Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വേണ്ടത് ഓള്‍റൗണ്ടറെയോ? പുതിയ ഫ്രാഞ്ചൈസികള്‍ക്കു ഇവരെ നോട്ടമിടാം

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള മെഗാ താരലേലം അടുത്ത വര്‍ഷം ജനുവരി ആദ്യവാരം നടക്കാനിരിക്കുകയാണ്. നിലവില്‍ എട്ടു ഫ്രാഞ്ചൈസികളുടെയും ഭാഗമായിട്ടുള്ള ഭൂരിഭാഗം കളിക്കാരും ലേലത്തിനുള്ള പൂളില്‍ ഉണ്ടായിരിക്കും. ലേലത്തിനു മുമ്പ് നാലു താരങ്ങളെ മാത്രമേ ഓരോ ഫ്രാഞ്ചൈിക്കും തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ അവകാശമുള്ളൂ. അതുകൊണ്ടു തന്നെ മറ്റുള്ളവരെല്ലാം ലേലത്തില്‍ ഉള്‍പ്പെടുകയും ചെയ്യും.

പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവുകയാണ്. ലഖ്‌നൗ, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നിന്നുള്ളതാണ് പുതിയ ടീമുകള്‍. മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളില്‍ നിന്നും ഒഴിവാക്കപ്പെട്ടവരില്‍ നിന്നും മൂന്നു പേരെ വീതം പുതിയ ടീമുകള്‍ക്കു വാങ്ങാന്‍ സാധിക്കും. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളും ഒരാള്‍ വിദേശിയുമായിരിക്കണം. ബാക്കിയുള്ളവരെ മെഗാ ലേലത്തില്‍ മാത്രമേ ഇവര്‍ക്കു സ്വന്തമാക്കാന്‍ സാധിക്കൂ. ലേലത്തിനു മുമ്പ് പുതിയ ഫ്രാഞ്ചൈസികള്‍ക്കു ടീമിലേക്കു കൊണ്ടുവരാവുന്ന ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ആദ്യത്തെയാള്‍. സിഎസ്‌കെ അദ്ദേഹത്തെ നിലനിര്‍ത്തില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടീമിനു നിര്‍ണായക ഘട്ടങ്ങളില്‍ ബ്രേക്ക്ത്രൂ നല്‍കാന്‍ ശേഷിയുള്ള ബൗളറും ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ സംഭാവന ചെയ്യാനും സാധിക്കുന്ന താരമാണ് ശര്‍ദ്ദുല്‍.
കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. ഒരുപാട് റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുലിന് വിക്കറ്റുകളും അധികം ലഭിച്ചിരുന്നില്ല. എന്നാല്‍ യുഇഎയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ താരം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ ശര്‍ദ്ദുല്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളെടുത്ത അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ മൂന്നു വിക്കറ്റുകളും പിഴുതിരുന്നു.
ലേലത്തിനു മുമ്പ് ക്യാപ്റ്റന്‍ എംഎസ് ധോണി, രവീന്ദ്ര് ജഡേജ, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തുമെന്ന് ഉറപ്പായിരിക്കുന്ന താരങ്ങള്‍. മോയിന്‍ അലി/ ഫഫ് ഡുപ്ലെസി എന്നിവരിലൊരാളായിരിക്കും നാലാമത്തെ താരം.

 ജാസണ്‍ ഹോള്‍ഡര്‍

ജാസണ്‍ ഹോള്‍ഡര്‍

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറാണ് ഫ്രാഞ്ചൈസികള്‍ക്കു ലക്ഷ്യമിടാവുന്ന മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനമായിരുന്നു എസ്ആര്‍എച്ചിന്റേത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. സീസണിന്റെ മധ്യത്തില്‍ വച്ചു ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം കെയ്ന്‍ വില്ല്യംസണിനെ കൊണ്ടു വന്നിട്ടും ഹൈദരാബാദിനെ അതു രക്ഷിച്ചില്ല. 14 മല്‍സരങ്ങളില്‍ 11ലും തോറ്റ എസ്ആര്‍എച്ച് മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.
ഹൈദരബാദിനു വേണ്ടി മോശമല്ലാത്ത പ്രകടനമായിരുന്നു ഹോള്‍ഡര്‍ കാഴ്ചവച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 7.75 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ബാറ്റിങിലും ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഹോള്‍ഡര്‍ക്കായിരുന്നു.
പക്ഷെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയില്ല. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരെയായിരിക്കും ഫ്രാഞ്ചൈസി നിലനിര്‍ത്തുകയെന്നാണ് വിവരം.

 കൈല്‍ ജാമിസണ്‍

കൈല്‍ ജാമിസണ്‍

ന്യൂസിലാന്‍ഡിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണാണ് പുതിയ ഫ്രാഞ്ചൈസികള്‍ക്കു ടീമിലേക്കു കൊണ്ടുവരാവുന്ന മറ്റൊരു ഓള്‍റൗണ്ടര്‍. കഴിഞ്ഞ സീസണില്‍ 15 കോടി രൂപയ്ക്കായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ തന്റെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ആര്‍സിബിയില്‍ ജാമിസണിനു ലഭിച്ചില്ല. ഒമ്പതു മല്‍സരങ്ങളിലായിരുന്നു അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 9.6 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ബാറ്റിങില്‍ ജാമിസണിനു കാര്യമായൊന്നും ചെയ്യാനുമില്ലായിരുന്നു.
ടീം കോമ്പിനേഷന്‍ മാറ്റിക്കൊണ്ടിരിക്കുന്ന പതിവ് കഴിഞ്ഞ സീസണിലും ആര്‍സിബി തെറ്റിച്ചിരുന്നില്ല. ഈ കാരണത്താല്‍ 26കാരനായ ജാമിസണ്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയും ചെയ്തു. പുതിയ സീസണില്‍ അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയില്ല. മുന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരെയായിരിക്കും ആര്‍സിബി നിലനിര്‍ത്തുകയെന്നാണ് വിവരം.

Story first published: Monday, November 29, 2021, 13:42 [IST]
Other articles published on Nov 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+