For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ മുംബൈയില്‍ ആരംഭിക്കാനിരിക്കെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവം. വിരാട് കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഒരു താരത്തിന് ടീമിലെ സ്ഥാനം നഷ്ടമാവും. വിരാട് കോലിക്ക് പകരക്കാരനായി ആദ്യ മത്സരം കളിച്ച ശ്രേയസ് അയ്യര്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം അരങ്ങേറ്റം ഗംഭീരമാക്കി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല.

1

അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാരെ എന്നിവരെയാണ് ഫോമിന്റെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്താനാവുക. ഇതില്‍ ആരെയെങ്കിലും ഒഴിവാക്കുമോ അതോ ശ്രേയസ് അയ്യരിനെ ഇന്ത്യ പുറത്താക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിരയില്‍ വലിയ പ്രതീക്ഷ നല്‍കിയ താരമാണ് കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരേ ട്രിപ്പില്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യ വലിയ അവസരം നല്‍കാതെ അദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്. അതേ അവസ്ഥ ശ്രേയസ് അയ്യരിനും ഉണ്ടാവുമോയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

2

ഇപ്പോഴിതാ മുംബൈ ടെസ്റ്റില്‍ ആര്‍ക്കാവും സ്ഥാനം നഷ്ടമാവുകയെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകനായ പരസ് മാംബ്രേ. 'ഇപ്പോഴുള്ളത് ടീമിനെ സംബന്ധിച്ചുള്ള മികച്ച പ്രശ്‌നമാണെന്നാണ് കരുതുന്നത്. മികച്ച പ്രകടനം നടത്തി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.അവര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കേണ്ടതായുണ്ട്. ശ്രേയസിനെപ്പോലൊരു താരം ടീമിലേക്കെത്തുകയും സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുകയും ചെയ്തു.

Also Read: IPL 2022: സൂര്യയെ എന്തുകൊണ്ട് നിലനിര്‍ത്തി? സഹീര്‍ പറയുന്നു- കൈവിട്ടവരെ തിരികെയെത്തിക്കും!

3

എന്നാല്‍ ചില സമയങ്ങളില്‍ ടീമിന്റെ കൂട്ടുകെട്ടിന് പ്രാധാന്യം നല്‍കേണ്ടതായി വരും. രഹാനെയും പുജാരയും വളരെ അനുഭവസമ്പന്നരായ താരങ്ങളാണ്. അവര്‍ എത്രയോ മത്സരങ്ങള്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണവര്‍. അതുകൊണ്ടുതന്നെ ടീം അവരെ പിന്തുണക്കുന്നു. അവരുടെ മൂല്യമെന്താണെന്ന് ടീമിന് നന്നായി അറിയാം'-പരസ് പറഞ്ഞു.

Also Read: IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

4

ഇന്ത്യയുടെ ബൗളിങ് പരിശീലകന്റെ വാക്കുകളില്‍ നിന്ന് ശ്രേയസ് അയ്യരെ തഴയുമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെ സംഭവിക്കുകയും ഇന്ത്യ മുംബൈയില്‍ തോല്‍ക്കുകയും ചെയ്താല്‍ വലിയ തിരിച്ചടി തന്നെ പരിശീലക സംഘത്തിന് നേരിടേണ്ടി വന്നേക്കും. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ശ്രേയസ് അയ്യരും ഹനുമ വിഹാരിയും ശുഭ്മാന്‍ ഗില്ലുമെല്ലാം കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

Also Read: IPL 2022: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ ജഡേജ! ധോണിയുടെ നീക്കം ശരി വയ്ക്കുന്നതായി ഉത്തപ്പ

5

പുജാരയുടെ സമീപകാല ശരാശരി 30 ആണ്. രഹാനെയുടേത് 20ല്‍ താഴെയും. എന്നിട്ടും മുന്‍ പ്രകടനങ്ങളുടെ പേരില്‍ ഇപ്പോഴും ഇന്ത്യ ഇവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരമാണ് നഷ്ടമാവുന്നതെന്ന് പറയാം. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യക്ക് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്.

Also Read: ഇന്ത്യക്കു മുന്നില്‍ മുട്ടിടിച്ച് സൗത്താഫ്രിക്ക, പ്രതീക്ഷ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍

6

മുംബൈയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പമെത്തുന്ന വൈകാരികമായ സന്ദര്‍ഭമാണെന്നും പരസ് പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ കാണാനും മുംബൈയുടെ പരിശീലനത്തിന് സഹായിക്കാനുമെല്ലാം ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി വരുമ്പോള്‍ വൈകാരികമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

Also Read: IND vs NZ: കോലിയെത്തും, കൂടുതല്‍ കരുത്തോടെ ഇന്ത്യ രണ്ടാംടെസ്റ്റിന്- ശ്രേയസ് കളിക്കുമോ? സാധ്യതാ ടീം

7

ഇന്ത്യയെ സംബന്ധിച്ച് മുംബൈയിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. തട്ടകത്തില്‍ ഇന്ത്യ പരമ്പര കൈവിട്ടാല്‍ അത് വലിയ നാണക്കേടായി മാറും. കാരണം 2013ന് ശേഷം ഒരു ടീമും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. രവി ശാസ്ത്രിക്ക് കീഴില്‍ ഉന്നതങ്ങളിലായിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം രാഹുല്‍ ദ്രാവിഡിന് കീഴില്‍ താഴേക്ക് പോയാല്‍ അത് ദ്രാവിഡിനും വലിയ നാണക്കേടായി മാറും.

Story first published: Thursday, December 2, 2021, 14:43 [IST]
Other articles published on Dec 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+