
രണ്ടാം ടെസ്റ്റിലേക്ക് വിരാട് കോലി നായകനായി തിരിച്ചെത്തുമ്പോള്‍ ഒരു താരത്തിന് വഴിമാറിക്കൊടുക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ കോലിക്ക് പകരക്കാരനായ ശ്രേയസ് അയ്യര്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാഹചര്യത്തില്‍ ശ്രേയസിനെ മാറ്റിനിര്‍ത്തുക പ്രയാസമാവും. മാറ്റാന്‍ സാധിക്കുന്ന മറ്റൊരു താരം അജിന്‍ക്യ രഹാനെയാണ്.
Also Read: IPL 2022: രാഹുലിനെ എന്തു കൊണ്ട് പഞ്ചാബ് നിലനിര്‍ത്തിയില്ല? വെളിപ്പെടുത്തി കുംബ്ലെ

ഈ വര്‍ഷം 20ല്‍ താഴെ ശരാശരിയിലാണ് രഹാനെയുടെ ബാറ്റിങ്. രഹാനെയെ മാറ്റണമെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ഇന്ത്യന്‍ പരിശീലകനായ ദ്രാവിഡ് രഹാനെയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രഹാനെയുടെ ഫോം പ്രശ്‌നമാക്കുന്നില്ലെന്നും ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കുന്ന താരമാണ് രഹാനെയെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. ഇതില്‍ നിന്ന് രഹാനെയെ മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാവുന്നത്.
Also Read: IPL 2022: താരങ്ങളെ നിലനിര്‍ത്തി കഴിഞ്ഞു, ടീമുകളുടെ പേഴ്‌സില്‍ ബാക്കിയെത്ര? കണക്കുകളിതാ

ഇപ്പോഴിതാ രഹാനെയുടെ മോശം ബാറ്റിങ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദോഡ ഗണേഷ്. വാലറ്റം പോലും 20 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറിയെങ്കിലും നേടുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഹുല്‍ ദ്രാവിഡ് രഹാനെയെ പിന്തുണച്ചതിന്റെ വാര്‍ത്ത ടാഗ് ചെയ്താണ് ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചത്. രഹാനെയെ മാറ്റിനിര്‍ത്തണമെന്ന് പറയാതെ പറയുകയാണ് ദോഡ ഗണേഷ്.
Also Read: IPL 2022: 'ഇവരെ എന്തിന് തഴഞ്ഞു..?' അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

കാണ്‍പൂരില്‍ 35,4 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ടീമിന്റെ നായകനായിട്ടും ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യാന്‍ രഹാനെക്ക് സാധിക്കുന്നില്ല. മോശം ഫോമിലുള്ള രഹാനെയെ മുന്‍ പ്രകടനത്തിന്റെ പേരില്‍ ഇനിയും നിലനിര്‍ത്തുന്നത് ടീമിന് ഗുണകരമായേക്കില്ല. ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
Also Read: IPL 2022: ഇവര്‍ ടീമുകളുടെ എല്ലാമായിരുന്നു, എന്നിട്ടും കൈവിട്ടു!- ഫാന്‍സ് എങ്ങനെ സഹിക്കും?

ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് മുന്നിലുള്ളത് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. ശക്തരായ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ നേരിട്ട് തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളി തന്നെയാണ്. മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.
Also Read: IPL 2022: ധോണി മുതല്‍ രോഹിത് വരെ- ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയവരെ അറിയാം, മൂല്യവും

ചേതേശ്വര്‍ പുജാരയുടെ പ്രകടനവും മോശമാണ്. 2019 ജനുവരിയിലാണ് അദ്ദേഹം അവസാനമായി സെഞ്ച്വറി നേടിയത്. മൂന്നാം നമ്പറില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയെന്ന വലിയ ഉത്തരവാദിത്തം പുജാരക്കുണ്ട്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന് അതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പുജാരക്കും ഇന്ത്യ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്.
Also Read: IND vs NZ: ഇതാണ് ശരിയായ സമയം, മുംബൈയില്‍ സൂര്യകുമാറിന് അവസരം നല്‍കണം- ഡാനിഷ് കനേരിയ

ശുഭ്മാന്‍ ഗില്‍,ശ്രേയസ് അയ്യര്‍,ഹനുമ വിഹാരി എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. പുജാരക്ക് പകരക്കാരനായി ഗില്ലിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. രഹാനെക്ക് പകരം മധ്യനിരയില്‍ ശ്രേയസ് എന്തുകൊണ്ടും അനുയോജ്യനാണ്. വിഹാരിക്ക് മധ്യനിരയില്‍ തിളങ്ങാനാവുമെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റം അനിവാര്യമാണെന്ന് പറയാം. എന്നാല്‍ ദ്രാവിഡും നായകന്‍ വിരാട് കോലിയും സീനിയര്‍ താരങ്ങള്‍ക്ക് ഇപ്പോഴും വലിയ പിന്തുണ നല്‍കുന്നതിനാല്‍ മാറ്റങ്ങള്‍ എങ്ങനെയാവുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതായുണ്ട്.


Click it and Unblock the Notifications











