For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സ്ട്രൈക്ക് റേറ്റ് 120 തന്നെ ധാരാളം! സൂര്യയുടെ വിചിത്രമായ പല്ലവി, അമിത ആത്മവിശ്വാസം പണി തരുമോ?

2026 ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ, ഓഫ് സ്പിന്നിനെ നേരിടുന്നതിൽ ഇന്ത്യൻ ടീം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് തികച്ചും വിചിത്രമായ മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി. ടീം ജയിക്കുന്നിടത്തോളം കാലം 120 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

T20 WC 2026: സിംപിളായി അവൻ 150 അടിച്ചേനേ; സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി മതിയാകാതെ മുൻ സിഎസ്കെ താരം
മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ചാണ് 'മെൻ ഇൻ ബ്ലൂ' ഫൈനലിൽ ഇടംപിടിച്ചത്.

suryakumaryadav

നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിലും, ഓഫ് സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാർ കാര്യമായ വെല്ലുവിളി നേരിടുന്നുണ്ട്. ഓഫ് സ്പിന്നർമാർക്ക് മുന്നിൽ നിരവധി വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, വേഗത്തിൽ റൺസ് ഉയർത്തുന്നതിലും അവർ പരാജയപ്പെട്ടു. ടൂർണമെന്റിലുടനീളം ഓഫ് സ്പിന്നിനെതിരെ ഇന്ത്യ 15 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെന്നും കേവലം 120 സ്ട്രൈക്ക് റേറ്റ് മാത്രമാണ് നിലനിർത്തുന്നതെന്നും പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്യാമ്പിൽ ഇതിനെക്കുറിച്ച് എന്തെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഈ ആശങ്കയെ നിസ്സാരവൽക്കരിച്ചുകൊണ്ട് സൂര്യകുമാർ മറുപടി നൽകി:

"ഞങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. 120 സ്ട്രൈക്ക് റേറ്റുമായി കളിച്ചിട്ടാണെങ്കിലും ഞങ്ങൾ ഫൈനലിലെത്തിയെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ല. 120 സ്ട്രൈക്ക് റേറ്റിൽ തന്നെ മുന്നോട്ട് പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടീമിന് അതിൽ യാതൊരു പ്രശ്നവുമില്ല."

T20 WC 2026: സ്കൈ ഇന്ത്യയുടെ ബാബർ അസമോ? വലിയ ടീമുകൾക്കെതിരെ മുട്ട് വിറയ്ക്കും, കളിയാക്കി മുൻ താരം
ന്യൂസിലൻഡ് നിരയിൽ നിരവധി സ്പിൻ ഓപ്ഷനുകളുണ്ട്. ഗ്ലെൻ ഫിലിപ്‌സിനും കോൾ മക്കോഞ്ചിക്കും ഓഫ് സ്പിൻ എറിയാൻ കഴിയും. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും രചിൻ രവീന്ദ്രയും ഇടംകൈയ്യൻ സ്പിന്നർമാരാണ്. ഫൈനലിൽ കളിക്കാൻ സാധ്യത കുറവാണെങ്കിലും പരിചയസമ്പന്നനായ ലെഗ് സ്പിന്നർ ഇഷ് സോധിയും അവരുടെ നിരയിലുണ്ട്.

2026 ടി20 ലോകകപ്പിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് കണക്കുകൾ

ന്യൂസിലൻഡിനെതിരായ ഫൈനലിന് മുന്നോടിയായി ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ക്യാപ്റ്റൻ സൂര്യകുമാർ. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 34.57 ശരാശരിയിലും 137.50 സ്ട്രൈക്ക് റേറ്റിലും 242 റൺസാണ് അദ്ദേഹം നേടിയത്.

മുംബൈയിൽ യുഎസ്എയ്‌ക്കെതിരെ 49 പന്തിൽ പുറത്താകാതെ നേടിയ 84 റൺസുമായി ടൂർണമെന്റിൽ തകർപ്പൻ തുടക്കമാണ് സൂര്യകുമാർ കുറിച്ചത്. എന്നാൽ പിന്നീട് വന്ന മത്സരങ്ങളിൽ ആ പ്രകടനം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല മത്സരങ്ങളിലും 30-കളിൽ അദ്ദേഹം പുറത്തായി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ആറ് പന്തിൽ 11 റൺസെടുത്ത സൂര്യകുമാർ സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. നരേന്ദ്ര മോദി സേറ്റേഡിയത്തിൽ മൂന്നാം തവണയും ഇന്ത്യ കപ്പുയർത്തുമോ, അതോ പുതിയൊരു ചാമ്പ്യന്മാരെ ലോകത്തിന് ലഭിക്കുമോ എന്നത് കണ്ടുതന്നെ അറിയാം.

Story first published: Sunday, March 8, 2026, 9:09 [IST]
Other articles published on Mar 8, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+