വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഫൈനലില്‍ എത്തിച്ചു, എന്നിട്ടും കെകെആറിന് മോര്‍ഗനെ വേണ്ട, മൂന്ന് കാരണങ്ങളിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി നാല് താരങ്ങളെ വീതം നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവും. പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെയാണ് നിലനിര്‍ത്താനാവുക. നാളെയാണ് ഈ പട്ടിക പുറത്തുവിടേണ്ട അവസാന തീയ്യതി. അവസാന സീസണിലെ റണ്ണറപ്പുകളായ കെകെആര്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

IND vs NZ: അന്നു ഇംഗ്ലണ്ട്, ഇന്ന് ഇന്ത്യ- വിജയം 'തടഞ്ഞ്' അവസാന വിക്കറ്റ്IND vs NZ: അന്നു ഇംഗ്ലണ്ട്, ഇന്ന് ഇന്ത്യ- വിജയം 'തടഞ്ഞ്' അവസാന വിക്കറ്റ്

1

അവസാന സീസണില്‍ കെകെആറിനെ ഫൈനലിലേക്കെത്തിച്ച ഓയിന്‍ മോര്‍ഗനെ കെകെആര്‍ നിലനിര്‍ത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ ഫൈനലിലെത്തിച്ചിട്ടും മോര്‍ഗനെ കെകെആറിന് വേണ്ട. പുതിയ സീസണില്‍ വലിയൊരു അഴിച്ചുപണി തന്നെയാണ് കെകെആര്‍ നടത്താന്‍ പോകുന്നത്. ടീമില്‍ വലിയൊരു ഉടച്ചുവാര്‍ക്കലുണ്ടാവുമെന്നുറപ്പ്.

Also Read: IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല

2

ആന്‍ഡ്രേ റസലിനെ വിദേശ താരമായി നിലനിര്‍ത്തില്ലെന്നാണ് സൂചന. പകരം സുനില്‍ നരെയ്‌നെ നിലനിര്‍ത്താനാണ് ടീമിന്റെ പദ്ധതി. ശുഭ്മാന്‍ ഗില്‍,സുനില്‍ നരെയ്ന്‍,വെങ്കടേഷ് അയ്യര്‍ എന്നീ മൂന്ന് പേരെയാണ് കെകെആര്‍ നിലനിര്‍ത്തുകയെന്നാണ് സൂചന. മോര്‍ഗനെ കൈവിടുമെന്നുറപ്പ്. ഇത്രയും മികച്ച നിലയിലേക്ക് ടീമിനെയെത്തിച്ചിട്ടും മോര്‍ഗനെ കെകെആര്‍ ഒഴിവാക്കാനുള്ള മൂന്ന് കാരങ്ങളിതാ.

Also Read: IPL 2022: വേണ്ടത് ഓള്‍റൗണ്ടറെയോ? പുതിയ ഫ്രാഞ്ചൈസികള്‍ക്കു ഇവരെ നോട്ടമിടാം

മറ്റ് വിദേശ താരങ്ങളുടെ വഴിമുടക്കും

മറ്റ് വിദേശ താരങ്ങളുടെ വഴിമുടക്കും

ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തിയാലും കെകെആറിന് സംബന്ധിച്ച് വലിയ നേട്ടങ്ങളില്ല. പരമാവധി നാല് വിദേശ താരങ്ങള്‍ക്കാണ് ഒരു മത്സരത്തില്‍ കളിക്കാനാവുക. മോര്‍ഗനെ ടീമിലെത്തിച്ചാല്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മാത്രമാണ് ഉപയോഗിക്കാനാവുക. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ മോര്‍ഗനെ ക്യാപ്്റ്റനായി മാത്രം പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാവില്ല. ടീമിലേക്ക് വിദേശ ഓള്‍റൗണ്ടര്‍മാരെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെകെആറിന് മോര്‍ഗന്‍ ബാധ്യതയായിരിക്കും.

ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ പ്രകടനം മോര്‍ഗന് നടത്താന്‍ സാധിക്കുമെങ്കില്‍ ടോപ് ഓഡറിലേക്കോ മധ്യനിരയിലേക്കോ അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ മോര്‍ഗനെ നിലനിര്‍ത്തുന്നത് ഒരു തരത്തിലും ടീമിന് ഗുണം ചെയ്യില്ലെന്ന് തന്നെ പറയാം.

Also Read: IPL 2022: 'ലഖ്‌നൗ ടീം താരങ്ങളെ റാഞ്ചുന്നു', പഞ്ചാബും ഹൈദരാബാദും പരാതി നല്‍കിയതായി റിപ്പോര്‍ട്ട്

സമീപകാല ഫോം

സമീപകാല ഫോം

ടി20യില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ഓയിന്‍ മോര്‍ഗന്‍. മധ്യനിരയില്‍ മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനാവുമെങ്കിലും സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. 35കാരനായ മോര്‍ഗനെ പ്രായം തളര്‍ത്തുന്നുണ്ട്. അവസാന 16 ടി20യില്‍ നിന്ന് വെറും 150 റണ്‍സ് മാത്രമാണ് മോര്‍ഗന്റെ സ്‌കോര്‍. ശരാശരി വെറും 15 മാത്രം.വലിയ ഷോട്ടുകള്‍ ഫലപ്രദമായി കളിക്കാനാവുന്നില്ല. നാലാം നമ്പറിലും അഞ്ചാം നമ്പറിലും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കണമെങ്കിലും അതിന് മോര്‍ഗന് സാധിക്കുന്നില്ല.

ടി20 ലോകകപ്പിലും ബാറ്റിങ്ങില്‍ അദ്ദേഹം നിറം മങ്ങി. ഇത്തരമൊരു സാഹചര്യത്തില്‍ കോടികള്‍ മുടക്കി മോര്‍ഗനെ നിലനിര്‍ത്തുകയെന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ മോര്‍ഗനെ കെകെആര്‍ ഒഴിവാക്കുന്നത് എന്തുകൊണ്ടും ടീമിന് ലാഭകരമായ കാര്യമാണ്. അവസാന സീസണില്‍ കെകെആര്‍ ഫൈനലിലെത്തിയതിന് പിന്നില്‍ ഒരു അഭിനന്ദനവും മോര്‍ഗന് അര്‍ഹിക്കുന്നതല്ലെന്നതാണ് വാസ്തവം.

Also Read: IPL 2022: ഒരു സംശവും വേണ്ട, ഹര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തണം; മക്ലെനഗന്‍

ഐപിഎല്ലിലെ മോശം റെക്കോഡ്

ഐപിഎല്ലിലെ മോശം റെക്കോഡ്

ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട റെക്കോഡുള്ള മോര്‍ഗന്റെ ഐപിഎല്‍ റെക്കോഡുകള്‍ അത്ര മികച്ചതല്ല. 83 ഐപിഎല്ലുകള്‍ കളിച്ച മോര്‍ഗന്‍ 22.06 ശരാശരിയില്‍ നേടിയത് വെറും 1405 റണ്‍സാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന പേരുണ്ടെങ്കിലും 122.6 ആണ് സ്‌ട്രൈക്കറേറ്റ്. അര്‍ധ സെഞ്ച്വറിമാണ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ 11.72 ശരാശരിയില്‍ 129 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെയും. ഈ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ കെകെആറിന്റെ തീരുമാനം മികച്ചതാണെന്ന് പറയാം.

Story first published: Monday, November 29, 2021, 18:45 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X