For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ 'സഞ്ജൂസ് ടൈം', പണി കിട്ടിയത് 5 പേര്‍ക്ക്!! ടീം ഇന്ത്യയില്‍ ഇനി ചാന്‍സ് മറന്നേക്കൂ

അന്താരാഷ്ട്ര ടി20യില്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ സുവര്‍ണ കാലമാണ് വരാനിരിക്കുന്നതെന്നു ഉറപ്പിക്കാം. ടി20 ലോകകപ്പില്‍ (T20 WC 2026) ഇന്ത്യയെ ചാംപ്യന്മാരാക്കി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയതോടെ നേരത്തേയുണ്ടായിരുന്ന വിമര്‍ശനങ്ങളെല്ലാം അദ്ദേഹം മായ്ച്ചു കളഞ്ഞിരിക്കുകയാണ്.

ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താത്തയാളെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാത്തവനെന്നുമുള്ള ചീത്തപ്പേരുകള്‍ സഞ്ജുവിനുണ്ടായിരുന്നു. പക്ഷെ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നു ക്ലാസ് ഇന്നിങ്‌സിലൂടെ തന്റെ റേഞ്ച് എത്രത്തോളമുണ്ടെന്നു ക്രിക്കറ്റ് ലോകത്തിനു അദ്ദേഹം കാണിച്ചുകൊടുത്തു.

GILL JAISWAL

ഈ പ്രകടനത്തോടെ ടി20യില്‍ തന്റെ ഓപ്പണിങ് സ്ഥാനവും സഞ്ജു ഭദ്രമാക്കിയെന്നു നിസംശയം പറയാം. ഇതോടെ ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു വിളി കാത്തിരുന്ന ചില താരങ്ങള്‍ക്കു എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

സഞ്ജുവിന്റെ മാജിക്കല്‍ പ്രകടനത്തോടെ ഇനി ഇവര്‍ക്കൊന്നും ടീമിലേക്കു വിളിയും ഉടനെയുണ്ടാവില്ല. ഓപ്പണിങ് സ്ഥാനം ആഗ്രഹിച്ച് ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇവര്‍ക്ക് ഇനി ചാന്‍സില്ല

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് സ്ഥാനം സഞ്ജു സാംസണ്‍ സേഫാക്കിയതോടെ പ്രധാനമായും അഞ്ചു താരങ്ങള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. മുന്‍ വൈസ് ക്യാപ്റ്റനും ഏകദിന, ടെസ്റ്റ് നായകനുമായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ എന്നിവരാണിത്.

ഇവരെല്ലാം ലോകകപ്പിനു ശേഷം ടീമില്‍ ഓപ്പണിങ് സ്ഥാനത്തിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നവരാണ്. അഭിഷേക് ശര്‍മ ലോക ഒന്നാംനമ്പര്‍ ബാറ്റര്‍ കൂടി ആയതിനാല്‍ എല്ലാവരുടെയും നോട്ടം സഞ്ജുവിന്റെ സീറ്റായിരുന്നു. എന്നാല്‍ അതു ഇനി ഉടനെയൊന്നും ലഭിക്കില്ലെന്നു ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു.

ഇനി അഭിഷേക് തുടരെ ഫ്‌ളോപ്പാവുന്നതിനു വേണ്ടി ഇവര്‍ക്കെല്ലാം കാത്തിരിക്കേണ്ടിയും വരും. ലോകകപ്പിനു തൊട്ടുമുമ്പ് വരെ അഭിഷേകിനൊപ്പം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു ഗില്‍. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പര വരെയും അദ്ദേഹം ഈ റോളില്‍ തുടര്‍ന്നു.

പക്ഷെ ഈ കാലയളവില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ ഗില്ലിനായില്ല. മാത്രമല്ല സ്‌ട്രൈക്ക്‌റേറ്റും മോശമായിരുന്നു. ഇതോടെയാണ് ലോകകപ്പില്‍ ഗില്ലിനെ ഒഴിവാക്കുകയെന്ന ബോള്‍ഡായ കോള്‍ സെലക്ഷന്‍ കമ്മിറ്റിയെടുത്തത്. ഇതു ശരിയായിരുന്നെന്ന് സഞ്ജുവിന്റെ പ്രകടനവും ലോകകപ്പ് നേട്ടവുമെല്ലാം ശരിവയ്ക്കുകയും ചെയ്യുന്നു. ഇനി എന്തായാലും ഗില്ലിനെ ഉടനെയൊന്നും ടി20 ടീമില്‍ ആവശ്യവുമില്ല.

ജയ്‌സ്വാളാവട്ടെ ടി20യില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഈ ഫോര്‍മാറ്റിനു ഏറ്റവും യോജിച്ചയാളായിട്ടും ടീമിലെ കനത്ത മല്‍സരം കാരണം പിറകിലായിപ്പോയ താരമാണ്. അഭിഷേക്- സഞ്ജു ഓപ്പണിങ് ജോടി ടി20യില്‍ വലിയ വിജയമായി മാറിയതോടെയാണ് ജയ്‌സ്വാളിന്റെ കഷ്ടകാലം ആരംഭിച്ചത്.

2024ന്റെ അവസാനത്തോടെയാണ് പുതിയ ഓപ്പണിങ് കോമ്പിനേഷനെ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഗൗതം ഗംഭീര്‍ പരീക്ഷിച്ചത്. അതിനു ശേഷം ടി20യില്‍ ജയ്‌സ്വാള്‍ കളിക്കുകയും ചെയ്തിട്ടില്ല.

VAIBHAV SURYAVANSHI

വണ്ടര്‍കിഡായ വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കാത്തിരിക്കുന്നയാളാണ്. ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു ജൂനിയര്‍ ടീമിനോടൊപ്പം മിന്നുന്ന പ്രകടനങ്ങളിലൂടെ 15കാരന്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. പക്ഷെ സഞ്ജുവും അഭിഷേകുമുള്ളതിനാല്‍ വൈഭവിന്റെ അരങ്ങേറ്റവും വൈകുമെന്നുറപ്പാണ്.

റുതുരാജിന്റെയും സായിയുടെയും കാര്യമെുടത്താല്‍ രണ്ടു പേരും ഇന്ത്യക്കായി ഇതിനകം കളിച്ചുകഴിഞ്ഞതാണ്. റുതുരാജാവട്ടെ സെഞ്ച്വറിയടക്കം ടി20യില്‍ ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി ഈ രണ്ടു പേര്‍ക്കും ഇന്ത്യക്കായി ടി20യില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്നതു സംശയമാണ്.

Story first published: Tuesday, March 10, 2026, 15:41 [IST]
Other articles published on Mar 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+