേനെയാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. പക്ഷെ അദ്ദേഹം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എത്താതിരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്.

ഇതില്‍ ആദ്യത്തേത് ധോണി, രോഹിത് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ കോലിക്ക് ഔദ്യോഗിക പ്രതിബദ്ധയുണ്ടായിരുന്നില്ലെന്നതാണ്. മുന്‍ ടി20 ലോകകകപ്പ് വിന്നിങ് ക്യാപ്റ്റന്‍മാരെന്ന നിലയിലാണ് ധോണിയും രോഹിത്തും പ്രത്യേക അതിഥികളായി ഫൈനലില്‍ സംബന്ധിച്ചത്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത് ധോണിക്ക് കീഴിലാണ്. 2024ല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടാം ലോക കിരീടത്തിലും ടീം മുത്തമിട്ടു. എന്നാല്‍ നായകനെന്ന നിലയില്‍ ഇവരെ ലോക കിരീടമൊന്നും കോലിക്കു എടുത്തു കാണിക്കാനില്ല.

VIRAT KOHLI

ഈ കാണത്താല്‍ തന്നെ ലോകകപ്പിന്റെ ഫൈനല്‍ വേദിയില്‍ അദ്ദേഹത്തിനു പ്രത്യേകിച്ചു റോളുകളൊന്നുമില്ല. ഇതാവാം ഫൈനലിനായി കോലി എത്താതിരുന്നതിന്റെ ആദ്യത്തെ കാരണം.

മറ്റൊരു കാരണം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചതിനാലാവാം ഫൈനലിനു അദ്ദേഹം എത്താതിരുന്നത്. ക്രിക്കറ്റ് മല്‍സരങ്ങളില്ലാത്ത സമയങ്ങളില്‍ കുടുംബസ്ഥനായി ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടുന്നയാളാണ് കോലി. ഭാര്യ അനുഷ്‌കാ ശര്‍മയും രണ്ടു മക്കളുമുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുബം.

ഇവര്‍ക്കൊപ്പം നിലവില്‍ ലണ്ടനിലാണ് കോലി താമസിക്കുന്നത്. ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള മല്‍സരങ്ങള്‍ക്കോ, ഐപിഎല്ലില്‍ കളിക്കുന്നതിനോ വേണ്ടി ാത്രമേ അദ്ദേഹം ഇവിടെയെത്താറുള്ളൂ.

അല്ലാത്ത സമയങ്ങളില്‍ ലണ്ടനില്‍ തന്നെയാണ് കോലി താമസിക്കാനും ഇഷ്ടപ്പെടുന്നത്. ടി20 ലോകകപ്പ് ഫൈനലിനു വേണ്ടി മാത്രമായി അദ്ദേഹം ഇവിടേക്കു വരാത്തതിനു കാരണവും ഇതു തന്നെയാവാം.

Story first published: Tuesday, March 10, 2026, 16:57 [IST]
Other articles published on Mar 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+