For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജു 2.0, ഹീറോ ആക്കിയത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍!!! സഹായമിങ്ങനെ

അഹമ്മദാബാദ്: ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് സഞ്ജു ലാംസണ്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയനായകനായി മാറിയത്. മോശം ഫോം കാരണം ഇന്ത്യന്‍ ഇലവനില്‍ ആദ്യം സ്ഥാനം നഷ്ടമാവുകയും രണ്ടാം വരവില്‍ ടീമിന്റെ എക്‌സ് ഫാക്ടറും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി അദ്ദേഹം മാറുകയും ചെയ്തിരിക്കുകയാണ്.

ആകെയുള്ള ഒമ്പതു മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ കളിച്ചുള്ളൂവെങ്കിലും ഈ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ സഞ്ജുവാണെന്നതാണ് ശ്രദ്ധേയമായ കാര്യം. 80.25 ശരാശരിയില്‍ 199.37 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 321 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

SANJU SACHIN T20 WC 2026

ഈ ലോകകപ്പില്‍ ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ സഞ്ജുവിനു സാധിച്ചതിനു പിന്നില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ ശേഷം സഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സച്ചിന്റെ സഹായം

മോശം സമയത്തിലൂടെ കടന്നു പോയപ്പോള്‍ വലിയ പിന്തുണയും സഹായവുമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും തനിക്കു ലഭിച്ചതെന്നാണ് സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞത്. 'ഇക്കാര്യം ഇപ്പോള്‍ എനിക്കു ഇവിടെ ഷെയര്‍ ചെയ്യാമെന്നു തോന്നുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാറുമായി ഞാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം കളിക്കാന്‍ അവസരം കിട്ടാതെ പുറത്തിരുന്ന സമയത്തായിരുന്നു അത്. ഇത്തരമൊരു സമയത്തു ഏതു തരത്തിലുള്ള മാനസികാവസ്ഥയാണ് എനിക്കു വേണ്ടതെന്നു തോന്നുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ ഉപദേശം തേടി സച്ചിന്‍ സാറിനെ സമീപിച്ചത്.

അദ്ദേഹവുമായി ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നലെ കൂടി സച്ചിന്‍ സാര്‍ എന്നെ വിളിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥയെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചിരുന്നു.

അദ്ദേഹത്തെപോലെയൊരാളുടെ സഹായം ലഭിക്കുമ്പോള്‍ എനിക്ക് പിന്നീട് എന്താണ് വേണ്ടത്? ആ വ്യക്തതയും, ആ തയ്യാറെടുപ്പുകളും, ഗെയിമിനെ കുറിച്ചുള്ള അവബോധവുമെല്ലാം എനിക്കു ഗുണം ചെയ്തു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും സഞ്ജു വ്യക്തമാക്കി.

SANJU SAMSON T20 WC 2026

ഒരു സ്വപ്‌നം പോലെ

'എല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. വളരെയധികം നന്ദിയുണ്ട്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ വാക്കുകളില്ല. ഞാന്‍ അതിലൂടെ കടന്നുപോകുകയാണ്, അതിനാല്‍ ഇത് അല്‍പ്പം അവിശ്വസനീയമായി തോന്നുന്നു. സത്യം പറഞ്ഞാല്‍ ഇതെല്ലാം ആരംഭിച്ചത് ഒന്നോ രണ്ടോ വര്‍ഷം മുമ്പാണെന്ന് ഞാന്‍ കരുതുന്നു.

2024ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ലോകകപ്പ് നേടിയ ടീമിനൊപ്പം ഞാന്‍ ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ സ്വയം ദൃശ്യവല്‍ക്കരിച്ചുകൊണ്ടിരുന്നു, സ്വപ്‌നം കണ്ടുകൊണ്ടിരുന്നു, ജോലിയും ചെയ്തുകൊണ്ടിരുന്നു. അന്ന് ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. അതിനായി പ്രവര്‍ത്തിക്കണമെന്നും ഞാന്‍ ഉറപ്പിച്ചു. ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു.

ന്യൂസിലന്‍ഡുമായുള്ള അവസാനത്തെ ടി20 പരമ്പരയ്ക്ക് ശേഷം ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. സ്വപ്‌നങ്ങള്‍ തകര്‍ന്നുവെന്ന് എനിക്ക് തോന്നി. എങ്കിലും എനിക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുകയെന്നും ആലോചിച്ചു.

പക്ഷേ ദൈവത്തിന് വ്യത്യസ്തമായ ചില പദ്ധതികളുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ഈ ലോകകപ്പുകളിലെ നിര്‍ണായക ഗെയിമുകളിലേക്ക് തിരിച്ചെത്തി. രാജ്യത്തിനായി എന്നെക്കൊണ്ടു കഴിയാവുന്നത് ചെയ്തു. അതിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ എനിക്ക് ധൈര്യം ലഭിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട്'- സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 9, 2026, 1:01 [IST]
Other articles published on Mar 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+