For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ശുഭ്മാന്‍ ഗില്‍ തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്- ആകാശ് ചോപ്ര

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 216 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. 250ന് മുകളിലേക്ക് ലീഡ് എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത്. ഓപ്പണിങ് നിരക്കും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.

1

ആദ്യ ഇന്നിങ്‌സില്‍ 52 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സിനാണ് മടങ്ങിയത്. അവസാന ദിനങ്ങളിലേക്കെത്തുമ്പോള്‍ പിച്ചില്‍ മികച്ച സ്വിങ് ലഭിക്കുന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുകയാണ്. രണ്ട് ഇന്നിങ്‌സിലും ശുഭ്മാന്‍ ഗില്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. രണ്ട് തവണയും കെയ്ല്‍ ജാമിസനാണ് ഗില്ലിനെ പുറത്താക്കിയത്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന യുവതാരമാണ് ശുഭ്മാന്‍ ഗില്‍. ഇതിലും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരത്തിന് ടെക്‌നിക്കിലെ ചെറിയ പിഴവുകളാണ് തിരിച്ചടിയായിരിക്കുന്നത്.

Also Read: IPL 2022: രാഹുലിനു താല്‍പ്പര്യമില്ല, എങ്കില്‍ ആരെയും വേണ്ടെന്നു പഞ്ചാബ്!- എല്ലാവരെയും ഒഴിവാക്കും?

2

ഇപ്പോഴിതാ ശുഭ്മാന്‍ ഗില്‍ തന്റെ സാങ്കേതികതയെ മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും. 'അവന്റെ കൈകളുടെ ചലനം ഒരേ രീതിയിലാണ്. പ്രധാനമായും പിച്ച് ചെയ്ത് സ്റ്റംപിലേക്കെത്തുന്ന പന്തുകളില്‍. അതില്‍ അവന്‍ ശ്രദ്ധ നല്‍കി മെച്ചപ്പെടുത്തേണ്ടതായുണ്ട്. അവന് അതിനുള്ള കഴിവുണ്ട്. കാലിന്റെ ചലനം ഒരേ രീതീയിവാണ്. ഫുട് വര്‍ക്കുകള്‍ വളരെ താമസിച്ചാണ്. എന്നാല്‍ അത് എളുപ്പമല്ല. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും. ശുഭ്മാന്‍ ഗില്‍ തീര്‍ച്ചയായും തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Also Read: WTC: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ എവേ വിക്കറ്റ്, ബുംറ തലപ്പത്ത്, പട്ടിക ഇതാ

3

ആകാശ് ചോപ്രയും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ഗില്ലിന്റെ സാങ്കേതികത നോക്കുമ്പോള്‍ ടോപ് ഓഡറിനെക്കാള്‍ ഗില്ലിന് ചേരുന്നത് മധ്യനിരയാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 'അവനെ കാണുമ്പോഴെല്ലാം ടെസ്റ്റ് ഓപ്പണറായി എനിക്ക് തോന്നുന്നില്ല. അവന്‍ കളിക്കുന്ന ശൈലി നോക്കുമ്പോള്‍ എന്റെ അഭിപ്രായത്തില്‍ മധ്യനിരയാണ് അവന് യോജിക്കുന്നത്. എന്നാല്‍ അവന്‍ ഓപ്പണറാവാന്‍ നിര്‍ബന്ധിതനാവുകയാണ്. ഓപ്പണറെന്ന നിലയില്‍ അവന്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ അവന്റെ പ്രതിഭയും ശൈലിയുമെല്ലാം മധ്യനിരയിലേതുപോലെയാണ്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IND vs NZ: വെറും നാലു ടെസ്റ്റ്, അഞ്ചാമതും അഞ്ചു വിക്കറ്റ്! അക്ഷര്‍ ഷോ- എലൈറ്റ് ക്ലബ്ബില്‍

4

ഭാവിയില്‍ ഇന്ത്യയുടെ ടോപ് ഓഡറില്‍ത്തന്നെ ഗില്ലിന് അവസരം ലഭിക്കാനാണ് സാധ്യത. ചേതേശ്വര്‍ പുജാര തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ സാധ്യതകള്‍ പ്രകാരം ഗില്ലിനെത്തന്നെ പുജാരക്ക് പകരം ഇന്ത്യ പരിഗണിച്ചേക്കും. മധ്യനിരയില്‍ അജിന്‍ക്യ രഹാനെ തുടരെ നിരാശപ്പെടുത്തുന്നതിനാല്‍ പകരക്കാരനായി ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. സമീപകാലത്തായി രഹാനെയും പുജാരയും ഇന്ത്യക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. അതിനാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതും അത്യാവശ്യമായിരിക്കുകയാണ്.

Also Read: IPL 2022: ഗബ്ബാറിനെ ഡല്‍ഹി കൈവിട്ടു, ധവാന്റെ തിരിച്ചുവരവ് പഴയ തട്ടകത്തിലേക്കോ?

5

ശുഭ്മാന്‍ ഗില്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറിയേക്കും. അസാമാന്യ ബാറ്റിങ് ശൈലിയുള്ള യുവതാരം പല ഷോട്ടുകളിലും വിരാട് കോലിയെ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് കൂടുതല്‍ അവസരം. എന്നാല്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നതോടെ ഓപ്പണിങ്ങിലെ ഗില്ലിന്റെ സ്ഥാനം തെറിച്ചേക്കും. അതിനാല്‍ത്തന്നെ മൂന്നാം നമ്പറില്‍ പുജാരക്ക് പകരക്കാരനായിത്തന്നെ ഗില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഭാവിയില്‍ നായകനാവാന്‍ പോലും കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

Story first published: Sunday, November 28, 2021, 15:43 [IST]
Other articles published on Nov 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+