For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വെറും നാലു ടെസ്റ്റ്, അഞ്ചാമതും അഞ്ചു വിക്കറ്റ്! അക്ഷര്‍ ഷോ- എലൈറ്റ് ക്ലബ്ബില്‍

നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം

കാണ്‍പൂര്‍: ടെസറ്റ് ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ മിന്നുന്ന പ്രകടനം തുടരുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം കസറി. അക്ഷറിന്റെ നാലാമത്തെ മാത്രം ടെസ്റ്റാണിത്. എന്നാല്‍ ഇത്ര ടെസ്റ്റുകളില്‍ നിന്നും അഞ്ചു തവണയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. എലൈറ്റ് താരങ്ങളുടെ ക്ലബ്ബിലും അദ്ദേഹം അംഗമായി.

ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. കരിയറിലെ ആദ്യത്തെ നാലു ടെസ്റ്റുകളില്‍ നിന്നും അക്ഷറിനെക്കൂടാതെ രണ്ടു പേര്‍ മാത്രമേ അഞ്ചു തവണ അഞ്ചു വിക്കറ്റുകളെടുത്തിട്ടുള്ളൂ. ഓസ്‌ട്രേലിയയുടെ റോഡ്‌നി ഹോഗും ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്‌സനുമാണ് ഇവര്‍. ആറു തവണ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ഓസ്‌ട്രേലിയയുടെ ചാര്‍ലി ടേര്‍ണറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

 അക്ഷര്‍ ഏറെ മുന്നില്‍

അക്ഷര്‍ ഏറെ മുന്നില്‍

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ആദ്യമായി കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ നേട്ടം കുറിച്ചിട്ടുള്ള താരങ്ങളില്‍ അക്ഷര്‍ പട്ടേല്‍ ഏറെ മുന്നിലാണ്. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം തലപ്പത്തു നില്‍ക്കുമ്പോള്‍ രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. ലക്ഷ്മണ്‍ ശിവരാമകൃഷ്ണനും നരേന്ദ്ര ഹിര്‍വാനിയുമാണ് രണ്ടാംസ്ഥാനത്തിന്റെ അവകാശികള്‍. ഇരുവരും മൂന്നു തവണ വീതമാണ് അഞ്ചു വിക്കറ്റുകള്‍ പിഴുതിട്ടുള്ളത്.
അക്ഷര്‍ നാലാമത്തെ ടെസ്റ്റാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ കളിച്ചുകൊണ്ടിരിക്കുന്നത്. ഏഴെണ്ണം തികയ്ക്കാന്‍ മൂന്നു ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ അദ്ദേഹം ഇനിയും അഞ്ചു വിക്കറ്റ് നേട്ടങ്ങളുമായി ഈ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ സാധ്യത കൂടുതലാണ്.

 മൂന്നാംസ്ഥാനത്ത്

മൂന്നാംസ്ഥാനത്ത്

ടെസ്റ്റ് ചരിത്രത്തില്‍ കരിയറിലെ ആദ്യത്തെ ഏഴു ടെസ്റ്റുകളില്‍ നിന്നും കൂടുകല്‍ വിക്കറ്റുകളെടുത്തിട്ടുള്ളവരില്‍ മൂന്നാംസ്ഥാനത്തും അക്ഷറുണ്ട്. ആദ്യത്തെ ആറു സ്ഥാനങ്ങളെടുത്താല്‍ ഇതിലുള്‍പ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ താരവും കൂടിയാണ് അദ്ദേഹം. 32 വിക്കറ്റുകളുമായാണ് അക്ഷര്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്.
34 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ ചാര്‍ലി ടേര്‍ണറാണ് എലൈറ്റ് താരങ്ങളില്‍ തലപ്പത്ത്. ഇന്ത്യയുടെ നരേന്ദ്ര ഹിര്‍വാനി 33 വിക്കറ്റുകളോടെ രണ്ടാമതുണ്ട്. ആര്‍തര്‍ മെയ്‌ലി (31 വിക്കറ്റ്), അജന്ത മെന്‍ഡിസ് (30), രഞ്ജി ഹോര്‍ഡന്‍ (30) എന്നിവരാണ് അക്ഷറിനു പിന്നില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍.

 അശ്വിനെ കടത്തിവെട്ടി

അശ്വിനെ കടത്തിവെട്ടി

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നറും ടീമംഗവുമായ ആര്‍ അശ്വിനെയും പിന്തള്ളിയിരിക്കുകയാണ് അക്ഷര്‍. ഈ വര്‍ഷം ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ തവണ അഞ്ചു വിക്കറ്റുകളെടുത്തവരിലാണ് അശ്വിനെ അദ്ദേഹം മറികടന്നത്. ഈ വര്‍ഷം നാലു തവണയാണ് അക്ഷര്‍ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ളത്. ഇനി പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി മാത്രമേ ഇന്ത്യന്‍ താരത്തിനു മുന്നിലുള്ളൂ.
അശ്വിനും ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണും മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടവുമായി അക്ഷറിനു പിറകില്‍ നില്‍ക്കുന്നു.

ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ അക്ഷറിന്റെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ഒരിന്നിങ്‌സില്‍പ്പോലും വിക്കറ്റ് ലഭിക്കാതിരുന്നിട്ടില്ലെന്നു കാണാം. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സിന് രണ്ടു വിക്കറ്റുകളാണ് അക്ഷര്‍ നേടിയത്.
തുടര്‍ന്നുള്ള ഒരിന്നിങ്‌സില്‍പ്പോലും നാലില്‍ താഴെ വിക്കറ്റ് അദ്ദേഹം നേടിയിട്ടില്ല. കന്നി ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ തന്നെ 60 റണ്‍സിന് അഞ്ചു വിക്കറ്റുകളുമായി അക്ഷര്‍ ആദ്യ ഫൈഫര്‍ സ്വന്തമാക്കിയത്. മൂന്നമത്തെ ഇന്നിങ്‌സില്‍ 38 റണ്‍സിന് ആറു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 35 റണ്‍സിന് അഞ്ചു വിക്കറ്റ്, 68 റണ്‍സിന് നാലു വിക്കറ്റ്, 48 റണ്‍സിന് അഞ്ചു വിക്കറ്റ്, 62 റണ്‍സിന് അഞ്ചു വിക്കറ്റ് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Story first published: Saturday, November 27, 2021, 16:45 [IST]
Other articles published on Nov 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+