Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്ലീസ്, എന്നെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്!- വിചിത്രമായ അഭ്യര്‍ഥനയുമായി ഹാര്‍ദിക്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയോടു വിചിത്രമായ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ്. ദേശീയ ടീമിലേക്കു ഉടനെയൊന്നും തന്നെ പരിഗിക്കരുതെന്ന ആശ്ചര്യകരമായ അഭ്യര്‍ഥനയാണ് അദ്ദേഹം നടത്തിയത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് നിലവില്‍ ടീമിനു പുറത്താണ്.

ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കിയിരുന്നു. പകരക്കാരനായി പുതുമുഖ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ദേശീയ ടീമിലെത്തുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളെ പ്രഖ്യാപിക്കാനിരിക്കെയാണ് തന്നെ പരിഗണിക്കരുതെന്ന് സെലക്ഷന്‍ കമ്മിറ്റിയോടു ഹാര്‍ദിക് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ടീമിലേക്കു ധൃതി പിടിച്ചെത്തില്ല

ടീമിലേക്കു ധൃതി പിടിച്ചെത്തില്ല

ഇന്ത്യന്‍ ടീമിലേക്കു ധൃതി പിടിച്ചു മടങ്ങിയെത്താന്‍ ഹാര്‍ദിക് ആഗ്രഹിക്കുന്നില്ല. ഓവറോള്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക്കുള്ളത്.
പഴയ ഫിറ്റ്‌നസിലേക്കു ഇനിയുമെത്തിയിട്ടില്ലെന്നും പൂര്‍ണമായി ഫിറ്റ്‌നസ് നേടുന്നതു വരെ ഇന്ത്യന്‍ ടീം സെലക്ഷനു വേണ്ടി തന്നെ പരിഗണിക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്നു ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഉടനെയൊന്നും ഹാര്‍ദിക്കിനെ ഇനി കാണില്ലെന്നു ഉറപ്പായിരിക്കുകയാണ്.

 ടി20 ലോകകപ്പ്

ടി20 ലോകകപ്പ്

യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഹാര്‍ദിക്കിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. കിരീടഫേവറിറ്റുകളായിരുന്ന ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും പുറത്താവാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ മോശം പ്രകടനമായിരുന്നു. സൂപ്പര്‍ 12ലെ ആദ്യ രണ്ടു കളികളില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരോടു വന്‍ മാര്‍ജിനില്‍ തോറ്റ ഇന്ത്യ ബാക്കിയുള്ള മൂന്നു കളികളിലും വന്‍മാര്‍ജിനില്‍ ജയിച്ചിട്ടും സെമിയിലെത്താതെ മടങ്ങുകയായിരുന്നു.
പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാതിരുന്നിട്ടും അദ്ദേഹത്തെ ലോകകപ്പില്‍ എന്തുകൊണ്ടാണ് ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയതെന്നായിരുന്നു പലരുടെയും ചോദ്യം. ബൗള്‍ ചെയ്യാതിരുന്നിട്ടും ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളിലും ഹാര്‍ദിക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഫിറ്റല്ലാതിരുന്നിട്ടും അവസാനത്തെ ചില മല്‍സരങ്ങളില്‍ താരം നാലോവര്‍ ബൗള്‍ ചെയ്തിരുന്നു. പക്ഷെ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബാറ്റിങിലും കാര്യമായ സംഭാവന നല്‍കാന്‍ ഹാര്‍ദിക്കിനായില്ല.

 വെങ്കടേഷിനു വഴി തെളിഞ്ഞു

വെങ്കടേഷിനു വഴി തെളിഞ്ഞു

ഇന്ത്യന്‍ ടീമിലേക്കു തന്നെ ഉടന്‍ പരിഗണിക്കരുതെന്ന ഹാര്‍ദിക് സെലക്ഷന്‍ കമ്മിറ്റിയോടു അഭ്യര്‍ഥിച്ചതോടെ മധ്യപ്രദേശുകാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ വഴി തെളിഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തുമെന്നു ഇതോടെ ഉറപ്പായി. ഹാര്‍ദിക്കിന്റെ ബാക്കപ്പായാണ് വെങ്കിടേഷിനെ ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയ ശേഷം നായകന്‍ രോഹിത് ശര്‍മ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടുതല്‍ അവസരങ്ങള്‍ വെങ്കിക്കു തുടര്‍ന്നും നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ന്യൂസിലാന്‍ഡിനെതിരേ മൂന്ന് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത വെങ്കടേഷ് 36 റണ്‍സാണ് നേടിയത്. 20 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ആറാം ബൗളറായും ഒരിന്നിങ്‌സില്‍ താരത്തെ ക്യാപ്റ്റന്‍ രോഹിത് പരീക്ഷിച്ചിരുന്നു. മൂന്നോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചു.
കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വെങ്കടേഷിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. 10 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 370 റണ്‍സെടുത്ത അദ്ദേഹം നാല് ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്യുകയും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു.

Story first published: Saturday, November 27, 2021, 20:04 [IST]
Other articles published on Nov 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+