Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇഷാന്റെ വിക്കറ്റ് റഷീദിനല്ല!! ശരിക്കും അത് ഗംഭീറിന്, സംഭവമിങ്ങനെ, വീഡിയോ

മുംബൈ: ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനു 254 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും സഞ്ജു സാംസണ്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

89 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. വെറും 42 ബോളുകളിലാണിത്. എട്ടു ഫോറും ഏഴു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെടുന്നു. ശിവം ദുബെ (43), ഇഷാന്‍ കിഷന്‍ (39) എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്തി.

ISHAN KISHAN T20 WC 2026

ഈ മല്‍സരത്തില്‍ സഞ്ജുവിനെ കൂടാതെ ഇഷാനും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കേണ്ടതായിരുന്നു. പക്ഷെ കോച്ച് ഗൗതം ഗംഭീറിന്റെ അനാവശ്യ ഇടപെടലാണ് അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ചത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നറിയാം.

ഇഷാന്റെ പുറത്താവല്‍

ഈ ലോകകപ്പില്‍ ഫ്‌ളോപ്പ് ഷോകള്‍ തുടര്‍ക്കഥയാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും പതിവുതെറ്റിച്ചില്ല. സ്പിന്നര്‍ വില്‍ ജാക്‌സെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ഏഴു ബോളില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങി. ടീം ടോട്ടലി അപ്പോഴുണ്ടായിരുന്നത് വെറും 20 റണ്‍സ് മാത്രം.

തുടര്‍ന്നാണ് വണ്‍ഡൗണായി ഇഷാന്‍ കിഷന്റെ വരവ്. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളായ അദ്ദേഹം ഈ കളിയിലും നിരാശപ്പെടുത്തിയില്ല. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച സഞ്ജു സാംസണിനു മികച്ച പിന്തുണയാണ ഇഷാന്‍ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ 97 റണ്‍സുമായി ഈ ജോടി ടീമിനെ അതിശക്തമായ നിലയിലെത്തിച്ചു. വെറും 45 ബോളിലാണിത്.

ഇതിനിടെ സഞ്ജു തന്റെ ഫിഫ്റ്റിയും തികച്ചിരുന്നു. ഒരു വിക്കറ്റിനു 110 റണ്‍സും കടന്ന് ഇന്ത്യ മുന്നേറവെയാണ് 10ാം ഓവറില്‍ ഇഷാന്റെ അപ്രതീക്ഷിത പുറത്താവല്‍. മല്‍സരഗതിക്കു വിപരീതമായാണ് ഇതു സംഭവിച്ചത്. ഓവറിനു തൊട്ടുമുമ്പ് ഒരു ഡ്രിങ്ക്‌സ് ബ്രേക്ക് വന്നു.

സഞ്ജുവിനെയും ഇഷാനെയും ഉപദേശിക്കാനെത്തിയ ഗംഭീര്‍. വീഡിയോ കാണാം

പിന്നാലെ യാതൊരു ആവശ്യവുമായി കോച്ച് ഗൗതം ഗംഭീര്‍ ക്രീസിലെത്തി സഞ്ജുവിനും ഇഷാനും ചില നിര്‍ദേശങ്ങള്‍ നല്‍കി. തൊട്ടുമുമ്പത്തെ ഓവറില്‍ ഈ ജോടി 20 റണ്‍സ് അടിച്ചെടുത്തിരുന്നു. വളരെ ഒഴുക്കോടെ ഈ ജോടി ബാറ്റ് ചെയ്തു കൊണ്ടിരിക്കവെ ഒരു ഇടപെടലും അപ്പോള്‍ ആവശ്യമില്ലായിരുന്നു.

ISHAN SANJU T20 WC 2026

എന്നാല്‍ ഗംഭീറിന്റെ ഉപദേശം ടീമിനു ഗുണമല്ല, മറിച്ച് ദോഷമാണ് ചെയ്തത്. റഷീദെറിഞ്ഞ 10ാം ഓവറിലെ ആദ്യ ബോളില്‍ സഞ്ജു സിംഗിളെടുത്തു. തൊട്ടടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി ഇഷാന്‍ ഫോറുമടിച്ചു.

തുടര്‍ന്നുള്ള ബോളിലും ക്രീസിനു പുറത്തേക്കിറങ്ങി കളിച്ച അദ്ദേഹത്തിനു ടൈമിങ് പാളി. ലോങ്ഓഫില്‍ വില്‍ ജാക്‌സാണ് താഴ്ന്ന ക്യാച്ചിലൂടെ ഇഷാനെ മടക്കിയത്. 18 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഈ കളിയില്‍ ബാറ്റ് ചെയ്ത രീതി നോക്കിയാല്‍ ഇഷാന്‍ ഫിഫ്റ്റി അര്‍ഹിച്ചിരുന്നു.

പക്ഷെ ഗംഭീറിന്റെ ഇടപെടല്‍ അദ്ദേഹത്തിന്റെ താളം തെറ്റിക്കുകയും ഇതു പുറത്താവലിലക്കും നയിക്കുയായിരുന്നു. ഈ ലോകകപ്പില്‍ നേരത്തേയും ചില മല്‍സരങ്ങളില്‍ ഗംഭീറിന്റെ ഉപദേശത്തിനു തൊട്ടു പിറകെ ഇന്ത്യക്കു വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെയും അതു തന്നെ സംഭവിക്കുകയും ചെയ്തു.

Story first published: Thursday, March 5, 2026, 21:36 [IST]
Other articles published on Mar 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+