IND vs SA T20: 'രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലി', ഇന്ത്യയുടെ സാധ്യതാ ടീം ഇതാ
മുംബൈ: ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ ആദ്യം നടക്കുന്നത്. പിന്നാലെയാണ് ഏകദിന,ടി20 പരമ്പര നടക്കുന്നത്. ജനുവരി 19നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിച്ച ന്യൂസീലന്‍ഡ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലായിരുന്നു ഈ മത്സരം. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.

സൂപ്പര്‍ പേസര്‍മാരുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റവും മികച്ച താരനിരയെത്തന്നെ ഇന്ത്യക്ക് അണിനിരത്തേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ വിദേശ പര്യടനം കൂടിയാണിത്. അതുകൊണ്ട് തന്നെ പരമ്പര തൂത്തുവാരാനാവും ഇന്ത്യ ലക്ഷ്യമിടുക. കൂടാതെ വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹവും കൂടി ഉള്‍പ്പെട്ട് നടക്കുന്ന ആദ്യത്തെ ടി20 പരമ്പരയായിരിക്കും ഇത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പരിശോധിക്കാം.
Also Read: IPL 2022: ധോണിയും കോലിയും രോഹിത്തും ടീം മാറില്ല- ആരൊക്കെ ടീമില്‍ തുടരുമെന്നു ഇന്നറിയാം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)-കെ എല്‍ രാഹുല്‍
രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാവും ഓപ്പണര്‍മാരായി ഉണ്ടാവുക. ടി20 നായകനായ ശേഷം രോഹിത് ശര്‍മ കളിക്കുന്ന ആദ്യത്തെ വിദേശ ടി20 പരമ്പരയാവും ഇത്. ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന ബാറ്റ്‌സ്മാന്‍കൂടിയാണ് രോഹിത്. ഓപ്പണിങ്ങില്‍ രോഹിത് നടത്തുന്ന പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ കളിച്ച് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
Also Read: IPL 2022: ഫൈനലില്‍ എത്തിച്ചു, എന്നിട്ടും കെകെആറിന് മോര്‍ഗനെ വേണ്ട, മൂന്ന് കാരണങ്ങളിതാ

സമീപകാലത്തെ രോഹിത്തിന്റെ ഫോമും വളരെ മികച്ചതാണ്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.119 മത്സരത്തില്‍ നിന്ന് 3197 റണ്‍സാണ് രോഹിത്തിന്റെ അന്താരാഷ്ട്ര കരിയറിലെ റണ്‍സ്. 32.96 ശരാശരിയും 140.28 സ്‌ട്രൈക്കറേറ്റുമുള്ള രോഹിത് 26 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Also Read: IND vs NZ: അന്നു ഇംഗ്ലണ്ട്, ഇന്ന് ഇന്ത്യ- വിജയം 'തടഞ്ഞ്' അവസാന വിക്കറ്റ്

കെ എല്‍ രാഹുല്‍ അവസാന അഞ്ച് മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറികളുമായി ഗംഭീര ഫോമിലാണ്. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കെ എല്‍ രാഹുല്‍. സ്ഥിരതയാണ് രാഹുലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 52 ടി20യില്‍ നിന്ന് 1831 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്‌ട്രൈക്കേറ്റ് 142.49.അര്‍ധ സെഞ്ച്വറി 16 തവണയും സെഞ്ച്വറി രണ്ട് തവണയും നേടിയിട്ടുണ്ട്. രാഹുല്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നുറപ്പ്.
Also Read: IND vs NZ: 'ഇന്ത്യക്കാരോടാ' ടീം ഇന്ത്യയുടെ കളി! വിട്ടുകൊടുത്തില്ല, രഹാനെയുടെ 18 അടവും പാളി

വിരാട് കോലി,സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍
ടി20 നായകസ്ഥാനം ഒഴിഞ്ഞെത്തുന്ന കോലിക്ക് പഴയ ബാറ്റിങ് വിസ്മയം കാഴ്ചവെക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സമീപകാലത്ത് പഴയ പ്രതാപത്തിനൊത്തുയരാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. 94 ടി20യില്‍ നിന്ന് 52.05 ശരാശരിയില്‍ 3227 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്നാം നമ്പറില്‍ത്തന്നെ ഇനിയും കോലിയെ കാണാനാവും.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് തന്നെയാവും അവസരം. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള മികവിനോടൊപ്പം എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിച്ച് ബാറ്റ് ചെയ്യാനും സൂര്യക്ക് കഴിവുണ്ട്. 31കാരനായ താരം 11 ടി20കളില്‍ നിന്ന് 244 റണ്‍സാണ് നേടിയിട്ടുള്ളത്. 155.41 എന്ന മികച്ച സ്‌ട്രൈക്കറേറ്റാണുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Also Read: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രഹാനെ വേണ്ട, പകരമാര്? ഈ അഞ്ച് പേരില്‍ ഒരാള്‍

