IPL 2022: ധോണിയും കോലിയും രോഹിത്തും ടീം മാറില്ല- ആരൊക്കെ ടീമില്‍ തുടരുമെന്നു ഇന്നറിയാം
ഐപിഎല്‍ റീട്ടെന്‍ഷന്‍ തിയ്യതി ഇന്ന് അവസാനിക്കുകയാണ്. ഇതോടെ മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളും ആരൊക്കെയാണ് നിലനിര്‍ത്തുകയെന്നു വ്യക്തമാവും. രാത്രി 9.30നായിരിക്കും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നിലനിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം നാലാണ്. ഇതില്‍ വിദേശ താരങ്ങള്‍ രണ്ടില്‍ കൂടാനും പാടില്ല. മുഴുവന്‍ ഫ്രാഞ്ചൈസികളും നാലു പേരെ വീതം നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. ചില ടീമുകള്‍ ഒന്നോ, രണ്ടോ പേരെ മാത്രമേ നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ.
മെഗാ ലേലം അടുത്ത വര്‍ഷം ജനുവരി ആദ്യമാണ് നടക്കുന്നത്. പുതിയ ലുക്കിലായിരിക്കും ഓരോ ഫ്രാഞ്ചൈസിയും അടുത്ത സീസണില്‍ കളിക്കുക. ഏപ്രില്‍ ആദ്യവാരമായിരിക്കും 15ാം സീസണ്‍ ആരംഭിക്കുകയെന്നാണ് വിവരം. ഇത്തവണ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയായിരിക്കും നടക്കുക. കഴിഞ്ഞ സീസണില്‍ പകുതി മല്‍സരങ്ങള്‍ ഇന്ത്യയിലും ശേഷിച്ചവ യുഎഇയിലുമായിരുന്നു.

നിലനിര്‍ത്താനിടയുള്ളവര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- എംഎസ് ധോണി, റുതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ, ഫഫ് ഡുപ്ലെസി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കെയ്ന്‍ വില്ല്യംസണ്‍, റാഷിദ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഭുവനേശ്വര്‍ കുമാര്‍.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍/ സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്.
പഞ്ചാബ് കിങ്‌സ്- മുഹമ്മദ് ഷമി, മായങ്ക് അഗര്‍വാള്‍, രവി ബിഷ്‌നോയ്, എയ്ഡന്‍ മര്‍ക്രാം.
രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ചേതന്‍ സക്കരിയ.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ശുഭമാന്‍ ഗില്‍/ വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി.

നിലനിര്‍ത്തല്‍ നിയമം
നാലു കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസി നിലനിര്‍ത്തുന്നതെങ്കില്‍ എല്ലാവര്‍ക്കും കൂടി ചെലവിടാവുന്നത് 42 കോടി രൂപയാണ്. ആദ്യം നിലനിര്‍ത്തുന്നയാള്‍ക്ക് 16 കോടിയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലനിര്‍ത്തപ്പെടുന്നവര്‍ക്കു 12 കോടിയും എട്ടു കോടിയും നാലു കോടിയുമായിരിക്കും പ്രതിഫലം.
മൂന്നു പേരെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ ആകെ ചെലവഴിക്കാവുന്ന തുക 33 കോടിയാണ്. യഥാക്രമം 15 കോടി, 11 കോടി, ഏഴു കോടി എന്നിങ്ങനെയായിരിക്കും കളിക്കാര്‍ക്കു ലഭിക്കുക. രണ്ടു പേരെ നിലനിര്‍ത്തിയാല്‍ 14 കോടിയും 10 കോടയിയും ഓരോരുത്തര്‍ക്കും ലഭിക്കും. ഒരാളെ മാത്രമേ നിലനിര്‍ത്തുന്നുള്ളൂവെങ്കില്‍ അയാളുടെ പ്രതിഫലം 14 കോടിയായിരിക്കും.

10 ടീമുകളുണ്ടാവും
മുന്‍ സീസണുകളെ അപേക്ഷിച്ച് രണ്ടു പുതിയ ടീമുകള്‍ കൂടി അടുത്ത ഐപിഎല്ലിലുണ്ടാവും. ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ഫ്രാഞ്ചൈസികള്‍. ഇവയുടെ പേരുള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളും ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റില്‍ നിന്നും മൂന്നു വീതം പേരെ ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ക്കു സ്വന്തമാക്കാന്‍ അനുവാദമുണ്ട്. അതുകൊണ്ടു തന്നെ ചൊവ്വാഴ്ച നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ പട്ടിക പുറത്തുവിട്ടാല്‍ ഈ രണ്ടു ഫ്രാഞ്ചൈസികളായിരിക്കും ഏറ്റവുമധികം ഉറ്റുനോക്കുന്നത്. തങ്ങള്‍ക്കു ആവശ്യമുള്ളവരെ ഈ ലിസ്റ്റില്‍ നിന്നും ഇവര്‍ക്കു തിരഞ്ഞെടുക്കുക്കുകയും ചെയ്യാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications