T20 WC 2026: ധോണിയുടെ ആശംസയ്ക്ക് ഗംഭീറിന്റെ മറുപടി, പഴയതൊക്കെ ഇനി പഴങ്കഥ, ഇനി പുതുയുഗം
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള മഞ്ഞുരുകൽ ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയാണ്. ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ എം.എസ്. ധോണി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് ഗൗതം ഗംഭീർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നേരിട്ടെത്തി കളി കണ്ട ധോണി, ഗംഭീറിന്റെ ചിരിയെ പ്രശംസിച്ച് കുറിച്ച വരികൾക്ക് "ചിരിക്കാൻ ഇതിലും വലിയ എന്ത് കാരണമാണ് വേണ്ടത്, നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം" എന്നാണ് ഗംഭീർ മറുപടി നൽകിയത്.
T20 WC 2026: സഞ്ജുവും ബുംറയുമല്ല, ഫൈനലില്‍ ശരിക്കുള്ള ഹീറോ അവന്‍!! കാരണം പറഞ്ഞ് ശ്രീകാന്ത്
ഈ സുപ്രധാന മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ധോണിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് ശേഷം, രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ മുൻ നായകൻ ടീമിനായി ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചു. അതിൽ ഗംഭീറിന്റെ ചിരിയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നു. ധോണി ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു:

"അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ടീമിനും സപ്പോർട്ട് സ്റ്റാഫിനും ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും വലിയ അഭിനന്ദനങ്ങൾ. നിങ്ങൾ കളിക്കുന്നത് കാണുന്നത് തന്നെ വലിയ സന്തോഷമാണ്. കോച്ച് സാബ്, ആ ചിരി നിങ്ങളിൽ കാണാൻ നല്ല ഭംഗിയുണ്ട്. ഗൗരവത്തോടൊപ്പമുള്ള ആ ചിരി ഒരു 'കില്ലർ കോംബോ' തന്നെയാണ്. വെൽ ഡൺ. ആസ്വദിക്കൂ കൂട്ടുകാരെ (ബുംറയെക്കുറിച്ച് ഒന്നും എഴുതാതിരിക്കുന്നതാണ് നല്ലത്, അത്രമേൽ ചാമ്പ്യൻ ബൗളറാണവൻ)."
ധോണിയുടെ ഈ പോസ്റ്റിന് മറുപടിയായി ഗംഭീർ കമന്റ് ബോക്സിൽ ഇങ്ങനെ കുറിച്ചു:
"ചിരിക്കാൻ ഇതിലും വലിയ എന്ത് കാരണമാണ് വേണ്ടത്! നിങ്ങളെ കണ്ടതിൽ വലിയ സന്തോഷം!"
കളിക്കാരനായും പരിശീലകനായും ഐസിസി ഇവന്റുകളിലും ഐപിഎല്ലിലും മികച്ച റെക്കോർഡാണ് ഗംഭീറിനുള്ളത്. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 2026 ടി20 ലോകകപ്പ് കിരീടത്തിന് പുറമെ, അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ 2025-ലെ ചാമ്പ്യൻസ് ട്രോഫി വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
T20 WC 2026: സഞ്ജു പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല!! ഞെട്ടിച്ച് അസ്ഹര്‍, പ്രകടനത്തെപ്പറ്റി പറഞ്ഞതറിയാം
വ്യക്തിഗത നേട്ടങ്ങൾ ചവറ്റുകുട്ടയിലേക്ക്; ഗംഭീറിന്റെ 'മാസ്' പ്രസ്താവന
കിരീടനേട്ടത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ പാരമ്പര്യങ്ങളെ തിരുത്തിക്കുറിക്കുന്ന പ്രസ്താവനയാണ് ഗൗതം ഗംഭീർ നടത്തിയത്. ടീം സ്പോർട്സിൽ വ്യക്തിഗത നേട്ടങ്ങൾക്ക് (Milestones) യാതൊരു സ്ഥാനവുമില്ലെന്നും കിരീടങ്ങൾ മാത്രമാണ് പ്രധാനമെന്നും അദ്ദേഹം ആവർത്തിച്ചു.
"ഇന്ത്യൻ ക്രിക്കറ്റിൽ നമ്മൾ ഒരുപാട് കാലം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ഞാൻ കോച്ചായി ഇരിക്കുന്നിടത്തോളം അത് അനുവദിക്കില്ല. റൺസ് നേടുന്നതിനേക്കാൾ ട്രോഫികൾ നേടുന്നതിലാണ് കാര്യം. സഞ്ജു സാംസന്റെ പ്രകടനം തന്നെ നോക്കൂ (97*, 89, 89). സഞ്ജു തന്റെ സെഞ്ച്വറിക്കോ മറ്റ് റെക്കോർഡുകൾക്കോ വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ നമുക്ക് 250 റൺസ് എന്ന കൂറ്റൻ സ്കോറിൽ എത്താൻ കഴിയില്ലായിരുന്നു," ഗംഭീർ പറഞ്ഞു.
കിവീസിനെ തകർത്തെറിഞ്ഞ ഇന്ത്യ
ഫൈനലിൽ സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52), ശിവം ദുബെ (26*) എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറായ 255-ൽ എത്തിച്ചത്. മറുപടി ബാറ്റിംഗിൽ ജസ്പ്രീത് ബുംറയുടെയും (4 വിക്കറ്റ്) അക്സർ പട്ടേലിന്റെയും (3 വിക്കറ്റ്) തകർപ്പൻ ബൗളിംഗിന് മുന്നിൽ കിവീസ് 159 റൺസിന് കൂടാരം കയറി. 2007-ലും 2011-ലും താരമായിരുന്ന ഗംഭീർ, ഇപ്പോൾ പരിശീലകനായി ചാമ്പ്യൻസ് ട്രോഫിയും (2025) ടി20 ലോകകപ്പും (2026) ഇന്ത്യക്ക് നേടിക്കൊടുത്ത് തന്റെ വിജയഗാഥ തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications