Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ടീം ഇന്ത്യയുടെ ഹീറോയായി മാറിയ സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ച് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. വൈറ്റ് ബോളില്‍ മലയാളി താരത്തിന് ഇന്ത്യ സ്ഥിരമായി അവസരങ്ങള്‍ നല്‍കണമെന്നും ദാദ ആവശ്യപ്പെടുന്നു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ഡു ഓര്‍ ഡൈ മാച്ചില്‍ പുറത്താവാതെ 97 റണ്‍സുമായാണ് ഇന്ത്യയുടെ റെക്കോര്‍ഡ് റണ്‍ചേസ് ജയത്തിനു സഞ്ജു ചുക്കാന്‍ പിടിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

SOURAV GANGULY T20 WC 2026

സഞ്ജുവിനു പ്രശംസ

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ എട്ട് പോരാട്ടം ആസ്വദിക്കാന്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗരവ് ഗാംഗുലിയുമെത്തിയിരുന്നു. ഈ കളിക്കു ശേഷം സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ഗംഭീര ഇന്നിങ്‌സിനെ ദാദ പ്രശംസിച്ചത്. അതോടൊപ്പം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ സൂക്ഷിക്കണമെന്നു മുന്നറിയിപ്പും നല്‍കി.

'സഞ്ജു സാംസണ്‍ വളരെ മികച്ച പ്ലെയറാണ്. വൈറ്റ് ബോളില്‍ അദ്ദേഹം സ്ഥിരമായി ഇന്ത്യക്കു വേണ്ടി കളിക്കുകയും വേണം. ക്രീസില്‍ നിലയുറിച്ച് കഴിഞ്ഞാല്‍ എതിരാളികള്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള താരമാണ് സഞ്ജു.

ഈ മല്‍സരത്തില്‍ അദ്ദേഹം സാഹചര്യം മനസ്സിലാക്കിയാണ് കളിച്ചത്. ഇതു വളരെ പ്രധാനവുമാണ്. പക്ഷെ വെസ്റ്റ് ഇന്‍ഡീസിനേക്കാള്‍ ശക്തരായ എതിരാളികളായിരിക്കും ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ സാഹചര്യത്തിനുള്ള അനുസരിച്ചുള്ള സമീപനമായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്വീകരിക്കേണ്ടത്'- ഗാംഗുലി ഉപദേശിക്കുന്നു.

വ്യാഴാഴ്ച രാത്രി മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യയു ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കുന്നത്. നേരത്തേ ശ്രീലങ്കയില്‍ നടന്ന സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ട് പോരാട്ടങ്ങളില്‍ കളിച്ച മൂന്നു മല്‍സരവുംജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലേക്കു കുതിച്ചത്.

മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരോടൊപ്പം കരുത്തരായ ന്യൂസിലാന്‍ഡിനെയും സൂപ്പര്‍ എട്ടില്‍ തകര്‍ത്തു വിടാന്‍ ഹാരി ബ്രൂക്കിനും സംഘത്തിനുമായിരുന്നു.

ആഴമേറിയ ബാറ്റിങ് നിരയും ശക്തമായ ബൗളിങുമാണ് ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ കസറുന്ന വില്‍ ജാക്‌സാണ് അവരുടെ തുറുപ്പുചീട്ട്. ഇംഗ്ലീഷ് ടീം ജയിച്ച ഭൂരിഭാഗം മല്‍സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമാണ്.

SANJU SAMSON T20 WC 2026

കോലിയുടെ റെക്കോര്‍ഡ് തിരുത്തി

വെസ്റ്റ് ഇന്‍ഡീസിസിനെതിരായ ഗംഭീര ഇന്നിങ്‌സോടെ ഇന്ത്യന്‍ കുപ്പായത്തില്‍ പുതിയ ചരിത്രം കുറിക്കാനും സഞ്ജു സാംസണിനായിരുന്നു. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം റണ്‍ചേസില്‍ കുറിച്ച ഏറ്റവുമുയര്‍ന്ന സ്‌കോറിനാണ അദ്ദേഹം അവകാശിയായത്.

ഇത്രയും നാള്‍ ഈ റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിക്കു അവകാശപ്പെട്ടതായിരുന്നു. രണ്ടു തവണ റണ്‍ചേസില്‍ ഇന്ത്യ ജയിച്ച മല്‍സരങ്ങളില്‍ അദ്ദേഹം 82 റണ്‍സെടുത്തിട്ടുണ്ട്.

ആദ്യത്തേത് 2016ലെ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. അതിനു ശേഷം 2022ല്‍ പാകിസ്താനെതിരേയും 82 റണ്‍സുമായി കോലി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതാണ് വിന്‍ഡീസിനെതിരേ പുറത്താവാതെ 97 റണ്‍സെടുത്തതോടെ സഞ്ജു തിരുത്തിക്കുറിച്ചത്.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ച മൂന്നാമത്തെ മല്‍സരമായിരുന്നു ഇത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ നമീബിയയുമായുള്ള കളിയിലാണ് സഞ്ജുവിനു ആദ്യം അവസരം ലഭിച്ചത്.

അസുഖം കാരണം അഭിഷേക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതു കാരണമാണിത്. ഈ കളിയില്‍ എട്ടു ബോളില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്തായി.

അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെ മലയാളി താരത്തെ ടീമിലേക്കു തിരികെ വിളിച്ചു. സിംബാബ്‌വെയ്‌ക്കെതിരേ 15 ബോളില്‍ 24 റണ്‍സോടെ ടീമിന് വീണ്ടുമൊരു മികച്ച തുടക്കം കൂടി സഞ്ജു നല്‍കി. അതിനു ശേഷമായിരുന്നു വിന്‍ഡീസിനെതിരായ ഹീറോയിസം.

Story first published: Tuesday, March 3, 2026, 7:34 [IST]
Other articles published on Mar 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+