
അതിനാല്‍ത്തന്നെ പല ടീമുകളും ഇത്തവണ കൂടുമാറ്റം നടത്തിയേക്കുമെന്നുറപ്പാണ്. പുതിയതായി എത്തിയ ടീമുകളിലൊന്നായ ലഖ്‌നൗ ടീം പല സൂപ്പര്‍ താരങ്ങളെയും സ്വന്തമാക്കുന്നതിനായി ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍,റാഷിദ് ഖാന്‍ എന്നിവര്‍ നിലവിലെ ടീം വിട്ട് ലഖ്‌നൗവിലേക്കെത്തുമെന്നാണ് സൂചന. രാഹുല്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ സ്പിന്നറും.
Also Read: IND vs NZ: ശുഭ്മാന്‍ ഗില്‍ തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്- ആകാശ് ചോപ്ര

രണ്ട് താരങ്ങളെയും വിടാന്‍ ടീമുകള്‍ക്ക് താല്‍പര്യമില്ലെങ്കിലും താരങ്ങള്‍ കരാറിന് വിസമ്മതിക്കുകയാണെന്നാണ് വിവരം. ലഖ്‌നൗ ടീം ഈ രണ്ട് താരങ്ങളെയും സ്വന്തമാക്കുന്നതിനായി ചരട് വലി നടത്തുന്നുണ്ടെന്ന് വ്യക്തം. ഇപ്പോഴിതാ ലഖ്‌നൗ ടീം താരങ്ങളെ റാഞ്ചുന്നതിനെതിരേ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബിസിസി ഐയില്‍ പരാതി നല്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇന്‍സൈഡ് സ്‌പോട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഔദ്യോഗികമായി എഴുതി പരാതി നല്‍കിയിട്ടില്ലെങ്കിലും വാക്കാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
Also Read: IPL 2022: ധോണി കളിനിര്‍ത്തരുത്, ഒരു തവണ കൂടി സിഎസ്‌കെയ്ക്കായി കളിക്കണം- ഹര്‍ഷ ബോഗ്ലെ

'ഞങ്ങള്‍ക്ക് ഔദ്യോഗിക പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചിട്ടില്ല. എന്നാല്‍ വാക്കാല്‍ പരാതി ലഭിച്ചിട്ടുണ്ട്. ലഖ്‌നൗ ടീം താരങ്ങളെ വന്‍ തുകയ്ക്ക് റാഞ്ചാന്‍ ശ്രമിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം ഉണ്ടാവും. തെളിവ് ലഭിച്ചാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. ടീമുകളുടെ ഇത്തരം കാര്യങ്ങളിലേക്ക് അധികമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു വലിയ ടൂര്‍ണമെന്റുകളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. എന്നാല്‍ നിലവിലെ ടീമുകളോട് താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് നീതിപൂര്‍ണ്ണമായ കാര്യമാണെന്ന് കരുതുന്നില്ല'-ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തു.
Also Read: IND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാല

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 കോടിയാണ് നിലനിര്‍ത്തുന്നതിനായി റാഷിദ് ഖാന് നല്‍കാന്‍ തയ്യാറെടുത്തത്. എന്നാല്‍ ഈ തുക പോരെന്നാണ് റാഷിദ് ഖാന്‍ പറഞ്ഞത്. വലിയ തുക തന്നെ ലഖ്‌നൗ ടീം വാഗ്നദാനം ചെയ്യുന്നതോടെ ഹൈദരാബാദ് വിടാന്‍ റാഷിദ് തീരുമാനിക്കുകയായിരുന്നുവെന്നാണ് ഹൈദരാബാദ് വൃത്തങ്ങള്‍ പറയുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. അതുകൊണ്ട് തന്നെ ആവിശ്യക്കാരേറെയാണ്.
Also Read: IPL 2022: അവസാന സീസണില്‍ ലക്ഷങ്ങള്‍ മാത്രം, ഇത്തവണ ഇവര്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

കെ എല്‍ രാഹുല്‍ സ്ഥിരതകൊണ്ട് അത്ഭുതപ്പെടുത്തുന്ന താരമാണ്. 2018 മുതല്‍ ഇതുവരെയുള്ള സീസണുകളിലെല്ലാം 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാണെങ്കിലും ബാറ്റ്‌സ്മാനെനന് നിലയില്‍ രാഹുല്‍ ടീമിന് മുതല്‍ക്കൂട്ടാണ്. അതുകൊണ്ട് തന്നെ രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ് ആവിശ്യപ്പെട്ടിട്ടും രാഹുല്‍ താല്‍പര്യം കാട്ടുന്നുണ്ട്.
Also Read: IND vs NZ:രക്ഷകരായി സാഹയും ശ്രേയസും,കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം,ഒരു വിക്കറ്റ് വീണു

ലഭിക്കുന്ന സൂചനകള്‍ പ്രകാരമാണെങ്കില്‍ രാഹുലും റാഷിദും അടുത്ത സീസണില്‍ ലഖ്‌നൗ ടീമിനൊപ്പമുണ്ടാവും. ഒരു താരത്തെ കൂടി ടീമിന് സ്വന്തമാക്കാന്‍ അവസരമുണ്ട്. ലേലത്തിന് മുമ്പ് തന്നെ പുതിയ രണ്ട് ടീമുകള്‍ക്കും മൂന്ന് താരങ്ങളെ വീതം സ്വന്തമാക്കാനാവും. അതുകൊണ്ട് തന്നെ പല ടീമുകളിലെയും വമ്പന്മാരെ പുതിയ ടീമുകള്‍ക്ക് റാഞ്ചാനാവും.


Click it and Unblock the Notifications