ഇന്ത്യന്‍ ക്രിക്കറ്റ് താരം ശര്‍ദുല്‍ ഠാക്കൂറിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ശര്‍ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്താത്തതിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇന്ത്യക്കായി പല തവണ രക്ഷകനായിട്ടുള്ള ശര്‍ദുലിനെ നാട്ടില്‍ ടെസ്റ്റ് പരമ്പരക്ക് പരിഗണിച്ചില്ലെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ശര്‍ദുല്‍ പരമ്പരക്കില്ലാതിരുന്നതെന്നതിന്റെ കാരണം വ്യക്തമായിരിക്കുകയാണ്.

 IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല

തന്റെ വിവാഹ നിശ്ചയത്തിന്റെ ആവിശ്യങ്ങള്‍ക്കായാണ് ശര്‍ദുല്‍ ഠാക്കൂര്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. ഇന്ന് മുംബൈയില്‍ വെച്ച് ദീര്‍ഘകാല സുഹൃത്തായ മിതാലിയുമായാണ് ശര്‍ദുലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. ആരാധകര്‍ ലോര്‍ഡ് ശര്‍ദുല്‍ എന്ന് വിളിക്കുന്ന ശര്‍ദുല്‍ ഠാക്കൂറിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷമാവും വിവാഹമെന്നാണ് വിവരം.

IND vs NZ: രണ്ടില്‍ ആരെ മാറ്റും? ഇന്ത്യക്കു തലവേദനയായി ശ്രേയസിന്റെ കിടിലന്‍ അരങ്ങേറ്റം

മുന്‍ ക്രിക്കറ്റ് താരങ്ങളടക്കം പല പ്രമുഖരും ശര്‍ദുലിന് ആശംസ അറിയിച്ചിട്ടുണ്ട്. സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ നേര്‍ന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം ഉള്‍പ്പെട്ട ചെറിയ പരിപാടിയായാണ് വിവാഹ നിശ്ചയം നടന്നത്. ടി20 ലോകകപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം വലിയ വിവാഹ പരിപാടിയാണ് നടത്തുന്നതെന്നാണ് വിവരം.

IND vs NZ: ശുഭ്മാന്‍ ഗില്‍ തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്- ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായാണ് ശര്‍ദുലിന് വിശ്രമം അനുവദിച്ചത്. ഇംഗ്ലണ്ട് പരമ്പര,ഐപിഎല്‍,ടി20 ലോകകപ്പ് ടീമുകളില്‍ ശര്‍ദുല്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായി മത്സരം കളിക്കുന്ന ശര്‍ദുലിന് വിശ്രമം അനിവാര്യമായിരുന്നു. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ രക്ഷകനാണ് ശര്‍ദുലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ശര്‍ദുല്‍ ടെസ്റ്റില്‍ പല സമ്മര്‍ദ്ദ ഘട്ടങ്ങളിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. പേസ് ബൗളിങ്ങില്‍ മാത്രമല്ല ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

IPL 2022: ധോണി കളിനിര്‍ത്തരുത്, ഒരു തവണ കൂടി സിഎസ്‌കെയ്ക്കായി കളിക്കണം- ഹര്‍ഷ ബോഗ്ലെ

30കാരനായ താരം ഇന്ത്യക്കായി നാല് ടെസ്റ്റില്‍ നിന്ന് 190 റണ്‍സും 14 വിക്കറ്റും 15 ഏകദിനത്തില്‍ നിന്ന് 107 റണ്‍സും 22 വിക്കറ്റും 23 ടി20യില്‍ നിന്ന് 69 റണ്‍സും 31 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യ നിര്‍ണ്ണായകതാരമായാണ് ശര്‍ദുലിനെ പരിഗണിക്കുന്നത്. മാച്ച് വിന്നറായ താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം. മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ശര്‍ദുലിനെ നിലനിര്‍ത്തില്ല.

IND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാല

പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ശര്‍ദുല്‍ നക്കിള്‍ ബോളടക്കം എറിഞ്ഞ് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. മധ്യ ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടാലും വലിയ നേട്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനായേക്കും. പുതിയ രണ്ട് ടീമുകളിലൊന്നായ അഹമ്മദാബാദ് ശര്‍ദുലില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ പിച്ചുകളില്‍ അനുഭവസമ്പത്തേറെയുള്ള അദ്ദേഹത്തിനായി ലേലത്തില്‍ വലിയ തുക മുടക്കാന്‍ ടീമുകള്‍ തയ്യാറായേക്കും.

IPL 2022: അവസാന സീസണില്‍ ലക്ഷങ്ങള്‍ മാത്രം, ഇത്തവണ ഇവര്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

61 ഐപിഎല്ലുകള്‍ കളിച്ചിട്ടുള്ള ശര്‍ദുല്‍ 53 റണ്‍സും 67 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്. 8.89 ആണ് ഐപിഎല്‍ ഇക്കോണമി. സമീപകാലത്തായി പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ശര്‍ദുല്‍ ടീമുകളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാള്‍ത്തന്നെയാണ്. പുതിയ ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് തന്നെ മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ട്. അതിനാല്‍ ശര്‍ദുലിനെ ലേലത്തിലേക്കെത്തുന്നതിന് മുമ്പ് തന്നെ പുതിയ ടീമുകളിലൊന്ന് സ്വന്തമാക്കിയേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ ഭാഗമായി ശര്‍ദുല്‍ ഉണ്ടായേക്കും. ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 29, 2021, 15:03 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X