Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇഷാനും പൊള്ളാര്‍ഡുമില്ല, മുംബൈ നിലനിര്‍ത്തേണ്ടവരെ തിരഞ്ഞെടുത്ത് ഹോഗ്

1

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുമ്പ് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ട നാലു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ചു തവണ ജേതാക്കളായ മുംബൈ നിലനിര്‍ത്താന്‍ പോവുന്ന കളിക്കാരെക്കുറിച്ചുള്ള സൂചനകള്‍ ഇതിനകം തന്നെ പുറത്തുവന്നിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയായിരിക്കും മുംബൈ നിലനിര്‍ത്തുകയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നാലാമനായി ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഹോഗ് തിരഞ്ഞെടുത്തിരിക്കുന്ന നാലു പേരില്‍ രണ്ടു താരങ്ങള്‍ മാത്രമേ നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളവര്‍ ഇടം നേടിയിട്ടുള്ളൂ. ബാക്കി രണ്ടു പേര്‍ പുതിയ കളിക്കാരാണ്.

 ഹോഗിന്റെ നിര്‍ദേശം

ഹോഗിന്റെ നിര്‍ദേശം

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവ്, പേസ് ജോടികളായ ജസ്പ്രീത് ബുംറ, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവരെ മുംബൈ നിലനിര്‍ത്തണമെന്നാണ് ഹോഗ് നിര്‍ദേശിച്ചിരിക്കുന്നത്. കരെണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.
മെഗാ ലേലത്തിനു മുമ്പ് ചില വമ്പന്‍ കളിക്കാരെ മുംബൈയ്ക്കു നഷ്ടമാവും. ലേലത്തിനു ശേഷം അവര്‍ ബാക്ക്ഫൂട്ടിലാവാനും സാധ്യതയുണ്ട്.
എന്നെ സംബന്ധിച്ച് രോഹിത്തിനെ തന്നെ മനായകസ്ഥാനത്തു മുംബൈ നിലനിര്‍ത്തണം. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള ബാറ്ററാണ് സൂര്യ. മല്‍സരഗതി തനിച്ചു മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഇഷാന്‍ കിഷനു പകരം ഞാന്‍ സൂര്യക്കു മുന്‍തൂക്കം നല്‍കും. കൂടാതെ ബുംറയെയും ഞാന്‍ നിലനിര്‍ത്തും. വിദേശ താരത്തിന്റെ കാര്യമെടുത്താല്‍ ട്രെന്റ് ബോള്‍ട്ടിനെയാണ് ടീമില്‍ നിമില്‍ നിലനിര്‍ത്തുക. പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കുന്ന ബോള്‍ട്ട് ഡെത്ത് ഓവറിലും മെച്ചപ്പെട്ടിട്ടുട്ടുണ്ടെന്നും ഹോഗ് നിരീക്ഷിച്ചു.

 പ്ലേഓഫ് കാണാതെ പുറത്ത്

പ്ലേഓഫ് കാണാതെ പുറത്ത്

അടുത്തിടെ സമാപിച്ച ഐപിഎല്ലിന്റെ 14ം സീസണില്‍ മുംബൈയ്ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഹിറ്റ്മാന്റെ മുംബൈ പ്ലേഓഫ് പോലും കാണാതെ പുറത്താവുകയായിരുന്നു. മോശം നെറ്റ് റണ്‍റേറ്റായിരുന്നു മുംബൈയ്ക്കു പ്ലേഓഫ് ബെര്‍ത്ത് നിഷേധിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയായിരുന്നു.
മുംബൈയ്ക്കു അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ ഏഴെണ്ണത്തില്‍ വിജയിച്ച മുംബൈ ശേഷിച്ച ഏഴെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.

 വെങ്കടേഷ് കെകെആറില്‍ വേണം

വെങ്കടേഷ് കെകെആറില്‍ വേണം

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ റണ്ണറപ്പുകളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ പുതിയ സീസണിലും നിലനിര്‍ത്തണമെന്നു ഹോഗ് ആവശ്യപ്പെട്ടു.
വെങ്കടേഷ് അയ്യര്‍ ഐപിഎല്ലിന്റെ വലിയ വേദിയില്‍ എത്തിയിട്ടേയുള്ളൂ, ചുരുങ്ങിയ കാലത്തിലുള്ളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. അവനു വേണ്ടി നിങ്ങള്‍ വലിയ നിക്ഷേപം നടത്തുമോ? ഞാന്‍ തീര്‍ച്ചയായും നടത്തും. ശുഭ്മാന്‍ ഗില്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയും മെഗാ ലേലത്തിനു മുമ്പ് കൊല്‍ക്കത്ത നിലനിര്‍ത്തണം. വിദേശ താരങ്ങളില്‍ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും മികച്ച കളിക്കാരാണ്. നരെയ്‌നെ ലേലത്തിനു മുമ്പ് ഞാന്‍ കെകെആര്‍ ടീമില്‍ നിലനിര്‍ത്തും. റസ്സലിനെ മെഗാ ലേലത്തില്‍ വാങ്ങിക്കുകയും ചെയ്യും. പരിക്കുകള്‍ വിടാതെ പിന്തുടരുന്ന താരമാണ് അദ്ദേഹം, അതുകൊണ്ടു തന്നെ നരെയ്‌നെപ്പോലെ ആശ്രയിക്കാനും സാധിക്കില്ലെന്നും ഹോഗ് വിശദമാക്കി.

കഴിഞ്ഞ സീസണിന്റെ ആദ്യപാദത്തില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ഫൈനലിലേക്കു മുന്നേറുകയായിരുന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു കൊല്‍ക്കത്ത 27 റണ്‍സിനു തോല്‍ക്കുകയായിരുന്നു.

Story first published: Saturday, November 27, 2021, 18:47 [IST]
Other articles published on Nov 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+