വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധോണി മുതല്‍ രോഹിത് വരെ- ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയവരെ അറിയാം, മൂല്യവും

നാലു പേരെ നിലനിര്‍ത്തിയത് രണ്ടു ടീമുകള്‍ മാത്രമാണ്

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന കളിക്കാരുടെ വിവരം ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണ്. നേരത്തേ തന്നെ എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു. ഇത് ഏറെക്കുറെ ശരിയാവുകയും ചെയ്തിട്ടുണ്ട്.

നാലു താരങ്ങളെയായിരുന്നു ഒരു ഫ്രാഞ്ചൈസിക്കു പരമാവധി ടീമില്‍ നിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ചുരുക്കം ചില ടീമുകള്‍ മാത്രമേ നാലു പേരെ നിലനിര്‍ത്തിയിട്ടുള്ളൂ. ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാര്‍ ആരൊക്കെയാണെന്നറിയാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (നാലു പേര്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (നാലു പേര്‍)

നിലവിലെ ചാംപ്യന്‍മാരും നാലു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത് നാലു പേരെയാണ്. സിഎസ്‌കെ ആദ്യം നിലനിര്‍ത്തിയത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്. 16 കോടിയായിരിക്കും ജഡ്ഡുവിനു പ്രതിവര്‍ഷം ലഭിക്കുക. രണ്ടാമതായി സിഎസ്‌കെ നിലനിര്‍ത്തിത് ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ്. 12 കോടിയാണ് ധോണിയുടെ പ്രതിഫലം.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഇന്ത്യന്‍ യുവതാരവും കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തിയ മറ്റുള്ളവര്‍. അലിക്കു എട്ടു കോടിയും റുതുരാജിനു ആറു കോടിയും ലഭിക്കും.

 മുംബൈ ഇന്ത്യന്‍സ് (നാലു പേര്‍)

മുംബൈ ഇന്ത്യന്‍സ് (നാലു പേര്‍)

അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടുള്ളതു നാലു പേരെയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്, വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ നിലനിര്‍ത്തിയവര്‍.
രോഹിത്തിനു 16 കോടിയും ബുംറയ്ക്കു 12 കോടിയും സൂര്യക്കു എട്ടു കോടിയും പൊള്ളാര്‍ഡിനു ആറു കോടിയുമായിരിക്കും പ്രതിവര്‍ഷ ശമ്പളം.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (നാലു പേര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (നാലു പേര്‍)

രണ്ടു തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിലനിര്‍ത്തിയത് നാലു താരങ്ങളെയാണ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ കെകെആര്‍ ആദ്യം നിലനിര്‍ത്തിയത് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയാണ്. 12 കോടിക്കാണ് റസ്സലിനെ കെകെആര്‍ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയത്.
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, കഴിഞ്ഞ സീസണിലെ സെന്‍സേഷന്‍ വെങ്കടേഷ് അയ്യര്‍, വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ എന്നിവരാണ് കെകെആര്‍ നിലനിര്‍ത്തിയ മറ്റുള്ളവര്‍. വരുണിനും വെങ്കടേഷിനും എട്ടു കോടി വീതവും നരെയ്‌നു ആറു കോടിയുമായിരിക്കും പ്രതിഫലം.

 രാജസ്ഥാന്‍ റോയല്‍സ് (മൂന്നു പേര്‍)

രാജസ്ഥാന്‍ റോയല്‍സ് (മൂന്നു പേര്‍)

പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യമാരായ രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുള്ളത് മൂന്നു പേരെയാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് റോയല്‍സ് നിലനിര്‍ത്തിവര്‍.
14 കോടിയാണ് സഞ്ജുവിന്റെ പ്രതിഫലം. രണ്ടാമതായി നിലനിര്‍ത്തിയ ബട്‌ലര്‍ക്കു 10 കോടിയും ജയ്‌സ്വാളിനു നാലു കോടിയുമായിരിക്കും ലഭിക്കുക.

 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മൂന്നു പേര്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മൂന്നു പേര്‍)

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയിട്ടുള്ളത് മൂന്നു പേരെയാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണ്‍, ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദ്, ജമ്മു കാശ്മീരില്‍ നിന്നുള്ള പേസ് ബൗളിങ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക് എന്നിവരാണ് അടുത്ത സീസണില്‍ എസ്ആര്‍എച്ചിലുണ്ടാവുക. 14 കോടിയായിരിക്കും വില്ല്യംസണിന്റെ പ്രതിഫലം. സമദിനും ഉമാനും നാലു കോടി വീതവും പ്രതിഫലമായി ലഭിക്കും.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു പേര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു പേര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയത് നാലു കളിക്കാരെയാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച റിഷഭ് പന്തിനെയാണ് ഡിസി ആദ്യം നിലനിര്‍ത്തിയത്. 16 കോടിയാണ് റിഷഭിന്റെ പ്രതിവര്‍ഷ ശമ്പളം.
ഡിസി രണ്ടാമതായി നിലനിര്‍ത്തിയത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനാണ്. ഒമ്പതു കോടി അദ്ദേഹത്തിനു ലഭിക്കും. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, സൗത്താഫ്രിക്കന്‍ സ്പീ്ഡ് സ്റ്റാര്‍ ആന്‍ റിച്ച് നോര്‍ക്കിയ എന്നിവരാണ് ഡിസി നിലനിര്‍ത്തിയ മറ്റു കളിക്കാര്‍. പൃഥ്വിയുടെ പ്രതിഫലം 7.5 കോടിയും നോര്‍ക്കിയയുടേത് 6.5 കോടിയുമായിരിക്കും.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (മൂന്നു പേര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (മൂന്നു പേര്‍)

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളത്.
15 കോടിയാണ് രോഹിത്തിന് മുംബൈ പ്രതിവര്‍ഷ ശമ്പളം. മാക്‌സ്വെല്ലിനു 11 കോടിയാണ് ലഭിക്കുക. സിറാജിനു ഏഴു കോടിയും ലഭിക്കും

 പഞ്ചാബ് കിങ്‌സ് (രണ്ടു പേര്‍)

പഞ്ചാബ് കിങ്‌സ് (രണ്ടു പേര്‍)

പഞ്ചാബ് കിങ്‌സ് രണ്ടു പേരെ മാത്രമേ നിലനിര്‍ത്തിയിട്ടുള്ളൂ. ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാള്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയവര്‍.
മായങ്കിനു 12 കോടിയായിരിക്കും പ്രതിവര്‍ഷ ശമ്പളം. അര്‍ഷ്ദീപിനു നാലു കോടിയും പ്രതിഫലമായി ലഭിക്കും.

Story first published: Tuesday, November 30, 2021, 22:46 [IST]
Other articles published on Nov 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X