Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രഹാനെ മുംബൈയില്‍ കളിക്കും, ദൗര്‍ഭാഗ്യവശാല്‍ ശ്രേയസിന് പുറത്തിരിക്കേണ്ടി വരും- ലക്ഷ്മണ്‍

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അവസാന ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിരക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് പറയാം. മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇതില്‍ രഹാനെയും പുജാരയും ഏറെ നാളുകളായി മോശം ഫോമിലാണ്. ഈ വര്‍ഷം 20.35 ശരാശരിയില്‍ കളിക്കുന്ന രഹാനെയെ ഇന്ത്യ വീണ്ടും വീണ്ടും ടീമിലേക്ക് പരിഗണിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.

1

ആദ്യ മത്സരത്തില്‍ ഇന്ത്യക്കൊപ്പം നായകന്‍ വിരാട് കോലിയില്ല. രണ്ടാം മത്സരത്തില്‍ കോലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഒരു താരത്തിന് വഴിമാറിക്കൊടുക്കേണ്ടി വരും. കോലിയുടെ പകരക്കാരനായെത്തിയ ശ്രേയസ് അയ്യരാണ് സാധ്യതകള്‍ പ്രകാരം ടീമില്‍ നിന്ന് പുറത്താകേണ്ടത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ ശ്രേയസിനെ പുറത്തിരുത്തുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ല.

30ന് മുകളില്‍ ശരാശരിയുള്ള പുജാരക്ക് പെട്ടെന്ന് സ്ഥാനം നഷ്ടമായേക്കില്ല. എന്നാല്‍ രഹാനെ, ശ്രേയസ് ഇവരില്‍ ആരെയാണ് ഇന്ത്യ മുംബൈ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ മുംബൈ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്ക് പുറത്തിരിക്കേണ്ടി വരുമെന്നും അജിന്‍ക്യ രഹാനെ തുടരാനാണ് സാധ്യതയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

2

'ശ്രേയസ്, രഹാനെ എന്നിവരില്‍ ആരാണ് മുംബൈയില്‍ വേണ്ടതെന്നത് പ്രസക്തമായ ചോദ്യമാണ്. തീരുമാനമെടുക്കാന്‍ വളരെ പ്രയാസമുള്ള കാര്യമാണിത്. ശ്രേയസ് ബാറ്റ് ചെയ്തത് മനോഹരമായാണ്. രണ്ട് ഇന്നിങ്‌സിലും ടീമിനെ രക്ഷിക്കാന്‍ ശ്രേയസിനായി. അതിനാല്‍ ആരെ വേണമെന്നത് തീരുമാനിക്കുക പ്രയാസമാണ്. മുംബൈയില്‍ മികച്ച ഫോമിലുള്ള ആളെ കളിപ്പിക്കേണ്ടതായുണ്ട്. വിരാട് കോലി തിരിച്ചുവരുമ്പോള്‍ മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെയുടെ കാര്യം എന്താകുമെന്നത് ചോദ്യമാണ്. എന്നാല്‍ മുംബൈയില്‍ രഹാനെക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. വിരാട് കോലിയും രാഹുല്‍ ദ്രാവിഡും അജിന്‍ക്യ രഹാനെയെ മാറ്റിനിര്‍ത്താന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല'- വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രഹാനെയെ ഇനിയും നിലനിര്‍ത്തുന്നത് ടീമിന് ഗുണകരമാവാന്‍ സാധ്യതയില്ല. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ അദ്ദേഹം പ്രയാസപ്പെടുകയാണ്. ഒന്നോ രണ്ടോ നല്ല ഇന്നിങ്‌സ് കളിച്ചെങ്കിലും സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ രഹാനെക്കാവുന്നില്ല. അതുകൊണ്ട് തന്നെ സമീപകാല ഫോം പരിഗണിച്ച് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. നിലവില്‍ ശ്രേയസ് മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.

3

ഇത്രയും മികച്ചൊരു അരങ്ങേറ്റം ലഭിച്ചിട്ടും ശ്രേയസിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. 'ഇത്രയും മികച്ചൊരു അരങ്ങേറ്റം ലഭിച്ച താരത്തെ നിലനിര്‍ത്തുകയെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങളെടുക്കുമ്പോള്‍ അതാണ് നിയമമെന്ന് പറയാം'- ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ സംബന്ധിച്ച് മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പുജാരക്ക് പകരക്കാരനായി ഹനുമ വിഹാരി വരുമ്പോള്‍ രഹാനെക്ക് പകരക്കാരനായി ശ്രേയസ് വരണം. വൃദ്ധിമാന്‍ സാഹക്ക് പകരം കെ എസ് ഭരത്തിനും ഇന്ത്യ അവസരം കൊടുക്കേണ്ടതായുണ്ട്. പേസ് നിരയില്‍ ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ് എന്നിവര്‍ക്ക് പകരക്കാരെയും വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ സീനിയര്‍ താരങ്ങളെ ഇന്ത്യ പെട്ടെന്ന് ഒഴിവാക്കിയേക്കില്ല. അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയിലായതിനാല്‍ ഇന്ത്യ സീനിയര്‍ താരങ്ങളില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചേക്കും.

Story first published: Monday, November 29, 2021, 11:29 [IST]
Other articles published on Nov 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+