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും അവസരം ലഭിക്കുക. വമ്പനടിക്കാരനല്ലെങ്കിലും ഇന്ത്യ തഴയാന്‍ സാധ്യതയില്ലാത്ത താരമാണ്. സൂര്യയെ അഞ്ചാം സ്ഥാനത്തേക്കിറക്കി ശ്രേയസിനെ നാലാം നമ്പറില്‍ കളിപ്പിക്കുമോയെന്നതും കണ്ടറിയണം. 31 ടി20യില്‍ നിന്ന് 580 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 132.12 ആണ് സ്‌ട്രൈക്കറേറ്റ്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
Also Read: IPL 2022: നിലനിര്‍ത്താം, പക്ഷെ മാക്‌സിയെ ആര്‍സിബി ക്യാപ്റ്റനാക്കരുത്!- ഇര്‍ഫാന്റെ മുന്നറിയിപ്പ്

റിഷഭ് പന്ത്,വെങ്കടേഷ് അയ്യര്‍,രവീന്ദ്ര ജഡേജ
വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുണ്ടാവുമെന്നുറപ്പ്. സാഹചര്യത്തിനനുസരിച്ച് ഏത് ബാറ്റിങ് പൊസിഷനിലും റിഷഭ് ഇറങ്ങിയേക്കും. 40 ടി20യില്‍ നിന്ന് 623 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മത്സരഗതിയെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്. അതിവേഗം റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കും. വിദേശ മൈതാനങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താന്‍ റിഷഭിനായിട്ടുണ്ട്.
Also Read: IND vs NZ: രഹാനെ ശ്രേയസിന് തടസമാവരുത്, കോലിക്ക് തിരിച്ചുവരവിന് വഴിയൊരുക്കണം; നിഖില്‍ ചോപ്ര

ഹര്‍ദിക് പാണ്ഡ്യ പുറത്തിരിക്കുമ്പോള്‍ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യരെ തന്നെ പരിഗണിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിക്കുന്നത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് മധ്യ പ്രദേശുകാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍. ഈ പരമ്പരയില്‍ വെങ്കടേഷ് തിളങ്ങാന്‍ ഹര്‍ദിക്കിന് തിരിച്ചുവരവ് പ്രയാസമാവും.
Also Read: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശര്‍ദുല്‍ ഠാക്കൂറിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു

സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുണ്ടാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ രവീന്ദ്ര ജഡേജക്ക് കഴിവുണ്ട്.32കാരനായ താരം 55 ടി20യില്‍ നിന്ന് 256 റണ്‍സും 44 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 6.99 ആണ് ഇക്കോണമി.
Also Read: IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല

ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,യുസ് വേന്ദ്ര ചഹാല്‍
സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. വരുന്ന ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലും അശ്വിനെ മുഖ്യ സ്പിന്നറാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 51 ടി20യില്‍ നിന്ന് 61 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 6.8 എന്ന മികച്ച ഇക്കോണമിയും അശ്വിനുണ്ട്.
Also Read: IPL 2022: വേണ്ടത് ഓള്‍റൗണ്ടറെയോ? പുതിയ ഫ്രാഞ്ചൈസികള്‍ക്കു ഇവരെ നോട്ടമിടാം

സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെയും ടീമിലേക്ക് പരിഗണിച്ചേക്കും. മധ്യനിരയില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും അക്ഷര്‍ മിടുക്കനാണ്. 15 ടി20യില്‍ നിന്ന് 13 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. 6.7 ആണ് ഇക്കോണമി. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുണ്ട്.
Also Read: IPL 2022: 'ലഖ്‌നൗ ടീം താരങ്ങളെ റാഞ്ചുന്നു', പഞ്ചാബും ഹൈദരാബാദും പരാതി നല്‍കിയതായി റിപ്പോര്‍ട്ട്

നാലാം സ്പിന്നറായി യുസ് വേന്ദ്ര ചഹാലും ഒപ്പമുണ്ടാവും. വരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ചഹാലിന് മികവ് തെളിയിക്കാന്‍ ആവിശ്യത്തിന് അവസരം നല്‍കേണ്ടതായുണ്ട്. 64 വിക്കറ്റുകള്‍ ടി20യില്‍ ഇന്ത്യക്കായി അദ്ദേഹം നേടിയിട്ടുണ്ട്.
Also Read: IPL 2022: ഒരു സംശവും വേണ്ട, ഹര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തണം; മക്ലെനഗന്‍

ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ,ഇഷാന്‍ കിഷന്‍
ഭുവനേശ്വര്‍ കുമാറിനെ പേസ് നിരയില്‍ ഇന്ത്യ നിലനിര്‍ത്തിയേക്കും. സീനിയര്‍ താരത്തിന് കൂടുതല്‍ അവസരം നല്‍കി വരുന്ന ടി20 ലോകകപ്പിനായി തയ്യാറാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 55 ടി20യില്‍ നിന്ന് 53 വിക്കറ്റാണ് അദ്ദേഹം നേടിയിട്ടുള്ളത്. വിശ്രമത്തിന് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. 54 മത്സരത്തില്‍ നിന്ന് 66 വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ബുംറ തലപ്പത്താണ്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ഇന്ത്യ ടീമിലേക്ക് പരിഗണിക്കും.15ാമനായി പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെയും ബാക് അപ്പായി ഹര്‍ഷല്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications