Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ആര്‍ച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!!! ഷോര്‍ട്ട് ബോള്‍ പ്ലാന്‍ തകര്‍ത്തതെങ്ങനെ? അറിയാം

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള് സെമി ഫൈനില്‍ തന്നെ പൂട്ടാനെത്തിയ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍. ഈ മല്‍സരം തുടങ്ങും മുമ്പ് എല്ലാവരും ഉറ്റുനോക്കിയത് ഇരുവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരുന്നു. സഞ്ജുവിനെതിരേ അദ്ദേഹത്തിനുള്ള ഗംഭീര റെക്കോര്‍ഡ് തന്നെയായിരുന്നു കാരണം.

പക്ഷെ തന്നെ കുരുക്കിയ പഴയ ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയ ആര്‍ച്ചറെ അടിച്ചുപറത്തിയാണ് സഞ്ജു കൈയടി വാങ്ങിയത്. എങ്ങനെയാണ് ഇത്രയും അനായാസമായി ഇംഗ്ലീഷ് പേസറെ അദ്ദേഹം കൈകാര്യം ചെയ്തത്? ഇതിനു സഞ്ജുവിനെ സഹായിച്ചത് എന്താണെന്നു നോക്കാം.

SANJU SAMSON T20 WC 2026

സഞ്ജു vs ആര്‍ച്ചര്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ സൂപ്പര്‍ എട്ടില്‍ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് അഭിഷേക് ശര്‍മയായിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ തന്നെ ആദ്യം സ്‌ട്രൈക്ക് നേരിടുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ രണ്ടു ബോളിലും സഞ്ജുവിനു റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാമത്തെ ബോളില്‍ ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

പക്ഷെ അതു കൊടുങ്കാറ്റിനു മുന്നുള്ള ശാന്തത മാത്രമായിരുന്നു. മൂന്നാമത്തെ ബോളില്‍ ഫോറടിച്ച് സഞ്ജു തുടങ്ങി. ഷോര്‍ട്ട് ബോളായിരുന്നു ആര്‍ച്ചര്‍ പരീക്ഷിച്ചത്. എന്നാല്‍ മിഡ് ഓണിനു മുകളിലൂടെ ബോള്‍ ബൗണ്ടറി കടന്നു.

അടുത്ത ബോളില്‍ വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍. എന്നാല്‍ ബോളിന്റെ വേഗത മുതലെുത്ത സഞ്ജു കിടിലനൊരു പുള്‍ ഷോട്ടിലൂടെ ഫൈന്‍ ലെഗ് ഏരിയയിലൂടെ സിക്‌സര്‍ കണ്ടെത്തി. 12 റണ്‍സാണ് ആര്‍ച്ചര്‍ ഈ ഓവറില്‍ വിട്ടുകൊടുത്തത്.

അടുത്ത ഓവറിലും ആര്‍ച്ചറെ സഞ്ജു വെറുതെ വിട്ടില്ല. മൂന്നാം ഓവറിലെ ആദ്യ ബോളില്‍ തന്നെ ഫോറുമായാണ് പേസറെ അദ്ദേഹം വരവേറ്റത്. ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെ പുള്‍ ഷോട്ടിലൂടെയാണ് സഞ്ജു ഫോറിലെതത്തിച്ചത്. അടുത്ത ഹബോളില്‍ സഞ്ജു പുറത്താവണ്ടതായിരുന്നു. എന്നാല്‍ മിഡ്ഓണില്‍ അദ്ദേഹത്തിന്റെ സിംപിള്‍ ക്യാച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് താഴെയിട്ടു.

അടുത്ത ബോളില്‍ റണ്ണില്ല. തൊടുത്ത ബോളില്‍ സിക്‌സറുമായാണ് ആയുസ് നീട്ടിത്തന്നിനു ബ്രൂക്കിനോടു സഞ്ജു നന്ദി പറഞ്ഞത്. ഇത്തവണ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് അദ്ദേഹം ഷോട്ട് പറത്തിയത്.

ഇതു കൊണ്ടും സഞ്ജു നിര്‍ത്തിയില്ല. ഓവറിലെ അവസാന ബോളില്‍ ഫോറടിച്ചാണ് ആര്‍ച്ചറെ അദ്ദേഹം പറഞ്ഞയച്ചത്. രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങിയതോടെ ആര്‍ച്ചറിനെ ഇംഗ്ലീഷ് നായകന്‍ ബ്രൂക്ക് പിന്‍വലിക്കുകയും ചെയ്തു.

SANJU SAMSON T20 WC 2026

സഞ്ജു വരുത്തിയ മാറ്റമെന്ത്?

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായിരുന്നു സഞ്ജു സാംസണ്‍. അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. മാത്രമല്ല പരമ്പരയിലെ എല്ലാ കളിയിലും ഷോര്ട്ട് ബോളിലാണ് അദ്ദേഹം പുറത്തായത്.

എന്നാല്‍ ഇത്തവണ സെമിയില്‍ സഞ്ജു തന്റെ ബാറ്റിങ് സമീപനത്തില്‍ വലിയൊരു മാറ്റം വരുത്തി. ഇതാണ് ആര്‍ച്ചറുടെ ഷോര്‍ട്ട് ബോള്‍ തന്ത്രം പാളിപ്പോവനുള്ള പ്രധാന കാരണം. ആര്‍ച്ചറിനെ നേരിടവെ ക്രീസിനു വളരെ അകത്തേക്കു കയറിയാണ് സഞ്ജു ഷോട്ടുകള്‍ കളിച്ചത്.

അദ്ദേഹത്തിന്റെ രണ്ടു കാലുകളും ക്രീസിനുള്ളിലായിരുന്നു. ഇതു കാരണം സഞ്ജു ഷോര്‍ട്ട് ബോളുകളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും ബോളിന്റെ വേഗത ശരിക്കും മുതലാക്കാന്‍ കഴിയുകയും ചെയ്തു.

Story first published: Thursday, March 5, 2026, 20:16 [IST]
Other articles published on Mar 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+