For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജു പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല!! ഞെട്ടിച്ച് അസ്ഹര്‍, പ്രകടനത്തെപ്പറ്റി പറഞ്ഞതറിയാം

തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പക്ഷെ മിന്നുന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ ഹീറോയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി മാറിയ സഞ്ജു സാംസണിനെ കുറിച്ച് പരസ്പര വിരുദ്ധമായ അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിനു മുക്കിയാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടുമൊരു ലോകകിരീടത്തിനു അവകാളികളായത്. ഇതോടെ പല റെക്കോര്‍ഡുകളും ടീം ഇന്ത്യ തകര്‍ത്തെറിയുകയും ചെയ്തു.

SANJU SAMSON T20 WC 2026

സഞ്ജുവിന്റെ പ്രകടനം

ന്യൂസിലാന്‍ഡുമായുള്ള ഫൈനലിലുള്‍പ്പെടെ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യന്‍ വിജയശില്‍പ്പിയായിട്ടും സഞ്ജു സാംസണിനെ കുറിച്ച് വളരെ വിചിത്രമായ നിരീക്ഷണമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയത്.

സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഡു ഓര്‍ ഡൈ സൂപ്പര്‍ എട്ട് പോരില്‍ പുറത്താവാതെ 97 റണ്‍സുമായി സഞ്ജു റണ്‍ചേസില്‍ കസറിയിരുന്നു. അതിനു ശേഷ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മുംബൈയിലെ വാംഖഡെയില്‍ ടീം ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 89 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി.

അതിനു ശേഷം ഫൈനലിലും 89 റണ്‍സുമായി ഒരിക്കല്‍ക്കൂടി സഞ്ജു ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണാവുകയും ചെയ്തു. 321 റണ്‍സാണ് വെറും അഞ്ചു കളിയില്‍ അദ്ദേഹം അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെയുത്ത ഇന്ത്യന്‍ താരമായി സഞ്ജു മാറുകയും ചെയ്തു.

'സഞ്ജു സാംസണ്‍ ആളുകളുടെയോ, ടീമിലേക്കു തിരഞ്ഞെടുത്തവരുടെയോ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ പക്വത നേടിയിരിക്കുകയാണ്.

വിക്കറ്റില്‍ തുടര്‍ന്നാല്‍ മാത്രമേ നിങ്ങള്‍ക്കു സ്‌കോര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നു മനസിലാക്കാന്‍ സഞ്ജുവിനു സമയമെടുക്കേണ്ടി വന്നു. നിങ്ങള്‍ അതു ചെയ്തില്ലെങ്കില്‍ റണ്ണുമെടുക്കാന്‍ കഴിയില്ല'-അസ്ഹര്‍ വ്യക്തമാക്കി.

T20 WC 2026: സഞ്ജു 2.0, ഹീറോ ആക്കിയത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍!!! സഹായമിങ്ങനെT20 WC 2026: സഞ്ജു 2.0, ഹീറോ ആക്കിയത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍!!! സഹായമിങ്ങനെ

'വളരെയധികം കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നാണ് ലോകകപ്പിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം കാണിച്ചുതരുന്നത്. അദ്ദേഹത്തെ കുറിച്ച് എനിക്കു വളരെയധികം സന്തോഷമുണ്ട്. ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിന്റെ പക്കല്‍ ഒരുപാട് സമയമുണ്ടായിരുന്നു. അസാധാരണ പ്രതിഭയും അദ്ദേഹത്തിനുണ്ട്'- മുന്‍ ക്യാപ്റ്റന്‍ പറയുന്നു.

ഹാട്രിക് കിരീടം

ഐസിസിയുടെ ടി20 ലോകകിരീടം രണ്ടു തവണ സ്വന്തമാക്കിയ ഇന്ത്യന്‍ ടീം 2028ലും ചാംപ്യന്‍മാരായി ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

INDIAN TEAM T20 WC 2026

'ഈ ലോകകപ്പില്‍ നമ്മുടെ ടീമിന്റെ പ്രകടനത്തില്‍ എനിക്കു വളരെയധികം സന്തോഷുമുണ്ട്. ടീം വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് നമ്മള്‍ ടി20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

അധികം വൈകാതെ തന്നെ അവര്‍ ഹാട്രിക് കിരീടവും സ്വന്തമാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. മുഴുവന്‍ ടീമംഗങ്ങള്‍ക്കും സ്റ്റാഫുമാര്‍ക്കും അഭിനന്ദനങ്ങള്‍. വളരെ ഉജ്ജ്വലമായി തന്നെ അവര്‍ കളിച്ചു'- അസ്ഹര്‍ പറഞ്ഞു.

T20 WC 2026: അന്നു കോലി, ഇന്ന് അഭിഷേക്!! സഞ്ജു പറഞ്ഞത് കിറുകൃത്യം; പുതുചരിത്രംT20 WC 2026: അന്നു കോലി, ഇന്ന് അഭിഷേക്!! സഞ്ജു പറഞ്ഞത് കിറുകൃത്യം; പുതുചരിത്രം

ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ ടീം ഒരുപോലെ ശക്തരാണെങ്കിലും ഫീല്‍ഡിങിലെ പ്രകടനത്തെ വിമര്‍ശിക്കകുയും ചെയ്തു. ഇന്ത്യന്‍ ടീം വളരെയധികം ശക്തരാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം ടീമിനു നല്ല ആഴവുമുണ്ട്. ഫീല്‍ഡിങും മെച്ചപ്പെട്ടിട്ടുണ്ട്. ചില മല്‍സരങ്ങളില്‍ അവര്‍ അസാധാരണ ക്യാച്ചുകളെടുത്തിരുന്നു.

അത്തരം ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കുകയും ചെയ്യും. ഇന്ത്യന്‍ ടീം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതി തുടര്‍ന്നാല്‍ അവരെ തോല്‍പ്പിക്കുകയെന്നത് ഏതു ടീമിനും കഠിനമായിരിക്കും. ഇന്ത്യ വളരെ മോശമായി കളിച്ചെങ്കില്‍ മാത്രമേ എതിര്‍ ടീമുകള്‍ക്കു സാധ്യതയുള്ളൂവെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 10, 2026, 7:06 [IST]
Other articles published on Mar 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+