വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വിക്കറ്റ് കീപ്പര്‍മാരെ ആവിശ്യമുണ്ടോ? അവസരം കാത്ത് അഞ്ച് സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതിനോടകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. അതുപ്രകാരം മികച്ച താരനിര തന്നെയാണ് ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. പുതിയ രണ്ട് ടീമുകളാണ് ലഖ്‌നൗവും അഹമ്മദാബാദും. രണ്ട് ടീമുകളും മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുണ്ട്. അങ്ങനെ വന്നാലും നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലുണ്ടാവും.

IPL Auction 2022 : 5 wicketkeepers who could fetch big bucks | Oneindia Malayalam

IND vs NZ: ഒടുവില്‍ രഹാനെ ടീമിനു പുറത്ത്! ജഡേജയും ഇഷാന്തും കളിക്കില്ലIND vs NZ: ഒടുവില്‍ രഹാനെ ടീമിനു പുറത്ത്! ജഡേജയും ഇഷാന്തും കളിക്കില്ല

1

എല്ലാ ടീമുകളിലും വലിയ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. പല ടീമുകള്‍ക്കും നായകന്മാരെയും ആവിശ്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,പഞ്ചാബ് കിങ്‌സ്,ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ക്കെല്ലാം നായകനെ ആവിശ്യമാണ്. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനെ ഒഴിവാക്കിയപ്പോള്‍ കെ എല്‍ രാഹുല്‍ പഞ്ചാബിന്റെ നായകസ്ഥാനം ഒഴിയുകയായിരുന്നു.

Also Read: IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം

 2

എന്നാല്‍ നായകനെത്തേടുന്ന ഫ്രാഞ്ചൈസികള്‍ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഇത്തവണ ലേലത്തിലേക്കെത്തുന്നുണ്ട്. ശ്രേയസ് അയ്യര്‍,ആര്‍ അശ്വിന്‍,ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍,ശിഖര്‍ ധവാന്‍ എന്നിവരെല്ലാം നായകന്മാരായി പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളാണ്. ഹര്‍ദിക് പാണ്ഡ്യ,യുസ് വേന്ദ്ര ചഹാല്‍,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട്,കഗിസോ റബാദ തുടങ്ങിയവരെല്ലാം ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെടുന്ന താരങ്ങളാണ്.

Also Read: IND vs NZ: 'മുംബൈയിലേത് പുജാരയുടെയും രഹാനെയുടെയും അവസാന ഇന്നിങ്‌സ്', മുന്‍ ഇംഗ്ലണ്ട് പേസര്‍

3

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. മത്സരഫലത്തെ മാറ്റിമറിക്കുന്നത് പലപ്പോഴും വിക്കറ്റ് കീപ്പര്‍മാരായിരിക്കും. ടി20യില്‍ പൊതുവേ മധ്യനിരയിലാണ് വിക്കറ്റ് കീപ്പര്‍മാര്‍ ഇറങ്ങുന്നത്. ഇത്തവണ സിഎസ്‌കെ,രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഒഴികെ മറ്റെല്ലാ ടീമുകള്‍ക്കും വിക്കറ്റ് കീപ്പര്‍മാരെ ആവിശ്യമാണ്. അത്തരത്തില്‍ വിക്കറ്റ് കീപ്പര്‍മാരെ തേടുന്ന ടീമുകള്‍ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് സൂപ്പര്‍ വിക്കറ്റ് കീപ്പര്‍മാരിതാ.

Also Read: IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

വിക്കറ്റ് കീപ്പര്‍മാരെ തേടുന്നവര്‍ മുഖ്യ പരിഗണന നല്‍കുന്ന താരങ്ങളിലൊരാള്‍ ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നുവെങ്കിലും ടീം നിലനിര്‍ത്തിയില്ല. നാലാമനായി ഇഷാനെ നിലനിര്‍ത്താനാണ് സാധ്യതകളെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മുംബൈ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുകയായിരുന്നു. ഇതോടെ ഇഷാന്‍ കിഷന്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലേക്കെത്തി.

Also Read: IND vs NZ: രഹാനെയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം പുജാരക്കാവും, ഇവരിലൊരാള്‍ മാറണം- സഹീര്‍ ഖാന്‍

5

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ഇഷാന്‍. ഓപ്പണിങ്ങിലും മധ്യനിരയിലും ഉള്‍പ്പെടെ ഏത് ബാറ്റിങ് പൊസിഷനിലും ഇഷാന് തിളങ്ങാനുള്ള മികവുണ്ട്. കൂടാതെ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി ഇഷാന്‍ മാറുമെന്നുറപ്പാണ്. ഇന്ത്യന്‍ ടീമിലും സ്ഥാനം പിടിച്ചുകഴിഞ്ഞ ഇഷാന് ടീമിനൊപ്പമുള്ളത് ടീമിന്റെ മൂല്യവുമുയര്‍ത്തും.

45 ഐപിഎല്‍ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഇഷാന്‍ 32 ശരാശരിയില്‍ എട്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ നേടിയത് 1133 റണ്‍സാണ്. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ഇഷാനെ മുംബൈ തന്നെലേലത്തില്‍ തിരിച്ച് ടീമിലേക്കെത്തിക്കാനാണ് സാധ്യത. എന്തായാലും ഇഷാനായി വാശിയേറിയ ലേലം ഉറപ്പാണ്.

