Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

1

ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. കാണ്‍പൂര്‍ ടെസ്റ്റില്‍ കളിച്ച ഇലവനെ അടുത്ത ടെസ്റ്റില്‍ തീര്‍ച്ചയായും ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കില്ല. ഒരു മാറ്റം ഇന്ത്യക്കു ഉറപ്പായും വരുത്തിയേ തീരൂ.

ആദ്യ ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോലി മുംബൈയില്‍ ടീമില്‍ തിരിച്ചെത്തും. ഈ കാരണത്താല്‍ കോലിയെ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടി ഇന്ത്യക്കു ഒരാളെ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇതു ആരായിരിക്കണമെന്നാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 രണ്ടിലൊരാളെ മാറ്റും

രണ്ടിലൊരാളെ മാറ്റും

കാണ്‍പൂര്‍ ടെസ്റ്റില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, സ്ഥിരം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരില്‍ ഒരാളെയായിരിക്കും ഇന്ത്യ അടുത്ത ടെസ്റ്റില്‍ പുറത്തിരുത്തുകയെന്നാണ് താന്‍ കരുതുന്നതെന്നു ജാഫര്‍ പറഞ്ഞു.
മായങ്ക്, രഹാനെ ഇവര്‍ക്കിടയിലായിരിക്കും ഇന്ത്യയുടെ ടോസ്. രണ്ടു പേരില്‍ ആരെ കളിപ്പിക്കണമെന്നതു തീരുമാനിക്കുന്നത് വിരാട് കോലിയായിരിക്കും. മായങ്കിന് ഒരവസരം കൂടി നല്‍കണമോ, അതോ കഴിഞ്ഞ 10-12 ടെസ്റ്റുകളിലായി രഹാനെക്കു കാര്യമായി റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു കണക്കിലെടുത്ത് പുറത്തിരുത്തണമോയെന്നത് കോലിയാണ് തീരുമാനിക്കേണ്ടത്. തീര്‍ച്ചയായും ഇതു കടുപ്പമേറിയ കോള്‍ തന്നെയാണ്. കോലിയുടെ 'വാള്‍' ആര്‍ക്കു മേലെയായിരിക്കും വീഴുകയെന്നാണ് അറിയാനുള്ളതെന്നും ജാഫര്‍ വിശദമാക്കി.
ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കേു തിരിച്ചെത്തിയ മായങ്കിനും കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെയ്ക്കും ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മായങ്ക് ആദ്യ ഇന്നിങ്‌സില്‍ 13ഉം രണ്ടാമിന്നിങ്‌സില്‍ 17ഉം റണ്‍സാണെടുത്തത്. രഹാനെയാവട്ടെ ആദ്യ ഇന്നിങ്‌സില്‍ നന്നായി തുടങ്ങിയിട്ടും അതു വലിയ സ്‌കോറിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. 35 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ പക്ഷെ രഹാനെ ഒറ്റയക്ക സ്‌കോറിനു പുറത്തായി. നാലു റണ്‍സ് മാത്രമെടുത്ത ഇന്ത്യന്‍ നായകനെ സ്പിന്നര്‍ അജിങ്ക്യ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

 മായങ്കിനു പകരം സാഹ

മായങ്കിനു പകരം സാഹ

മുംബൈ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനെയും ജാഫര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിരാട് കോലി ടീമിലേക്കു വരുമ്പോള്‍ പുറത്തുപോവേണ്ടത് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ്.
മായങ്ക് അഗര്‍വാള്‍ അടുത്ത ടെസ്റ്റില്‍ പുറത്തുപോയാല്‍ പകരക്കാരനായി വൃധിമാന്‍ സാഹയെ ഓപ്പണിങിലേക്കു കൊണ്ടു വരണമെന്നാണ് ഞാന്‍ കരുതുന്നത്. അതു സംഭവിച്ചാല്‍ എല്ലാവരുടെയും ബാറ്റിങ് പൊസിഷനുകളില്‍ മാറ്റമുറപ്പാണ്. മായങ്കിനു പകരം പുജാരയാണ് ഓപ്പണിങിലേക്കു വരുന്നതെങ്കില്‍ രഹാനെയ്ക്കു സ്ഥിരം പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്യാം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാഹയെ ഓപ്പണറായി ടെസ്റ്റില്‍ പരീക്ഷിക്കാവുന്നതാണ്. പക്ഷെ ഇതു ഇന്ത്യക്കു ദീര്‍ഘകാലത്തേക്കു പരീക്ഷിക്കാവുന്ന കോമ്പിനേഷനല്ല. കാരണം ഇന്ത്യയുടെ അടുത്ത പര്യടനം സൗത്താഫ്രിക്കയിലേക്കാണ്. അതുകൊണ്ടു തന്നെ മുംബൈ ടെസ്റ്റില്‍ ടോപ്പ് സിക്‌സിനെ ഇന്ത്യക്കു പുനപ്പരിശോധിക്കാവുന്നതാണെന്നും ജാഫര്‍ നിരീക്ഷിച്ചു.

തീരുമാനിച്ചില്ലെന്നു ബാറ്റിങ് കോച്ച്

തീരുമാനിച്ചില്ലെന്നു ബാറ്റിങ് കോച്ച്

മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പ്രതികരിച്ചിരിക്കുന്നത്. മുംബൈയിലെത്തിയ ശേഷം മാത്രമായിരിക്കും രണ്ടാം ടെസ്റ്റില്‍ ആരൊയെക്കെ ഇറക്കുമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നത്. നിലവില്‍ കാണ്‍പൂര്‍ ടെസ്റ്റിലാണ് മുഴുവന്‍ ശ്രദ്ധയുമെന്നും അദ്ദേഹം പറഞ്ഞു.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച് ഗംഭീര പ്രകടനം നടത്തിയ യുവ ബാറ്റര്‍ ശ്രേയസ് അയ്യരെ റാത്തോര്‍ പ്രശംസിച്ചു. കന്നി മല്‍സരത്തില്‍ തന്നെ ഒരു താരം സെഞ്ച്വറി നേടുന്നത വലിയ ആവേശം നല്‍കുന്ന കാര്യമാണ്. പക്ഷെ ആദ്യ ഇന്നിങ്‌സിലേക്കാള്‍ രണ്ടാമിന്നിങ്‌സിലാണ് ശ്രേയസ് കൂടുതല്‍ നന്നായി ബാറ്റ് വീശിയതെന്നാണ് താന്‍ കരുതുന്നതെന്നും റാത്തോര്‍ നിരീക്ഷിച്ചു.

Story first published: Monday, November 29, 2021, 12:41 [IST]
Other articles published on Nov 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+