Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: 'ഹാപ്പി ഫോർ യു ചേട്ടാ..' വിരാടിന്റെ വക സഞ്ജുവിന് പ്രശംസ, വൈറലായി ഇൻസ്റ്റ സ്റ്റോറി

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടമുയർത്തിയപ്പോൾ ഏവരുടെയും കണ്ണുകൾ സഞ്ജു സാംസണിലായിരുന്നു. ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ വിസ്മയം തീർത്ത സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടുകയാണ് മുൻ നായകൻ വിരാട് കോഹ്‌ലി. സഞ്ജുവിന് 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി തന്റെ സ്നേഹം പങ്കുവെച്ചത്.

"ഹാപ്പി ഫോർ യു ചേട്ടാ"

സഞ്ജുവിനെ 'ചേട്ടാ' എന്ന് സംബോധന ചെയ്തുകൊണ്ടാണ് കോഹ്‌ലി കുറിപ്പ് പങ്കുവെച്ചത്. "ഏറ്റവും അർഹിച്ച ആൾക്ക് തന്നെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചു. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ ടീമിനായി തിളങ്ങി. നിന്റെ കാര്യത്തിൽ ഒരുപാട് സന്തോഷം ചേട്ടാ," കോഹ്‌ലി കുറിച്ചു.

kohli-sanjusamson-1

റെക്കോർഡ് പ്രകടനം

ടൂർണമെന്റിലെ അവസാന മൂന്ന് നിർണ്ണായക മത്സരങ്ങളിലും അർദ്ധസെഞ്ച്വറികളുടെ ഹാട്രിക് തികച്ചാണ് സഞ്ജു ഇന്ത്യയുടെ രക്ഷകനായത്. വെസ്റ്റ് ഇൻഡീസിനെതിരെ 97*, ഇംഗ്ലണ്ടിനെതിരെ 89, ഫൈനലിൽ കിവീസിനെതിരെ 89 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 199.37 എന്ന സ്കോർച്ചിംഗ് സ്ട്രൈക്ക് റേറ്റിൽ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ മൂന്ന് മത്സരങ്ങളിലും സഞ്ജു തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. അതിൽ രണ്ട് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഉൾപ്പെടുന്നു.

സൂര്യകുമാറിന്റെ വാക്കുകൾ

സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പ്രശംസിക്കാൻ നായകൻ സൂര്യകുമാർ യാദവും മറന്നില്ല. "ഇവർക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ഇവരിലൊരു 'മാച്ച് വിന്നർ' ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. സഞ്ജുവും അഭിഷേകും ടോപ്പ് പ്ലെയേഴ്സാണ്, അവർ ഫൈനലിൽ അത് തെളിയിച്ചു," സൂര്യ പറഞ്ഞു. ഫൈനലിൽ 21 പന്തിൽ 52 റൺസെടുത്ത അഭിഷേകിന്റെ പ്രകടനവും നിർണ്ണായകമായി. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന അഭിഷേക് ലോകകപ്പിന്റെ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏവരെയും സന്തോഷിപ്പിച്ചിരുന്നു.

സഞ്ജു സാംസൺ എന്ന മലയാളി താരം ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് പുതിയൊരു യുഗപ്പിറവിയായി മാറുകയാണ്. താരത്തിന്റെ മാസ്മരിക പ്രകടനങ്ങളിൽ കടപുഴകി വീണ റെക്കോർഡുകൾ നിരവധിയാണ്. അതിൽ വിരാട് കോഹ്‍ലിയുടെയുമുണ്ട് എന്നതാണ് രസകരമായ മറ്റൊരു കാര്യം. സെമിയിലും ഫൈനലിലും ഹാഫ് സെഞ്ച്വറി കുറിക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരം എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. വിരാട് കോഹ്‍ലിയും ഷഹീദ് അഫ്രീദിയുമാണ് സഞ്ജുവിന് മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഒരു ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും സഞ്ജു തന്നെ 321 റൺസാണ് സഞ്ജു 2026 ടി20 ലോകകപ്പിൽ നേടിയത്. 319 റൺസ് നേടിയ വിരാട് കോഹ്‍ലിയെയാണ് സഞ്ജു മറികടന്നത്. ഒരു ടി20 ലോകകപ്പ് ഫൈനലിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വലിയ സ്കോറും ഇപ്പോൾ സഞ്ജുവിന്റെ പേരിലാണ്. 89 റൺസ് നേടിയാണ് സഞ്ജു ഈ റെക്കോർഡ് സ്വന്തമാക്കിയത്.

Story first published: Monday, March 9, 2026, 8:44 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+