Also Read: IND vs SA: കോലി ഏകദിന നായകനായി തുടരുമോ? ഈആഴ്ച അറിയാം, ദ്രാവിഡിന്റെ തീരുമാനം നിര്‍ണ്ണായകം

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ക്വിന്റന്‍ ഡീകോക്കും ഇത്തവണത്തെ ഐപിഎല്ലിലെ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ്. ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. ഓപ്പണറായും വിക്കറ്റ് കീപ്പറായും തിളങ്ങിയിരുന്നെങ്കിലും താരത്തെ ഒഴിവാക്കാന്‍ ടീം നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് പറയാം. 77 മത്സരത്തില്‍ നിന്ന് 31 ശരാശരിയില്‍ 2256 റണ്‍സാണ് ഡീകോക്ക് നേടിയിട്ടുള്ളത്. ആക്രമണ ശൈലിയില്‍ കളിക്കുന്ന ഡീകോക്ക് ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. ടോപ് ഓഡറിലാവും ഡീകോക്കിന് കൂടുതല്‍ തിളങ്ങാനാവുക.

Also Read: IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

7

മുംബൈ ഇന്ത്യന്‍സ് ഇനി ഡീകോക്കിനെ സ്വന്തമാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഒട്ടുമിക്ക ടീമും ഡീകോക്കിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ഓപ്പണറാക്കിയാല്‍ പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ സാധിക്കുന്ന താരമാണ് ഡീകോക്ക്. അതുകൊണ്ടു തന്നെ വലിയ പ്രതിഫലം തന്നെ ലേലത്തില്‍ ഡീകോക്കിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

Also Read:IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോണി ബെയര്‍സ്‌റ്റോയെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ വേണ്ടവിധത്തില്‍ ആരും ഉപയോഗിച്ചിട്ടില്ലെന്ന് പറയാം. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ബെയര്‍സ്‌റ്റോ വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട റെക്കോഡുകളുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇതുവരെ കാര്യമായി ആരും അദ്ദേഹത്തെ വിക്കറ്റ് കീപ്പറായി പരിഗണിച്ചിട്ടുമില്ല.

Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

8

എന്നാല്‍ വരുന്ന സീസണില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ബെയര്‍സ്‌റ്റോ. വെടിക്കെട്ട് ബാറ്റിങ് ശൈലിയുള്ള അദ്ദേഹത്തെ ടോപ് ഓഡറിലേക്കാണ് ഉപയോഗിക്കാനാവുക. മൂന്നാം നമ്പറിലോ ഓപ്പണിങ്ങിലോ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന താരമാണ് ബെയര്‍‌സ്റ്റോ. സെഞ്ച്വറിയടക്കം നേടി ഇതിനോടകം മികച്ച റെക്കോഡും നേടിയിട്ടുള്ളതിനാല്‍ ബെയര്‍സ്‌റ്റോക്ക് ആവിശ്യക്കാരേറെയുണ്ടാവാനാണ് സാധ്യത.

Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

10

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ താരം 28 ഐപിഎല്ലില്‍ നിന്ന് 42 ശരാശരിയില്‍ 1038 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. അനുഭവസമ്പന്നനായ താരമായതിനാല്‍ത്തന്നെ ബെയര്‍‌സ്റ്റോക്ക് ആവിശ്യക്കാരേറെയുണ്ടാവാനാണ് സാധ്യത കൂടുതല്‍.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

കെ എസ് ഭരത്

കെ എസ് ഭരത്

അവസാന സീസണില്‍ ആര്‍സിബിക്കായി നടത്തിയ പ്രകടനത്തോടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് കെ എസ് ഭരത്. ടോപ് ഓഡറില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനുള്ള ബാറ്റിങ് മികവ് അദ്ദേഹത്തിനുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനാവും. വളര്‍ന്നുവരുന്ന താരമെന്ന നിലയില്‍ ചെറിയ തുകയ്ക്ക് ഭരതിനെ സ്വന്തമാക്കാനുമാവും. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തന്നെ ഭരത് നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കുന്ന ഭരത് അധികം വൈകാതെ ടെസ്റ്റിലെ രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് ഉയരുമെന്ന കാര്യം ഉറപ്പാണ്.

Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

ടിം സീഫെര്‍ട്ട്

ടിം സീഫെര്‍ട്ട്

ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ടിം സീഫെര്‍ട്ട്. 40 ടി20യില്‍ നിന്ന് 753 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള സീഫെര്‍ട്ടിന് ഐപിഎല്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. എന്നാല്‍ മികച്ച ബാറ്റിങ് റെക്കോഡ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരവുമാണ്. കാരിബീയന്‍ പ്രീമിയര്‍ ലീഗിലെല്ലാം തന്റെ ബാറ്റിങ് മികവ് കാട്ടാന്‍ സീഫെര്‍ട്ടിനായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പറാണ് സീഫെര്‍ട്ട്.

Story first published: Friday, December 3, 2021, 12:33 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X