വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ എവേ വിക്കറ്റ്, ബുംറ തലപ്പത്ത്, പട്ടിക ഇതാ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വരവ് ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഉണര്‍വേകിയിട്ടുണ്ടെന്ന് തന്നെ പറയാം. കാണാന്‍ ആരാധകര്‍ കുറവായിരുന്ന ടെസ്റ്റിനെ ടൂര്‍ണമെന്റിന്റെ രൂപത്തിലേക്കാക്കിയതോടെ കൂടുതല്‍ ആരാധകരെ ലഭിച്ചുവെന്ന് പറയാം. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടിയിലും വിജയകരമായി നടപ്പിലാക്കാനായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡാണ് കിരീടം നേടിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണും ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഓരോ പരമ്പരയ്ക്കും പോയിന്റ് സംവിധാനമുള്ളതിനാല്‍ ഓരോ മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാന്‍ സാധിക്കുന്നത്. തട്ടകത്തില്‍ തിളങ്ങിയാല്‍ മാത്രം പോരാ എവേ മത്സരങ്ങളിലും മികവ് കാട്ടേണ്ടത് ടൂര്‍ണമെന്റില്‍ അത്യാവശ്യമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ എവേ വിക്കറ്റുകള്‍ നേടിയ ബൗളറാരാണെന്ന് പരിശോധിക്കാം.

IPL 2022: ഇഷാനും പൊള്ളാര്‍ഡുമില്ല, മുംബൈ നിലനിര്‍ത്തേണ്ടവരെ തിരഞ്ഞെടുത്ത് ഹോഗ്IPL 2022: ഇഷാനും പൊള്ളാര്‍ഡുമില്ല, മുംബൈ നിലനിര്‍ത്തേണ്ടവരെ തിരഞ്ഞെടുത്ത് ഹോഗ്

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നില്‍ ബുംറയുടെ ബൗളിങ് മികവ് എടുത്തു പറയേണ്ട കാര്യമാണ്. ടൂര്‍ണമെന്റില്‍ 12 എവേ മത്സരങ്ങള്‍ കളിച്ച ബുംറ 48 വിക്കറ്റുകളുമായാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. എവേ മൈതാനങ്ങളില്‍ ഇന്ത്യയുടെ വജ്രായുധമാണ് ബുംറയെന്നത് ഈ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം.27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.110 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ മികച്ച പ്രകടനം.

ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദി

പാകിസ്താന്റെ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. 11 എവേ മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 21കാരനായ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്.94 റണ്‍സ് വിട്ടുകൊടുത്ത് 10 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ മികച്ച പ്രകടനം. പാകിസ്താന്‍ ക്രിക്കറ്റിന് വളരെ പ്രതീക്ഷ നല്‍കുന്ന പേസറായി ചുരുങ്ങിയ കാലംകൊണ്ട് മാറാന്‍ ഷഹീനായി.

ടിം സൗത്തി

ടിം സൗത്തി

ന്യൂസീലന്‍ഡ് സീനിയര്‍ പേസര്‍ ടിം സൗത്തിയാണ് മൂന്നാം സ്ഥാനത്ത്. ഏഴ് എവേ മത്സരങ്ങളാണ് സൗത്തി ടൂര്‍ണമെന്റിന്റെ ഭാഗമായി കളിച്ചത്. വീഴ്ത്തിയത് 36 വിക്കറ്റും. മികച്ച സ്വിങ് ബൗളറായ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 43 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 162 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് സൗത്തിയുടെ ഒരു മത്സരത്തിലെ മികച്ച പ്രകടനം.

ജാക്ക് ലീച്ച്

ജാക്ക് ലീച്ച്

ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ചാണ് പട്ടികയിലെ നാലാമന്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റാണ് ലീച്ച് വീഴ്ത്തിയത്. ഇംഗ്ലണ്ട് നിരയിലെ സജീവ സ്പിന്നറല്ലെങ്കിലും ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. 122 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 177 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് ഒരു മത്സരത്തിലെ മികച്ച പ്രകടനം. അവസാന ഇന്ത്യന്‍ പര്യടനത്തിലടക്കം ഇംഗ്ലണ്ടിനായി താരം തിളങ്ങിയിരുന്നു.

 പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയയുടെ പുതിയ ടെസ്റ്റ് നായകനാണ് പേസറായ പാറ്റ് കമ്മിന്‍സ്. അഞ്ച് മത്സരത്തില്‍ നിന്ന് 29 വിക്കറ്റാണ് അദ്ദേഹം നേടിയത്. 32 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 103 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ മികച്ച പ്രകടനം. മുഹമ്മദ് ഷമി (29),മുഹമ്മദ് സിറാജ് (27),നീല്‍ വാഗ്നര്‍ (27) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

Story first published: Saturday, November 27, 2021, 19:03 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X