വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഒരു സംശവും വേണ്ട, ഹര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തണം; മക്ലെനഗന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഈ മാസം 30താണ്. ലേലത്തിന്റെ നിയമാവലി നേരത്തെ തന്നെ ബിസിസിഐ പുറത്തുവിട്ടിരുന്നു. പരമാവധി നാല് താരങ്ങളെയാണ് നിലവിലെ ടീമുകള്‍ക്ക് ഇത്തവണ നിലനിര്‍ത്താനാവുക. ഇതില്‍ പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താം.

IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

1

രണ്ട് വിദേശ താരങ്ങളെയാണ് പരാമവധി പരിഗണിക്കാനാവുക. പുതിയതായി അഹമ്മദാബാദ്,ലഖ്‌നൗ എന്നിവടങ്ങില്‍ നിന്നുള്ള ടീമുകളുണ്ട്. ഈ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്താനാവുക. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നിലവില്‍ മികച്ച ഒത്തിണക്കമുള്ള ടീമുണ്ട്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇത്തവണ ആരെയൊക്കെ നിലനിര്‍ത്തുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

Also Read: IPL 2022: അവസാന സീസണില്‍ ലക്ഷങ്ങള്‍ മാത്രം, ഇത്തവണ ഇവര്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

2

ലഭിക്കുന്ന സൂചനകള്‍ പ്രകാരം മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കടക്കം എത്തിയ താരമാണ് ഹര്‍ദിക്ക്. എന്നാല്‍ സമീപകാലത്ത് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും അദ്ദേഹത്തിന് ദേശീയ ടീമിലെയടക്കം സ്ഥാനം നഷ്ടമാക്കിയിരിക്കുകയാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കിയേക്കും. ഒട്ടുമിക്ക പ്രമുഖറും അഭിപ്രായപ്പെടുന്നത് ഹര്‍ദിക്കിനെ ഒഴിവാക്കുമെന്ന് തന്നെയാണ്.

Also Read: IND vs NZ:രക്ഷകരായി സാഹയും ശ്രേയസും,കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം,ഒരു വിക്കറ്റ് വീണു

3

ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും ന്യൂസീലന്‍ഡ് പേസറുമായ മിച്ചല്‍ മക്ലെനഗന്‍. ഹര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പ്ലീസ്, എന്നെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്!- വിചിത്രമായ അഭ്യര്‍ഥനയുമായി ഹാര്‍ദിക്

4

'മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തും. അക്കാര്യത്തില്‍ യാതൊരു ചോദ്യവും ഉയരേണ്ട ആവിശ്യമില്ല. ഇന്ത്യന്‍ ഫിനിഷര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും അഭാവമുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ നിലവാരത്തിനൊത്ത് ഇതുവരെ ഒരു താരവും എത്തിയിട്ടില്ല'-മക്ലെനഗന്‍ പറഞ്ഞു. ഹര്‍ദിക്കിന്റെ ഫിനിഷിങ് മികവിലും ഓള്‍റൗണ്ട് മികവിലും ആര്‍ക്കും സംശയമില്ല. കളത്തിലെത്തിയാല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടുംമത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ.

Also Read: IPL 2022: റബാദയെ കൈവിട്ട് നോക്കിയേയെ നിലനിര്‍ത്തി, ഡല്‍ഹിയുടേത് മികച്ച നീക്കം, മൂന്ന് കാരണങ്ങള്‍

5

എന്നാല്‍ മുന്‍കണക്കുകള്‍ ഇപ്പോള്‍ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല.അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്ന ഹര്‍ദിക്കിന് പന്തെറിയാനും സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ പന്തെറിഞ്ഞപ്പോള്‍ നന്നായി താരം തല്ലുവാങ്ങിയിരുന്നു. കൂടാതെ തനിക്ക് തിരിച്ചുവരാന്‍ അല്‍പ്പം കൂടി സമയം വേണമെന്നും ഇന്ത്യന്‍ ടീമിലേക്ക് പെട്ടെന്ന് തിരിച്ചുവിളിക്കരുതെന്നും ഹര്‍ദിക് പാണ്ഡ്യ തന്നെ ആവിശ്യപ്പെട്ടിരുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഹര്‍ദിക്കിനെ മുംബൈ ടീമില്‍ നിലനിര്‍ത്താന്‍ സാ ധ്യത കുറവാണ്.

Also Read: IPL 2022: ഇഷാനും പൊള്ളാര്‍ഡുമില്ല, മുംബൈ നിലനിര്‍ത്തേണ്ടവരെ തിരഞ്ഞെടുത്ത് ഹോഗ്

6

ലേലത്തിലേക്ക് വിട്ട് ലേലത്തിലൂടെ തിരികെയെത്തിക്കാനും സാധ്യതകളുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന്‍ കിഷന്‍ എന്നിവരെയാവും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുക. സൂര്യകുമാര്‍ യാദവിനെ ലേലത്തിലേക്ക് വിട്ട് തിരികെ സ്വന്തമാക്കാനാണ് മുംബൈ പദ്ധതിയിടുന്നതെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇത് എളുപ്പമാവില്ലെന്നുറപ്പാണ്.

Also Read: IPL 2022: രാഹുലിനു താല്‍പ്പര്യമില്ല, എങ്കില്‍ ആരെയും വേണ്ടെന്നു പഞ്ചാബ്!- എല്ലാവരെയും ഒഴിവാക്കും?

7

സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തിയാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമെ ടീമിന് ഉപകാരമുള്ളു. അതേ സമയം ഇഷാന്‍ കിഷനെ നിലനിര്‍ത്തിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിനത് ഗുണം ചെയ്യും. കൂടാതെ ടീമിന്റെ ഭാവിയിലേക്ക് നോക്കുമ്പോഴും യുവതാരമായ ഇഷാന്‍ കിഷനെ നിലനിര്‍ത്തുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തിയാല്‍ ഇഷാനെയും സൂര്യയേയും ഒഴിവാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താതെ ഇരിക്കുന്നതാണ് ടീമിന് ലാഭകരമായ കാര്യം.

Story first published: Monday, November 29, 2021, 14:02 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X