Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യക്കു കപ്പടിക്കാം!! ചെയ്യേണ്ടത് 3 കാര്യം, സഞ്ജുവിനും റോള്‍; എന്തൊക്കെ?

അഹമ്മദാബാദ്: കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാര്‍ ആരാവുമെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിക്കുന്നു. ഐസിസി ടി20 ലോകകപ്പിന്റെ അവകാശികള്‍ ഇനി ഇന്ത്യയോ, ന്യൂസിലാന്‍ഡോയെന്നു ഉടനറിയാം. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നതെങ്കില്‍ കിവികളുടെ ലക്ഷ്യം കന്നി ലോകകപ്പാണ്.

2023ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കിരീടം അടിയറവയ്‌ക്കേണ്ടിവന്ന അതേ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു വമ്പന്‍ പോരിന് ഇന്ത്യ കച്ചമുറുക്കുന്നത്. അന്നത്തെ കണ്ണീരിനു പ്രായശ്ചിത്തം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം ഇന്ത്യക്കു ഇനി ലഭിക്കാനുമില്ല.

ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തണമെങ്കില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിയും വരും. കിവികളുടെ ചിറകരിഞ്ഞ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ ഇന്ത്യ ശരിയായി ചെയ്യേണ്ടത് ആവശ്യമാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

SANJU SAMSON T20 WC 2026

ഹെന്‍ട്രിയെ സഞ്ജു തീര്‍ക്കണം

ഇന്ത്യന്‍ ബാറ്റിങിലെ ഹീറോയായി മാറിയ സഞ്ജു സാംസണിനു ഫൈനലില്‍ നിര്‍ണായക റോള്‍ തന്നെയുണ്ടാവുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിന്റെ ഹീറോ അദ്ദേഹമായിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടില്‍ പുറത്താവാതെ 97 റണ്‍സെടുത്ത സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിര 89 റണ്‍സും നേടി.

ഇനി ഫൈനലിലും സഞ്ജുവിന്റെ സംഭാവന നിര്‍ണായകമാണ്. കിവികളുടെ ന്യൂബോള്‍ ബൗളറായ മാറ്റ് ഹെന്‍ട്രിയെ അദ്ദേഹം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തേ തീരു. സെമിയില്‍ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ പഞ്ഞിക്കിട്ടതു പോലെ ഇനി ഹെന്‍ട്രിയെയും സഞ്ജു തല്ലിത്തകര്‍ക്കണം.

എങ്കില്‍ കളിയുടെ തുടക്കത്തില്‍ കിവികള്‍ക്കുമേല്‍ മാനസികമായ മുന്‍തൂക്കം നേടിയെടുക്കാന്‍ ഇന്ത്യക്കു കഴിയും. മാത്രമല്ല, അതു പിന്നീട് ക്രീസിലെത്തുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കും. പവര്‍പ്ലേയില്‍ സഞ്ജുവും ഹെന്‍ട്രിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറെ നിര്‍ണായകമായിരിക്കും.

ഓപ്പണിങ് ജോടിക്കെതിരേ അക്ഷര്‍

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണിങ് ജോടികളായ ഫിന്‍ അലെനും ടിം സെയ്‌ഫേര്‍ട്ടുമായിരിക്കും ഫൈനലില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുര്‍ത്തുക. തനിച്ച് മല്‍സരഗതി മാറ്റാന്‍ കഴിയുന്ന അറ്റാക്കിങ് ബാറ്റര്‍മാരാണ് രണ്ടു പേരും. സെമിയില്‍ റെക്കോര്‍ഡ് സെഞ്ച്വറിയോടെ അലെന്‍ സൗത്താഫ്രിക്കയുടെ കഥ കഴിച്ചതും നമ്മള്‍ കണ്ടതാണ്.

സെയ്‌ഫേര്‍ട്ടിനെയും അലെനെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിക്കാന്‍ പാടില്ല. ഇവരെ പൂട്ടാന്‍ ഇന്ത്യ നിയോഗിക്കേണ്ടത് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ്.

അദ്ദേഹത്തിന്റെ ബൗളിങ് വേരിയേഷനുകള്‍ കിവി ഓപ്പണിങ് സഖ്യത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. വേഗത കൂട്ടിയും കുറച്ചുമെല്ലാം പന്തെറിയുന്നതിനൊപ്പം ന്യൂബോള്‍ അകത്തേക്കു ഡ്രിഫ്റ്റ് ചെയ്യാനും അക്ഷറിനു കഴിയും. രണ്ടിലൊരു ഓപ്പണറെ അക്ഷറിനു നേരത്തേ മടക്കാനായാല്‍ അതു ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും.

GAMBHIR ABHISHEK T20 WC 2026

അഭിഷേകും വരുണും തുടരണം

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളായി മാറിയെങ്കിലും ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയെയും ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയെയും ഫൈനലിലും ഇന്ത്യ നിലനിര്‍ത്തണം.

രണ്ടു പേരെയും ഒഴിവാക്കി ഫൈനലില്‍ റിങ്കു സിങിനെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ കളിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ അത്തരമൊരു തീരുമാനം ടീം മാനേജ്‌മെന്റ് എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. പകരം അഭിഷേകിലും വരുണിലും തന്നെ ഇന്ത്യ വിശ്വാസമര്‍പ്പിക്കണം.

തനിച്ചു മല്‍സരഗതി മാറ്റാന്‍ കഴിയുന്ന രണ്ടു മാച്ച് വിന്നര്‍മാരാണ് രണ്ടു പേരും. ഫൈനലില്‍ ഒരുപക്ഷെ രണ്ടു പേരും പഴയ ഫോമിലേക്കു തിരികെയെത്താനും സാധ്യത കൂടുതലാണ്. അതിനാല്‍ ഫൈനലിലും അഭിഷേകിനെയും വരുണിനെയും ഇന്ത്യ പിന്തുണച്ചേ തീരൂ.

Story first published: Sunday, March 8, 2026, 11:20 [IST]
Other articles published on Mar 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+