വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'മണിക്കൂറുകള്‍ ക്രീസില്‍ നില്‍ക്കുന്നു, എന്നിട്ടും ഒരു കാര്യവുമില്ല', പുജാരയെ വിമര്‍ശിച്ച് ബട്ട്

കറാച്ചി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യ വളരെ പ്രതീക്ഷ സീനിയര്‍ താരങ്ങളില്‍ വെച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നായകനായ രാഹാനെ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സുമാണ് നേടിയത്. പുജാര ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സുമാണ് നേടിയത്.

IND vs NZ: 'ഇന്ത്യക്കാരോടാ' ടീം ഇന്ത്യയുടെ കളി! വിട്ടുകൊടുത്തില്ല, രഹാനെയുടെ 18 അടവും പാളിIND vs NZ: 'ഇന്ത്യക്കാരോടാ' ടീം ഇന്ത്യയുടെ കളി! വിട്ടുകൊടുത്തില്ല, രഹാനെയുടെ 18 അടവും പാളി

1

മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നു പുജാരയെങ്കിലും സമീപകാല പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 2019 ജനുവരിയിലാണ് അദ്ദേഹം അവസാന സെഞ്ച്വറി പ്രകടനം നടത്തിയത്. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'പുജാര രണ്ടാം ഇന്നിങ്‌സില്‍ 33 പന്തിലാണ് 22 റണ്‍സ് നേടിയത്. അതൊരു പോസിറ്റീവാണ്. സാധാരണ നിലയില്‍ 70ലധികം പന്തെങ്കിലും ഈ റണ്‍സ് നേടാന്‍ അദ്ദേഹത്തിന് വേണ്ടിവരും. കെയ്ല്‍ ജാമിസന്റെ ആ പന്തില്‍ പുജാര ഷോട്ട് കളിക്കേണ്ട ആവിശ്യമില്ലായിരുന്നു. ജാമിസന്റെ പേസും ഉയരക്കൂടുതലും ബാറ്റ്‌സ്മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ശുഭ്മാന്‍ ഗില്‍ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ മാനസികമായി അവന് വളരാനാവുന്നില്ല. അവന്റെ കാലുകളുടെ ചലനം മികച്ച രീതിയിലല്ല. അവന്റെ ബാറ്റിങ്ങില്‍ ആത്മവിശ്വാസക്കുറവ് തോന്നുന്നുണ്ട്'-ബട്ട് പറഞ്ഞു.

Also Read: IPL 2022: ഒരു സംശവും വേണ്ട, ഹര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തണം; മക്ലെനഗന്‍

2

മണിക്കൂറുകള്‍ ക്രീസില്‍ ചിലവിട്ട് നിലയുറപ്പിച്ച ശേഷം പതിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ചേതേശ്വര്‍ പുജാര. അത്തരമൊരു ബാറ്റിങ് ശൈലിയാണ് പുജാരയുടേത്. ഇത് മുന്‍കാലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കാനും പുജാരക്കായിട്ടുണ്ട്. എന്നാല്‍ ഇന്ന് ക്രീസില്‍ ഏറെ നേരം നില്‍ക്കുമെങ്കിലും വലിയൊരു ഇന്നിങ്‌സായി അതിനെ മാറ്റാനാവുന്നില്ല. അതാണ് പുജാരയുടെ പ്രശ്‌നം. പ്രായവും പുജാരയെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇനിയും പഴയ പ്രകടനത്തിന്റെ പേരില്‍ പിടിച്ചുനില്‍ക്കുക പുജാരക്ക് പ്രയാസമാവും.

Also Read: IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

3

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് പുജാരയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതിലും തിളങ്ങാനാവാത്ത പക്ഷം ഇനിയും അധികം അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത കുറവാണ്. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുനില്‍ക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ ബാറ്റുകൊണ്ട് മികവ് കാട്ടുക തന്നെ വേണം. അജിന്‍ക്യ രഹാനെയുടെ കാര്യവും അങ്ങനെ തന്നെയാണ്.

Also Read: IND vs NZ: 'അവര്‍ ശക്തമായി തിരിച്ചുവരും' രഹാനെയേയും പുജാരയേയും പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

4

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാന വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും നടത്തിയ ചെറുത്തുനില്‍പ്പാണ് സന്ദര്‍ശകര്‍ക്ക് ആവേശ സമനില സമ്മാനിച്ചത്. തട്ടകത്തില്‍ നടന്നിട്ടും ന്യൂസീലന്‍ഡിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കായില്ലെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേടാന്‍ സാധിക്കുന്ന വിലപ്പെട്ട പോയിന്റുകളാണ് ഇന്ത്യ നഷ്‌പ്പെടുത്തിയത്.

Also Read: IND vs NZ: രഹാനെ മുംബൈയില്‍ കളിക്കും, ദൗര്‍ഭാഗ്യവശാല്‍ ശ്രേയസിന് പുറത്തിരിക്കേണ്ടി വരും- ലക്ഷ്മണ്‍

5

മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനാവാത്ത പക്ഷം വലിയ നാണക്കേട് തന്നെയാവുമത്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴിലെ ആദ്യ ടെസ്റ്റ് മത്സരം തന്നെ സമനില പിരിയേണ്ടി വന്നു എന്നത് അദ്ദേഹത്തെ സംബന്ധിച്ചും നിരാശപ്പെടുത്തുന്ന കാര്യമാണ്. പ്രമുഖരുടെ അഭാവം ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണകരമാവും. കോലി മടങ്ങിയെത്തുമ്പോള്‍ ആര്‍ക്കാണ് സ്ഥാനം നഷ്ടമാവുന്നതെന്നതും കണ്ടറിയണം. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, November 29, 2021, 18:09 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X