വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: രണ്ടില്‍ ആരെ മാറ്റും? ഇന്ത്യക്കു തലവേദനയായി ശ്രേയസിന്റെ കിടിലന്‍ അരങ്ങേറ്റം

സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടിയിരുന്നു

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ അരങ്ങേറ്റം ഇന്ത്യന്‍ ടീമിനു വലിയ തലവേദനയായിരിക്കുകയാണ്. ടീം സെലക്ഷന്റെ കാര്യത്തിലാണ് ഇന്ത്യ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. മുംബൈയില്‍ ഈയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തും. ഇതോടെയാണ് ശ്രേയസിനെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം.

Shreyas Iyer's dream debut presents India with selection Dilemma | Oneindia Malayalam

നിലവില്‍ കോലിയുടെ പകരക്കാരനായാണ് ശ്രേയസിനെ ഇന്ത്യ കാണ്‍പൂര്‍ ടെസ്റ്റില്‍ കളിപ്പിച്ചത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി തന്നെ മുതലെടുക്കുകുയം ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 105 റണ്‍സുമായി കസറിയ ശ്രേയസ് രണ്ടാമിന്നിങ്‌സില്‍ ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ വിലപ്പെട്ട 65 റണ്‍സും സംഭാവന ചെയ്തിരുന്നു.

 രഹാനെ, പുജാര?

രഹാനെ, പുജാര?

മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രേയസിനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു ചില കടുപ്പമേറിയ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരും. കാണ്‍പൂര്‍ ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച അജിങ്ക്യ രഹാനെ, വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര എന്നിവരിലൊരാളുടെ സ്ഥാനത്തിനാണ് ഭീഷണിയുള്ളത്.
രണ്ടു പേരും ഈ ടെസ്റ്റില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയിരുന്നില്ല. പുജാര 26ഉം 22ഉം റണ്‍സാണ് രണ്ടിന്നിങ്‌സുകളിലായി നേടിയത്. രഹാനെയാവട്ടെ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ നാലു റണ്‍സിനും പുറത്തായിരുന്നു.
രണ്ടില്‍ ആരെ ഒഴിവാക്കുമെന്നതായിരിക്കും ഇന്ത്യ ടീം മാനേജ്‌മെന്റിനെ കുഴക്കുക. രഹാനെയും പുജാരയും നേരത്തേ ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളാണ്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതാവര്‍ത്തിക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചിട്ടില്ല.

 പ്ലെയിങ് ഇലവനെക്കുറിച്ച് ബാറ്റിങ് കോച്ച്

പ്ലെയിങ് ഇലവനെക്കുറിച്ച് ബാറ്റിങ് കോച്ച്

മുംബൈ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ ധൃതി പിടിച്ച് തീരുമാനിക്കില്ലെന്നാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി അടുത്ത ഗെയിമില്‍ തിരിച്ചെത്തുകയാണ്. മുംബൈയിലെത്തിയ ശേഷം മാത്രമേ പ്ലെയിങ് ഇലവനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയുള്ളൂ. ഈ സമയത്തു കാണ്‍പൂര്‍ ടെസ്റ്റിലാണ് മുഴുവന്‍ ശ്രദ്ധയും. ടെസ്റ്റില്‍ ഇനിയുമൊരു പാട് ദൂരം പോവാനാണുണ്ട്, ടീം വിജയം ലക്ഷ്യമിടുന്ന ടെസ്റ്റാണിതെന്നും റാത്തോര്‍ഡ് വിശദമാക്കി.

 ശ്രേയസിനെ പ്രശംസിച്ചു

ശ്രേയസിനെ പ്രശംസിച്ചു

ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനത്തെ വിക്രം റാത്തോര്‍ഡ് പ്രശംസിച്ചു. ഒരു അരങ്ങേറ്റക്കാരന്‍ സെഞ്ച്വറിയുമായി വരവറിയിക്കുന്നത് എല്ലായ്‌പ്പോഴും ആവേശം നല്‍കുന്ന കാര്യം തന്നെയാണ്. വളരെ സ്‌പെഷ്യല്‍ തന്നെയാണിത്, രണ്ടാമിന്നിങ്‌സില്‍ ശ്രേയസ് കൂടുതല്‍ നന്നായി കളിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണ് ശ്രേയസ്. ബാറ്റ് ചെയ്യുമ്പോള്‍ കാലുകള്‍ നന്നായി ഉപയോഗിക്കുന്ന, സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന ബാറ്റര്‍ കൂടിയാണ് അവനെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.

 രഹാനെയും പുജാരയും

രഹാനെയും പുജാരയും

അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നതെന്നു അറിയാം. പക്ഷെ രണ്ടു പേരും നമുക്കു വേണ്ടി മുമ്പ് പ്രധാനപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളവരാണ്. രണ്ടു പേരും ശക്തമായി തിരിച്ചുവരുമെന്നും അത്തരത്തിലുള്ള കൂടുതല്‍ ഇന്നിങ്‌സുകള്‍ ഇനിയും കളിക്കുമെന്ന് ഉറപ്പുണ്ടെന്നും റാത്തോര്‍ വിശദമാക്കി.

അതേസമയം കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചാം ദിനം 25 ഓവര്‍ കഴിയുമ്പോള്‍ കിവീസ് ഒരു വിക്കറ്റിന് 58 റണ്‍സെടുത്തിട്ടുണ്ട്. വില്‍ യങിനെ (2) നാലാംദിനം തന്നെ ഇന്ത്യ പുറത്താക്കിയിരുന്നു. അശ്വിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

Story first published: Monday, November 29, 2021, 10:57 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X