For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇതാണ് ശരിയായ സമയം, മുംബൈയില്‍ സൂര്യകുമാറിന് അവസരം നല്‍കണം- ഡാനിഷ് കനേരിയ

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലായതിനാല്‍ മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ഈ മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുകയെന്നതിനാല്‍ വളരെ പ്രധാനപ്പെട്ട മത്സരം തന്നെയാണിത്. ഇന്ത്യന്‍ നിരയിലേക്ക് വിരാട് കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തമാവുമെന്നുറപ്പ്. എന്നാല്‍ ആദ്യ മത്സരത്തിലെ പിഴവുകളില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളേണ്ടതായുണ്ട്.

1

തട്ടകത്തില്‍ സമീപകാലത്തൊന്നും തോല്‍ക്കാത്ത ഇന്ത്യക്ക് സമനില വഴങ്ങുന്നത് പോലും നിരാശപ്പെടുത്തുന്ന കാര്യമാണ്. രവി ശാസ്ത്രിയെന്ന പരിശീലകന് കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ നേടിയെടുത്തത് ചരിത്ര നേട്ടങ്ങളാണ്. രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ ഈ പ്രകടന നിലവാരം താഴോട്ട് പോകാതെ കാക്കേണ്ടതായുണ്ട്.

Also Read: IND vs NZ: ന്യൂസിലാന്‍ഡ് ഭീരുക്കള്‍! ശ്രമിച്ചതു രക്ഷപ്പെടാന്‍ മാത്രം- തുറന്നടിച്ച് ഗവാസ്‌കര്‍

2

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവാനാണ് സാധ്യത. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം വിരാട് കോലിയുമായി ആലോചിച്ച് ചെയ്യുമെന്നാണ് ദ്രാവിഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് അവസരം നല്‍കാനുള്ള ശരിയായ സമയമാണിതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യ ചേതേശ്വര്‍ പുജാരക്കോ അജിന്‍ക്യ രഹാനെക്കോ പകരക്കാരനായി സൂര്യകുമാറിനെ കളിപ്പിക്കണമെന്നാണ് 40കാരനായ കനേരിയ പറയുന്നത്.

Also Read: IND vs NZ: ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു എത്ര മാര്‍ക്ക് കൊടുക്കാം? ഇതാ പട്ടിക

3

'രഹാനെ,പുജാര എന്നിവരുടെ പ്രകട നിലവാരം സമീപകാലത്തായി മോശമാണ്. ഭാവിയില്‍ റുതുരാജ് ഗെയ്ക് വാദിനെ ഇവരിലൊരാളുടെ പകരക്കാരനായി ഞാന്‍ തിരഞ്ഞെടുക്കും. റുതുരാജ് ടീമിലില്ലെത്താതിനാല്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാവുന്നതാണ്. മികച്ചൊരു നീക്കം തന്നെയാവുമത്. പുജാരയുടെ ഫോം വളരെ മോശമാണ്. റണ്‍സ് നേടാനും പ്രയാസപ്പെടുന്നു. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കേണ്ട സമയമാണിത്. മുംബൈയില്‍ തന്നെ അവന് അരങ്ങേറ്റത്തിനുള്ള അവസരമുണ്ടാവുമെന്നാണ് കരുതുന്നത്. വിരാട് കോലി തിരിച്ചുവരുമ്പോള്‍ രഹാനെ ടീമിലുണ്ടാവുമോയെന്നത് കണ്ടറിയാം'-കനേരിയ പറഞ്ഞു.

Also Read: IND vs SA T20: 'രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലി', ഇന്ത്യയുടെ സാധ്യതാ ടീം ഇതാ

4

നായകനായി വിരാട് കോലി മടങ്ങിയെത്തുമ്പോള്‍ ഒരു താരം വഴിമാറേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെക്ക് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. കോലിക്ക് പകരക്കാരനായി ആദ്യ ടെസ്റ്റ് കളിച്ചത് ശ്രേയസ് അയ്യരാണ്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ശ്രേയസ് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി മികവ് തെളിയിച്ചു. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ യുവതാരത്തെ ടീമില്‍ നിന്ന് മാറ്റാനാവില്ല.

Also Read: IND vs NZ: കാണ്‍പൂരില്‍ നിന്ന് ഇന്ത്യ പഠിക്കണം, ശ്രദ്ധ നല്‍കേണ്ട നാല് കാര്യങ്ങളിതാ

5

എന്നാല്‍ രഹാനെക്ക് പൂര്‍ണ്ണ പിന്തുണയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയത്. രഹാനെയുടെ ഫോം പ്രശ്‌നമാക്കുന്നില്ലെന്നും അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ ഒറ്റ ഇന്നിങ്‌സുകൊണ്ട് അവന് തിരിച്ചുവരാന്‍ സാധിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. വിരാട് കോലിയും രഹാനെയെ പിന്തുണക്കാനാണ് സാധ്യത. അതേ സമയം 20ല്‍ താഴെ ശരാശരിയുള്ള രഹാനെയെ ഇനിയും പിന്തുണക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നുറപ്പാണ്.

Also Read: WTC: ന്യൂസിലാന്‍ഡുമായുള്ള സമനില- ഇന്ത്യക്കു പണി കിട്ടിത്തുടങ്ങി! രണ്ടില്‍ നിന്നും മൂന്നിലേക്കു വീണു

6

ശ്രേയസ് അയ്യര്‍,റുതുരാജ് ഗെയ്ക്‌വാദ്,ഹനുമ വിഹാരി എന്നിവര്‍ക്കെല്ലാം വളര്‍ന്നുവരാന്‍ അവസരം നല്‍കേണ്ടതായുണ്ട്. പുജാരയുടെ അവസ്ഥയും പരിതാപകരമാണ്. 30ശരാശരി പുജാരക്കുണ്ടെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ടീമിന് ബാധ്യതയാകുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അധികം വൈകാതെ സ്ഥാനം തെറിച്ചേക്കും.

Also Read: IND vs NZ: ഇന്ത്യയുടെ വലിയ മണ്ടത്തരം! കാണ്‍പൂരില്‍ വിജയം നഷ്ടപ്പെടാന്‍ പ്രധാന കാരണം ചോപ്ര പറയുന്നു

7

എന്നാല്‍ സൂര്യകുമാറിന് പെട്ടെന്ന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡ് സൂര്യക്കുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം ഘടനയില്‍ സൂര്യക്ക് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. പരിക്കേറ്റ കെ എല്‍ രാഹുല്‍ അവസാന നിമിഷം പിന്മാറിയതോടെയാണ് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. എന്നാല്‍ സൂര്യകുമാറിന് പ്ലേയിങ് 11 ല്‍ ഇടം പിടിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Story first published: Tuesday, November 30, 2021, 19:59 [IST]
Other articles published on Nov 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+