Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യയല്ല, ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീം മറ്റൊന്ന്!! ഞെട്ടിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

ആധികാരിക വിജയവുമായി ഇന്ത്യന്‍ ടീം ടി20 ലോകകപ്പില്‍ ജേതാക്കളായെങ്കിലും ഇതു അംഗീകരിക്കാന്‍ തയ്യാറാവാതെ മറ്റൊരു ടീമിനെ പുകഴ്ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ചാംപ്യന്‍മാരായത് ഇന്ത്യയാണെങ്കിലും ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീം മറ്റൊന്നാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഏകപക്ഷീയ ജയത്തോടെയാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യ ട്രോഫിയില്‍ മുത്തമിട്ടത്. 96 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായ ആദ്യ ടീമായി ഇന്ത്യ മാറുകയും ചെയ്തു.

SOUTH AFRICA TEAM

ബെസ്റ്റ് ടീം

കിരീടഭാഗ്യമുണ്ടായില്ലെങ്കിലും ഈ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ടീം എയ്ഡന്‍ മാര്‍ക്രം നയിച്ച സൗത്താഫ്രിക്കയാണെന്നാണ് സ്റ്റീവ് ഹാര്‍മിസണ്‍ ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റില്‍ പല മല്‍സരങ്ങളിലെയും ഇന്ത്യയുടെ പ്രകടനം ആധികാരികമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ടോക്ക്‌സ്‌പോര്‍ട്ട് ക്രിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹാര്‍മിസണ്‍.

ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് പ്രധാനമായും അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ്. ഓവറോള്‍ ടൂര്‍ണമെന്റ് എടുത്താല്‍ ഫ്‌ളാറ്റ് ട്രാക്കുകളിലെ വ്യത്യാസം ജസ്പ്രീത് ബുംറയായിരുന്നു.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നു എനിക്കു തോന്നുന്നില്ല. സൗത്താഫ്രിക്കയായിരുന്നു ബെസ്റ്റ് ടീം. എന്നാല്‍ മികച്ച നിമിഷങ്ങളുണ്ടായത് ഇന്ത്യക്കാണ്. ഇത്തരം ചില നിമിഷങ്ങളാണ് അവരെ ജേതാക്കളാക്കുകയും ചെയ്തത്.

ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ പ്രകടനം അത്ര ആധികമായിരുന്നെന്നു എനിക്കു തോന്നുന്നില്ല. അതിനു ശേഷം ചില പ്രത്യേക നിമിഷങ്ങങ്ങള്‍ അവരെ വിജയിപ്പിക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ (സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം) വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു.

നന്നായി കളിക്കാതിരുന്നപ്പോഴും ജയിക്കാനുള്ള വഴി ഇന്ത്യ കണ്ടെത്തി. വലിയ മൊമെന്റിലെ താരങ്ങളായിരുന്നു അതിനു കാരണം. പക്ഷെ സൗത്താഫ്രിക്കയായിരുന്നു ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത്.

ഫിന്‍ അലെന്റെ (സെമി ഫൈനല്‍) ദിനമായിരുന്ന ആ ഗെയിമില്‍ മാത്രമാണ് സൗത്താഫ്രിക്കയ്ക്കു പാളിയത്. വലിയ നിമിഷങ്ങളില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനൊപ്പം പ്രകടനം പുറത്തെടുക്കേണ്ടിയും വന്നപ്പോള്‍ അതു ഇന്ത്യ മറ്റാരേക്കാളും നന്നായി നിര്‍വഹിച്ചുവെന്നും ഹാര്‍മിസണ്‍ വിശദമാക്കി.

INDIAN TEAM

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് സൗത്താഫ്രിക്ക ഇത്തവണ സെമി ഫൈനലില്‍ കടന്നത്. ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരവും ജയിച്ച അവര്‍ സൂപ്പര്‍ എട്ടിലെ മൂന്നു കളിയിലും വെന്നിക്കൊടി പാറിച്ചു.

പക്ഷെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നസെമിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ അവര്‍ നിഷ്പ്രഭരായി. ഫിന്‍ അലെന്റ മിന്നല്‍ സെഞ്ച്വറി സൗത്താഫ്രിക്കയുടെ കഥ കഴിച്ചു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് കിവികള്‍ സ്വ്‌നമാക്കിയത്.

Story first published: Tuesday, March 10, 2026, 18:15 [IST]
Other articles published on Mar 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+