Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ന്യൂസിലാന്‍ഡുമായുള്ള സമനില- ഇന്ത്യക്കു പണി കിട്ടിത്തുടങ്ങി! രണ്ടില്‍ നിന്നും മൂന്നിലേക്കു വീണു

1

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ സമനിലയ്ക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തിരിച്ചടി കിട്ടിത്തുടങ്ങി. ജയിക്കാമായിരുന്ന ടെസ്റ്റില്‍ സമനില കൊണ്ടു തൃപ്തിപ്പെട്ട ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്നു. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യക്കു ഈ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇന്ത്യയെ പിന്തള്ളി ചിരവൈരികളായ പാകിസ്താനാണ് രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുുന്നത്.

തിങ്കളാഴ്ച ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ സമനില സമ്മതിച്ചു പിരിഞ്ഞപ്പോള്‍ 50 ശതമാനം പോയിന്റുമായി ഇന്ത്യ രണ്ടാമതുണ്ടായിരുന്നു. കളിച്ച ഏക ടെസ്റ്റില്‍ ജയിച്ച ശ്രീലങ്കയായിരുന്നു 100 ശതമാനം പോയിന്റോടെ തലപ്പത്ത്. ഇന്ത്യയുടെ അതേ പോയിന്റ് ശതമാനവുമായി പാകിസ്താന്‍ മൂന്നാമതായിരുന്നു. പക്ഷെ ഇന്നു പാക് ടീം ഇന്ത്യയെ പിന്തള്ളി മുന്നിലേക്കു കയറിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പാകിസ്താനെ ഇതിനു സഹായിച്ചത്. പുതുക്കിയ പോയിന്റ് പട്ടിക പ്രകാരം 100 ശതമാനം പോയിന്റുമായി ലങ്ക തലപ്പത്തു തന്നെ നില്‍ക്കുന്നു. 66.66 ശതമാനം പോയിന്റോടെ പാക് ടീമാണ് രണ്ടാംസ്ഥാനത്ത്. 50 ശതമാനം പോയിന്റുള്ള ഇന്ത്യക്കു മൂന്നാംസ്ഥാനമാണ്.

2

ആകെയുള്ള പോയിന്റ് പരിഗണിച്ചാല്‍ ഇന്ത്യ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. 30 പോയിന്റ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. പക്ഷെ ഇതുകൊണ്ടു കാര്യമില്ല. ആകെ ലഭിക്കുന്ന പോയിന്റല്ല, മറിച്ച് പോയിന്റ് ശതമാനമാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ഈ കാരണത്താലാണ് 12 പോയിന്റ് മാത്രം ലഭിച്ചിട്ടും ഇന്ത്യയെ പിന്തള്ളി ലങ്ക തല്ലപ്പത്തെത്തിയത്. പോയിന്റിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് പാകിസ്താനാണ്. അവര്‍ക്കു 24 പോയിന്റുണ്ട്. ഇംഗ്ലണ്ടിനു 14ഉം ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും 12 പോയിന്റ് വീതവുമുണ്ട്.

പാകിസ്താനു തകര്‍പ്പന്‍ വിജയം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരികമായാണ് പാകിസ്താന്‍ വിജയിച്ചുകയറിയത്. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും രണ്ടാമിന്നിങ്‌സില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ ബാബര്‍ ആസമിനും സംഘത്തിനും സാധിച്ചു. 44 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ബംഗ്ലാദേശിനുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസിന്റെ (114) സെഞ്ച്വറിയുടെയും മുഷ്ഫിഖുര്‍ റഹീമിന്റെ (91) ഫിഫ്റ്റിയുടെയും മികവില്‍ 330 റണ്‍സെടുത്തു. പാകിസ്താനു വേണ്ടി ഹസന്‍ അലി അഞ്ചു വിക്കറ്റുകളെടുത്തു.

3

മറുപടിയില്‍ പാക് ടീമിന്റെ ആദ്യ ഇന്നിങ്‌സ് 286ല്‍ അവസാനിച്ചു. ഓപ്പണര്‍ ആബിദ് അലിയുടെ (133) സെഞ്ച്വറിയാണ് പാക് ടീമിനെ രക്ഷിച്ചത്. ഓപ്പണിങ് പങ്കാളിയായ അബ്ദുള്ള ഷറീഖ് 52 റണ്‍സുമെടുത്തു. ബാബറിനു 10 റണ്‍സെടുക്കാനേ ആയുള്ളൂ. ഏഴു വിക്കറ്റുകളെടുത്ത തയ്ജുല്‍ ഇസ്ലാലാമാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്.

44 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് പാക് ടീമിന്റെ മാരകബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും 157 റണ്‍സിന് അവരുടെ ഇന്നിങ്‌സ് അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച ലിറ്റണ്‍ ദാസ് രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റിയുമായി തിളങ്ങി. 59 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഷഹീന്‍ ഷാ അഫ്രീഡിയും മൂന്നുപേരെ പുറത്താക്കിയ സാജിദ് ഖാനും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്.

4

202 റണ്‍സായിരുന്നു പാകിസ്താന്റെ വിജയലക്ഷ്യം. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ അനായാസം ഇതു ചേസ് ചെയ്തു വിജയിക്കുകയും ചെയ്തു. ആബിദ് അലി (91), അബ്ദുള്ള ഷഫീഖ് (73) എന്നിവരുടെ ഫിഫ്റ്റികളാണ് പാക് വിജയം എളുപ്പമാക്കിയത്. ആബിദ് അലി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പാകിസ്താന്‍ 1-0നു മുന്നിലെത്തുകയും ചെയ്തു.

Story first published: Tuesday, November 30, 2021, 12:25 [IST]
Other articles published on Nov 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+