For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡും സച്ചിനും ഗാംഗുലിയും കളിച്ചപ്പോഴുള്ള ശക്തി ഇന്നത്തെ ഇന്ത്യന്‍ ടീമിനില്ല- ഷെയ്ന്‍ വോണ്‍

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. തട്ടകത്തില്‍ ആര്‍ക്കും പരമ്പര വിട്ടുകൊടുക്കാത്ത നിരയായി ഇന്ത്യ മാറിയിട്ട് ഏറെ നാളുകളായി. സമീപകാലത്തായി വിദേശ പര്യടനങ്ങളിലും ഗംഭീര പ്രകടനം ഇന്ത്യ നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തിയ ഇന്ത്യ ഇംഗ്ലണ്ടിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

1

വിരാട് കോലിയെന്ന നായകന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളാണ് ടീം സ്വന്തമാക്കുന്നതെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,വിവിഎസ് ലക്ഷ്മണ്‍,സൗരവ് ഗാംഗുലി,വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കളിച്ചിരുന്ന ഇന്ത്യയുടെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിക്കാവുന്ന കാലത്തെ അതേ പ്രകടനം ഇന്നത്തെ ടീമിന് കാഴ്ചവെക്കാനാവുന്നുണ്ട്. എന്നാല്‍ അന്നത്തെ ഫാബുലസ് ഫൈവ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അത്ര മികവ് ഇന്നത്തെ ഇന്ത്യന്‍ ടീമിനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നറും ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍.

Also Read: IND vs ENG: ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച മൂന്ന് നേട്ടങ്ങള്‍ എന്തെല്ലാം? വിശദമായി പരിശോധിക്കാം

2

'വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ഇന്ത്യന്‍ ടീം അതിശക്തമായ താരനിരയായി മാറിക്കഴിഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ദ്രാവിഡ്,ഗാംഗുലി,സച്ചിന്‍,ലക്ഷ്മണ്‍,സെവാഗ് എന്നിവരൊക്കെ കളിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതുപോലെയാണ്. നിലവിലെ മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ബാറ്റിങ് നിരയേക്കാള്‍ മികച്ചത് അന്നത്തെ ദ്രാവിഡ്,ഗാംഗുലി,സച്ചിന്‍,ലക്ഷ്മണ്‍,സെവാഗ് എന്നിവര്‍ അടങ്ങുന്ന ടീമാണ്'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.

Also Read: IND vs ENG: 'മുഹമ്മദ് സിറാജ് തന്റെ ശക്തി എന്താണെന്ന് ഒരിക്കലും മറക്കരുത്'- ഉപദേശിച്ച് ആശിഷ് നെഹ്‌റ

2

ഇന്നത്തെ ക്രിക്കറ്റിലെ സാഹചര്യത്തെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യം ആയിരുന്നു അന്നുണ്ടായിരുന്നത്. മികച്ച പേസ് നിരയും ഇതിഹാസ സ്പിന്നര്‍മാരുമുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം എതിരേ ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടിയവരാണ് ഇന്ത്യയുടെ ഫാബുലസ് ഫൈവ് എന്ന് വിശേഷിപ്പിക്കുന്ന മുന്നത്തെ ബാറ്റിങ് നിര. ദ്രാവിഡും സച്ചിനുമെല്ലാം കളിച്ച ഒട്ടുമിക്ക മൈതാനങ്ങളിലും ഗംഭീര റെക്കോഡുകള്‍ നേടിയിട്ടുള്ളവരാണ്. അരങ്ങേറ്റ ടെസ്റ്റില്‍ അതും ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയാണ് ഗാംഗുലി വരവറിയിച്ചത്.

Also Read: INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

4

വിവിഎസ് ലക്ഷ്മണ്‍ മധ്യനിരയിലെ വിശ്വസ്തനായിരുന്നു. അന്നത്തെ ഏറ്റവും ശക്തമായ ഓസ്‌ട്രേലിയക്കെതിരേ മോഹിപ്പിക്കുന്ന ബാറ്റിങ് പ്രകടനം ലക്ഷ്മണിന് അവകാശപ്പെടാം. രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് വീരേന്ദര്‍ സെവാഗ്. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ വിദേശ പര്യടനങ്ങളില്‍ ഗംഭീര പ്രകടനം നടത്താന്‍ ഇന്ത്യക്കായിട്ടുണ്ട്.

Also Read: IPL 2021: 'ഈ വര്‍ഷം ഞങ്ങളുടേതാണെന്ന് പ്രതീക്ഷിക്കുന്നു', ആര്‍സിബി കന്നി കിരീടം നേടുമെന്ന് ദേവ്ദത്ത്

5

നിലവിലെ ഇന്ത്യയുടെ ടോപ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ എന്നിവരെ മാത്രമാണ് പറയാനാവുക. ഇതില്‍ രോഹിത് ശര്‍മ ടെസ്റ്റിലെ സ്ഥിരാംഗമായിട്ട് രണ്ട് വര്‍ഷം പിന്നിട്ടതേയുള്ളു. ഇന്നത്തെ ടീം അന്നത്തെ ടീമിനെക്കാളും വിദേശ ജയങ്ങള്‍ നേടിയിട്ടുണ്ട്. നാട്ടിലും ശക്തമായ പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.

Also Read: T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

6

'നിലിലെ ഇന്ത്യന്‍ ടീമിനെ നോക്കുമ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയും മികച്ച താരങ്ങളാണ്.റിഷഭ് പന്തിന് സൂപ്പര്‍ സ്റ്റാര്‍ താരമെന്ന നിലയില്‍ നിന്ന് പാളം തെറ്റിയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മികച്ച ബാറ്റിങ് നിരയായി ഇന്ത്യ വളരാനുള്ള കാരണം ഫാസ്റ്റ് ബൗളര്‍മാരുടെ വളര്‍ച്ചയാണെന്നാണ് കരുതുന്നത്'-ഷെയ്ന്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: 'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

7

Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

ഇംഗ്ലണ്ടില്‍ ഇന്ത്യ 2-1ന് ലീഡെടുത്തപ്പോള്‍ ശ്രദ്ധേയമായത് ബൗളര്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍ എന്നിവര്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി കൈയടി നേടി. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. വിരാട് കോലിയില്‍ നിന്ന് സെഞ്ച്വറി പ്രകടനം കണ്ടിട്ട് രണ്ട് വര്‍ഷത്തിലേറെയായിരിക്കുന്നു. അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങളും ടീം കരുത്തും രണ്ടായതിനാല്‍ത്തന്നെ ഏത് ബാറ്റിങ് നിരയാണ് കൂടുതല്‍ കേമമെന്ന് പറയുക പ്രയാസമാണ്.

Story first published: Sunday, September 12, 2021, 15:11 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+