Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റബാദയെ കൈവിട്ട് നോക്കിയേയെ നിലനിര്‍ത്തി, ഡല്‍ഹിയുടേത് മികച്ച നീക്കം, മൂന്ന് കാരണങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്തേണ്ടതായുണ്ട്. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം നിലനിര്‍ത്താം. പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയുമാണ് നിലനിര്‍ത്താനാവുക. പല സൂപ്പര്‍ താരങ്ങളും ഇത്തവണ കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ്. റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നാല് താരങ്ങളെയാണ് നിലനിര്‍ത്തിയത്.

ക്യാപ്റ്റനായി റിഷഭ് പന്തിനെത്തന്നെ തിരഞ്ഞെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്‍ റിച്ച് നോക്കിയേ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. പേസ് നിരയില്‍ കഗിസോ റബാദയെ തഴഞ്ഞ് നോക്കിയേയെ നിലനിര്‍ത്തിയതാണ് പലരേയും അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഡല്‍ഹി കരുതലോടെയെടുത്ത ഈ തീരുമാനം വളരെ മികച്ചതാണെന്ന് തന്നെ പറയാം.

രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരാണ്. ഇതില്‍ അനുഭവസമ്പത്ത് കൂടുതല്‍ റബാദക്കാണെങ്കിലും നോക്കിയേയിലാണ് ഡല്‍ഹി വിശ്വാസം അര്‍പ്പിച്ചത്. 2020ല്‍ ഡല്‍ഹിക്കൊപ്പം പര്‍പ്പിള്‍ ക്യാപ് ഉടമയായിരുന്നു റബാദ. എന്നിട്ടും അദ്ദേഹത്തെ ടീം കൈവിട്ടു. റബാദയെ ഒഴിവാക്കി നോക്കിയേയെ ഡല്‍ഹി നിലനിര്‍ത്തിയത് മികച്ച തീരുമാനമാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

നിലവിലെ ഫോം

നിലവിലെ ഫോം

സമീപകാലത്തെ ഫോം പരിശോധിക്കുമ്പോള്‍ കഗിസോ റബാദയെക്കാള്‍ ഒരുപടി മുന്നിലാണ് ആന്റിച്ച് നോക്കിയേ. അവസാന ഐപിഎല്ലിലെ പ്രകടനവും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ പ്രകടനവും പരിശോധിച്ചാല്‍ റബാദയെക്കാള്‍ മികവ് കാട്ടിയിരുന്നത് നോക്കിയേയാണെന്ന് പറയാം. ടി20 ലോകകപ്പില്‍ 8ന് മുകളിലായിരുന്നു റബാദയുടെ ഇക്കോണമി. ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഹാട്രിക്ക് നേടിയതാണ് റബാദക്ക് സമീപകാലത്തെ എടുത്തുപറയാവുന്ന നേട്ടം.

ഐപിഎല്ലിലെ റബാദ 50 മത്സരത്തില്‍ നിന്ന് 76 വിക്കറ്റാണ് നേടിയത്. 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 8.21 ആണ് ഇക്കോണമി. നോക്കിയേ 24 മത്സരത്തില്‍ നിന്ന് 34 വിക്കറ്റാണ് നേടിയത്. ഇക്കോണമി 7.65 ആണ്. ഈ കണക്കുകളില്‍ നിന്ന് തന്നെ റബാദയെക്കാള്‍ നോക്കിയേ മുന്നിലാണ് വ്യക്തം.

ഡെത്ത് ഓവറിലെ മികവ്

ഡെത്ത് ഓവറിലെ മികവ്

കഗിസോ റബാദക്ക് മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ സമീപകാലത്തായി കഴിയുന്നില്ല. വരുന്ന സീസണില്‍ ഇന്ത്യയിലാണ് മത്സരം. അതിനാല്‍ മികച്ച ലൈനും ലെങ്തുമില്ലാത്ത ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടുമെന്നുറപ്പാണ്. റബാദ അതിവേഗ യോര്‍ക്കറുകളെറിയാന്‍ മിടുക്കനാണെങ്കിലും സ്ഥിരത കുറവാണ്. അതിനാല്‍ ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങാറുമുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും താരം കാട്ടുന്നില്ല.

അതേ സമയം നോക്കിയേ ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ നല്ല പിശുക്കുകാട്ടുന്നു. വ്യത്യസ്തമായി പന്തെറുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കാനും മിടുക്കനാണ്. മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിയാന്‍ കെല്‍പ്പുള്ള നോക്കിയേ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. അതിനാല്‍ റബാദയെക്കാള്‍ നോക്കിയേയാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

വിക്കറ്റ് വീഴ്ത്താനുള്ള കഴിവ്

വിക്കറ്റ് വീഴ്ത്താനുള്ള കഴിവ്

നോക്കിയേ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണ്. ന്യൂബോളില്‍ നല്ല വേഗം മാത്രമല്ല സ്വിങ്ങും ലൈനും ലെങ്തും കണ്ടെത്താന്‍ സാധിക്കുന്ന നോക്കിയേ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനും റണ്‍സ് നിയന്ത്രിക്കാനും മിടുക്കനാണ്. എന്നാല്‍ റബാദയെ കൂടുതലും മധ്യ ഓവറിലേക്കാണ് പരിഗണിക്കുന്നത്. തുടക്കത്തില്‍ വിക്കറ്റ് വീഴ്കത്തുന്നതില്‍ റബാദയെക്കാള്‍ മികച്ചവന്‍ നോക്കിയേയാതിനാല്‍ ഡല്‍ഹിയുടെ നീക്കം ഡല്‍ഹിക്ക് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി ഉപയോഗിക്കുന്ന ബൗളറാണ് നോക്കിയേ.

Story first published: Saturday, November 27, 2021, 19:44 [IST]
Other articles published on Nov 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+