വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാഹുലിനു താല്‍പ്പര്യമില്ല, എങ്കില്‍ ആരെയും വേണ്ടെന്നു പഞ്ചാബ്!- എല്ലാവരെയും ഒഴിവാക്കും?

മെഗാ ലേലം ജനുവരിയിലാണ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായി പഞ്ചാബ് കിങ്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടേക്കും. കഴിഞ്ഞ സീസണിലെ ഒരാള്‍ പോലും ചിലപ്പോള്‍ പഞ്ചാബിന്റെ ചുവപ്പ് ജഴ്‌സിയില്‍ ഉണ്ടായേക്കില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെഗാ ലേലത്തിനു മുമ്പ് മുഴുവന്‍ താരങങ്ങളെയും പഞ്ചാബ് ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. ഇതോടെ അടുത്ത സീസണില്‍ ഒന്നില്‍ നിന്നും അവര്‍ക്കു തുടങ്ങേണ്ടി വരികയും ചെയ്യും. ഇക്കാര്യം പഞ്ചാബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെഎല്‍ രാഹുലിനു കീഴിലായിരുന്നു കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കളിച്ചത്. പക്ഷെ പ്ലേഓഫിലേക്കു യോഗ്യത നേടുന്നതില്‍ ടീം പരാജയപ്പെട്ടു. ബാറ്ററെന്ന നിലയില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ടീമെന്ന നിലയില്‍ പഞ്ചാബ് ഫ്‌ളോപ്പായി മാറുകയായിരുന്നു.

 രാഹുലിനു താല്‍പ്പര്യമില്ല

രാഹുലിനു താല്‍പ്പര്യമില്ല

അടുത്ത സീസണിലും രാഹുലിനെ നിലനിര്‍ത്താനായിരുന്നു പഞ്ചാബിന്റെ ആഗ്രഹം. പക്ഷെ ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ ഈ നീക്കം പാളുകയായിരുന്നു. രാഹുല്‍ ടീം വീടുമെന്ന് ഉറപ്പായതോടെയാണോ ഇനി ആരെയും നിലനിര്‍ത്തേണ്ടെന്ന കടുത്ത തീരുമാനത്തിലേക്കു പഞ്ചാബ് നീങ്ങുന്നതെന്നു വ്യക്തമല്ല.രാഹുല്‍ കഴിഞ്ഞാല്‍ പിന്നീട് പഞ്ചാബ് ടീമിലെ പ്രധാന താരം ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളാണ്. പക്ഷെ രാഹുലിനു പകരം മായങ്കിനെ നിലനിര്‍ത്തണമെങ്കില്‍ ബിസിസിഐയുടെ റീടെന്‍ഷന്‍ നിയമപ്രകാരം പഞ്ചാബിനു 16 കോടി ചെലവഴിക്കേണ്ടിവരും.

2018ല്‍ പഞ്ചാബിലെത്തിയതു മുതല്‍ ടീമിന്റെ നട്ടെല്ലായി രാഹുല്‍ മാറിയിരുന്നു. നാലു സീസണുകളില്‍ മൂന്നു തവണയും അദ്ദേഹം 600ന് മുകളില്‍ അദ്ദേഹം അടിച്ചെടുത്തു. 2019ല്‍ മാത്രമായിരുന്നു രാഹുലിന് 600 തികയ്ക്കാനാവാതെ പോയത്. അന്നു 593 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. 2020ല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും രാഹുലിനായിരുന്നു.

 പുത്തന്‍ ലുക്കില്‍

പുത്തന്‍ ലുക്കില്‍

മെഗാ ലേലത്തിനു മുമ്പ് ഒരാളെപ്പോലും നിലനിര്‍ത്തിയില്‍ പുത്തന്‍ ലുക്കിലായിരിക്കും പഞ്ചാബിനെ അടുത്ത സീസണില്‍ കാണാന്‍ സാധിക്കുക. പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും പഞ്ചാബ് കന്നി ഐപിഎല്‍ കിരീമെന്ന ലക്ഷ്യം തേടിയിറങ്ങുന്നത്. മുഴുവന്‍ കളിക്കാരെയും ഒഴിവാക്കിയാല്‍ മെഗാ ലേലത്തില്‍ പഞ്ചാബിന്റെ പഴ്‌സില്‍ 90 കോടി രൂപയുണ്ടാവും. ഈ തുകയില്‍ ഏതു വമ്പന്‍ താരത്തെയും ടീമിലേക്കു കൊണ്ടു വരാന്‍ സാധിക്കുമെന്നായിരിക്കും പഞ്ചാബിന്റെ കണക്കുകൂട്ടല്‍.
മെഗാ ലേലത്തിനു മുമ്പ് ഈ മാസം 30നാണ് എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. പരമാവധി നാലു കളിക്കാരെയാണ് ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ അനുമതിയുള്ളത്.

 രണ്ടു പേരെ നിലനിര്‍ത്തിയേക്കും

രണ്ടു പേരെ നിലനിര്‍ത്തിയേക്കും

പഞ്ചാബ് മെഗാ ലേലത്തിനു മുമ്പ് രണ്ടു കളിക്കാരെ നിലനിര്‍ത്തിയേക്കുമെന്ന് കഴിഞ്ഞ ജദിവസം ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്, സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരായിരിക്കും ഈ രണ്ടു പേരെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേശീയ ടീമിനായി ഇിയും കളിച്ചിട്ടില്ലാത്തതിനാല്‍ ഇവരിലൊരാളെ നിലനിര്‍ത്താന്‍ പഞ്ചാബിനു നാലു കോടി രൂപ മാത്രം ചെലവഴിച്ചാല്‍ മതി. അതുകൊണ്ടു തന്നെ രണ്ടിലൊരാളെ പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യത കൂടുതവാണെന്നും ടെലഗ്രാഫ് ചൂണ്ടിക്കാട്ടിയിരുന്നു.
മെഗാ ലേലത്തില്‍ ഇത്തവണ താരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ കടുപ്പമാവും. കാരണം രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാവുകയാണ്. അഹമ്മദാബാദ്, ലഖ്‌നൗ എന്നീവിടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതുതായെത്തുന്നത്. മെഗാ ലേലത്തിനു മുമ്പ് ഈ രണ്ടു ടീമുകള്‍ക്കും മൂന്നു കളിക്കാരെ വീതം ടീമിലേക്കു കൊണ്ടു വരാന്‍ കഴിയും.

Story first published: Saturday, November 27, 2021, 17:39 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X