IND vs NZ: അന്നു ഇംഗ്ലണ്ട്, ഇന്ന് ഇന്ത്യ- വിജയം 'തടഞ്ഞ്' അവസാന വിക്കറ്റ്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനു പകരം സമനില സമ്മതിക്കേണ്ടി വന്നതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. വിജയമുറപ്പാക്കിയ അജിങ്ക്യ രഹാനെയുടെ ടീം ഇന്ത്യയെ അപരാജിതമായ പത്താം വിക്കറ്റിലാണ് കിവികള്‍ സ്തബ്ധരാക്കിയത്. ഇന്ത്യന്‍ വംശരായ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും വിക്കറ്റ് വിട്ടുകൊടുക്കാതെ ക്രീസില്‍ പാറ പോലെ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ വിജയമോഹം പൊലിയുകയായിരുന്നു. 10 ഓവറോളം ലഭിച്ചിട്ടും അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കു സാധിച്ചില്ല.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ബൗളിങ് ടീമിനു അവസാനത്തെ വിക്കറ്റ് നേടാനാവാതെ സമനില സമ്മതിക്കേണ്ടി വന്നത്. 2014ല്‍ ഇംഗ്ലണ്ടിനായിരുന്നു ഇങ്ങനെയൊരു നാണക്കേട് നേരിട്ടതെങ്കില്‍ ഇത്തവണ അത്തരമൊരു തിരിച്ചടിയുണ്ടായത് ഇന്ത്യക്കായിരുന്നു. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ടിനു കൈയെത്തുംദൂരത്ത് വിജയം കൈവിട്ട് സമനില സമ്മതിക്കേണ്ടി വന്നത്. 390 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ ഒമ്പതു വിക്കറ്റിനു 201 റണ്‍സെടുത്ത് ലങ്ക സമനില പിടിച്ചുവാങ്ങുകയായിരുന്നു.

 2014ലെ ഇംഗ്ലണ്ട്- ലങ്ക ടെസ്റ്റ്

2014ലെ ഇംഗ്ലണ്ട്- ലങ്ക ടെസ്റ്റ്

അലെസ്റ്റര്‍ കുക്കിനു കീഴിലായിരുന്നു ഇംഗ്ലണ്ട് ഇറങ്ങിയതെങ്കില്‍ ലങ്കയെ നയിച്ചത് ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിനു 575 റണ്‍സ് പടുത്തുയര്‍ത്തി. ജോ റൂട്ടിന്റെ (200) അപരാജിത ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 298 ബോളില്‍ 16 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മാറ്റ് പ്രയര്‍ (86), ഇയാന്‍ ബെല്‍ (56) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തേകി. ലങ്കയ്ക്കു വേണ്ടി നുവാന്‍ പ്രദീപ് നാലും ഷമിന്ദ ഇറാംഗ മൂന്നു വിക്കറ്റുകളും വീഴത്തി.

മറുപടി ബാറ്റിങില്‍ ലങ്ക 453 റണ്‍സ് നേടി. കുമാര്‍ സങ്കക്കാരയും (147) നായകന്‍ മാത്യൂസും (102) സെഞ്ച്വറികളടിച്ചു. കൗശല്‍ സില്‍വ (63), മഹേല ജയവര്‍ധനെ (55) എന്നിവരും മിന്നി. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു 267 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഗാരി ബല്ലാന്‍സ് (104*) സെഞ്ച്വറി നേടി. 188 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മറ്റാരും 40 പ്ലസ് നേടിയില്ല. വാലറ്റത്ത് ക്രിസ് ജോര്‍ഡന്‍ 35 റണ്‍സെടുത്തു. നായകന്‍ കുക്ക് 28ഉം സ്റ്റുവര്‍ട്ട് ബ്രോഡ് 24ഉം റണ്‍സ് നേടി.

 വിജയലക്ഷ്യം 390 റണ്‍സ്

വിജയലക്ഷ്യം 390 റണ്‍സ്

390 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലങ്ക ഒമ്പതു വിക്കറ്റിന് 201 റണ്‍സെടുത്തതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. ഏഴു റണ്‍സിനിടെ വിക്കറ്റുകള്‍ ഇംഗ്ലണ്ട് പിഴുതെങ്കിലും അവസാന വിക്കറ്റെടുക്കും മുമ്പ് 90 ഓവര്‍ പൂര്‍ത്തിയാവുകയായിരുന്നു. 90ാം ഓവറിലായിരുന്നു രംഗന ഹെരാത്ത് ഒമ്പതാമനായി പുറത്തായത്. ശേഷിച്ച അഞ്ചു ബോളില്‍ അവസാന വിക്കറ്റെടുക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു. ലങ്കയ്ക്കു വേണ്ടി സങ്കക്കാരയും (61) കൗശല്‍ സില്‍വയും (57) ഫിഫ്റ്റികളടിച്ചു. നാലു വിക്കറ്റുകള്‍ കൊയ്ത പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ഇംഗ്ലീഷ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ബ്രോഡ് മൂന്നും ജോര്‍ഡന്‍ രണ്ടും വിക്കറ്റുകളെടുത്തു. റൂട്ടായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

 പൊരുതി നേടി കിവീസ്

പൊരുതി നേടി കിവീസ്

ഇന്ത്യക്കെതിരായ ടെസ്റ്റില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ന്യൂസിലാന്‍ഡ് അദ്ഭുകരമായി തിരിച്ചുവന്ന് സമനില പിടിച്ചുവാങ്ങിയത്. 284 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവീസ് ഒമ്പതു വിക്കറ്റിനു 165 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍ ടോം ലാതമിന്റെ (52) ഫിഫ്റ്റിലാണ് കിവികളെ രക്ഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 95 റണ്‍സും അദ്ദേഹമെടുത്തിരുന്നു. വില്ല്യം സോമര്‍വില്ലെ (36), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (24), രചിന്‍ രവീന്ദ്ര (18*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 29, 2021, 18:08 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X