
ടി20 ലോകകപ്പിനായുള്ള ശക്തമായ മുന്നൊരുക്കം തുടരവെയാണ് താലിബാന്റെ കടന്നുവരവ്. കായിക മേഖലയേയും അഫ്ഗാന്‍ വിലക്കുമെന്ന് കരുതിയെങ്കിലും ക്രിക്കറ്റ് ടീമിനോട് അനുകൂല നിലപാടാണ് താലിബാന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ ശാന്തമായ അന്തരീക്ഷം നശിച്ചതോടെ അഫ്ഗാന്‍ ക്രിക്കറ്റിന്റെ എല്ലാ പ്രതീക്ഷകളും പദ്ധതികളും താളംതെറ്റി. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് ടീമിനെയും പ്രഖ്യാപിച്ചിരുന്നു.
Also Read: T20 World Cup 2021: ധോണി ഉപദേഷ്ടാവ്, 'ഒരു ആവിശ്യവുമില്ലാത്ത നിയമനം', വിമര്‍ശിച്ച് അജയ് ജഡേജ

സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെ നായകനാക്കിയായിരുന്നു അഫ്ഗാന്‍ ടീം പ്രഖ്യാപിച്ചത്. എന്നാല്‍ തന്നോട് കൂടി ആലോചിക്കാതെയാണ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ടീം പ്രഖ്യാപിച്ചതെന്ന കാരണം ചൂണ്ടിക്കാട്ടി റാഷിദ് ഖാന്‍ നായകസ്ഥാനം രാജിവെച്ചു. എന്നാല്‍ കളിക്കാരനായി തുടരാന്‍ അഭിമാനമാണെന്ന് ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ഇതോടെ മറ്റൊരു സീനിയര്‍ താരമായ മുഹമ്മദ് നബിയെ അഫ്ഗാനിസ്ഥാന്‍ നായകനായി നിയമിക്കുകയും ചെയ്തു.
Also Read: IPL 2021: മുംബൈ ഇന്ത്യന്‍സിനെതിരേ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? ടോപ് ഫോറിനെ പരിചയപ്പെടാം

താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു. ഈ മാസം 27നാണ് ഇരു ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റിനെ തടയുന്ന താലിബാന്‍ സര്‍ക്കാരിന്റെ നിലപാടിനോടുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതിനായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മത്സരത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്ററിലൂടെ അവര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Also Read: IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാന് ഐസിസി ടി20 ലോകകപ്പില്‍ അവസരം നല്‍കിയത് കാണാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പെയ്ന്‍ പറഞ്ഞുവെന്നാണ് ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും പൂര്‍ണ്ണമായും നിലച്ച അവസ്ഥയല്ല. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിനിരയായ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നിലവില്‍ ബംഗ്ലാദേശില്‍ പരമ്പര കളിക്കുകയാണ്.അഞ്ച് മത്സര ഏകദിന പരമ്പരയും ഒരു ചതുര്‍ദിന ടെസ്റ്റും പരമ്പരയിലുണ്ട്. ആദ്യ ഏകദിനത്തില്‍ 16 റണ്‍സിന് അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ ഭാവി മത്സരക്രമങ്ങളും കണ്ടറിയണം.
Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

എന്നാല്‍ താലിബാന്റെ വരവാണ് അഫ്ഗാന്‍ ക്രിക്കറ്റിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയാനാവില്ല.അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (എസിബി) പിഴവുകളാണ് ഒരു പരിധിവരെ അവരുടെ പ്രശ്‌നം. ഭരണ സമിതിയുടെ തെറ്റായ തീരുമാനങ്ങളും തലപ്പത്ത് അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളുമെല്ലാം അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു. അടിക്കടി ടീമിന്റെ നായകനെയടക്കം മാറ്റുന്നതും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.
Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

ഗുല്‍ബാദിന്‍ നെയ്ബിന്റെ ക്യാപ്റ്റന്‍സിയില്‍ മോശം പ്രകടനം നടത്തിയതോടെ 2019ല്‍ റാഷിദ് ഖാനെ അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനാക്കി.എന്നാല്‍ ഇതേ വര്‍ഷം ഡിസംബറില്‍ റാഷിദ് ഖാനെ മാറ്റി മധ്യനിര ബാറ്റ്‌സ്മാന്‍ അസ്ഹര്‍ അഫ്ഗാനെ നായകനാക്കി.2018ല്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ അഫ്ഗാനെ നയിച്ചത്.ഏറെ നാള്‍ അസ്ഹര്‍ തുടര്‍ന്നെങ്കിലും ഈ വര്‍ഷം മെയ്യില്‍ അദ്ദേഹത്തെ പുറത്താക്കി വീണ്ടും റാഷിദിനെ നായകനാക്കി. ടെസ്റ്റില്‍ ഹഷ്മത്തുല്ല ഷാഹിദിയേയും ക്യാപ്റ്റനാക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഞ്ച് നായകന്മാരെയാണ് അഫ്ഗാന്‍ പരീക്ഷിച്ചത്. ഒരു നായകനും ആവിശ്യത്തിന് സമയമോ പിന്തുണയോ എസിബി നല്‍കിയില്ല.
Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

എസിബിയുടെ ഭരണമാറ്റവും ടീമിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.ടീമിന്റെ മുഖ്യ സെലക്ടറായി ഉണ്ടായിരുന്ന മന്‍ഗാലിനെ രണ്ട് വര്‍ഷത്തിന് ശേഷം പുറത്താക്കി. അസിസുല്ലാഹ് ഫാസ്‌ലിയെ എസിബിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തി ടീം മെച്ചപ്പെട്ട് വരവെ 2019ലെ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സ്ഥാനത്ത് നിന്ന് നീക്കി. പകരക്കാരനായി ഫര്‍ഹാന്‍ യൂസഫ്‌സായി എത്തി.സിഇഒ സ്ഥാനത്ത് നിന്ന് അസ്ദുല്ല ഖാനെ മാറ്റി ലൂത്ഫുല്ല സ്റ്റനിക്‌സായിയെ നിയമിച്ചു. താലിബാന്‍ ഭരണം തിരിച്ചുപിടിച്ചതോടെ ഫാസ് ലി വീണ്ടും എസിബിയുടെ ചെയര്‍മാനായിരിക്കുകയാണ്. ഇൗ മാറ്റങ്ങളെല്ലാം ടീമിനെ പ്രതികൂലമായാണ് ബാധിക്കുന്നത്.
Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍
ഒരു നായകനെ സ്ഥിരപ്പെടുത്തി വളരാനുള്ള അവസരം നല്‍കുകയും എസിബി ഭരണസമിതിക്ക് കൃത്യമായ സംവിധാനവും കൊണ്ടുവരാന്‍ സാധിക്കുന്നുമില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി അഫ്ഗാന്‍ ക്രിക്കറ്റ് നേരിടാനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications