IND vs NZ: രഹാനെ ശ്രേയസിന് തടസമാവരുത്, കോലിക്ക് തിരിച്ചുവരവിന് വഴിയൊരുക്കണം; നിഖില്‍ ചോപ്ര
കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ പല പ്രമുഖ താരങ്ങളുമില്ലായിരുന്നു. വിരാട് കോലി,രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,റിഷഭ് പന്ത് എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അജിന്‍ക്യ രഹാനെ നയിക്കുമ്പോള്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റനായത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ നായകസ്ഥാനത്തേക്ക് വിരാട് കോലി തിരിച്ചെത്തും. ആദ്യ മത്സരത്തില്‍ കോലിക്ക് പകരക്കാരനായി ടീമിലെത്തിയ ശ്രേയസ് അയ്യര്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങുകയും ചെയ്തു.

കോലി തിരിച്ചുവരുമ്പോള്‍ ആര് വഴിമാറണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മോശം ഫോമിലുള്ള സീനിയര്‍ താരം അജിന്‍ക്യ രഹാനെയെ ഇന്ത്യ മാറ്റുമോ അതോ ശ്രേയസ് അയ്യരെ ഒഴിവാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ശ്രേയസ് അയ്യര്‍ ടീമില്‍ തുടരണമെന്നും വിരാട് കോലിക്കായി രഹാനെ വഴിമാറിക്കൊടുക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നിഖില്‍ ചോപ്ര.
Also Read: IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

'മായങ്ക് അഗര്‍വാളിനെയോ ശ്രേയസ് അയ്യരെയോ ഒഴിവാക്കാതെ വിരാട് കോലിക്കായി അജിന്‍ക്യ രഹാനെ വഴിമാറിക്കൊടുക്കേണ്ടതാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രഹാനെയുടെ ശരാശരി വളരെ മോശമാണ്. നന്നായി പ്രയാസപ്പെടുന്നുണ്ട്. യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്. വിദേശ പര്യടനങ്ങള്‍ക്ക് മുമ്പ് യുവതാരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ അവസരം നല്‍കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യണം. മായങ്ക് അഗര്‍വാളിനെ ഒഴിവാക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാവുന്നതാണ്'-നിഖില്‍ ചോപ്ര പറഞ്ഞു.
Also Read: IND vs NZ: 'അവര്‍ ശക്തമായി തിരിച്ചുവരും' രഹാനെയേയും പുജാരയേയും പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

സമീപകാലത്തൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ രഹാനെക്കായിട്ടില്ല. മുന്‍ കണക്കുകളുടെ പേരില്‍ മാത്രം പിടിച്ചുനില്‍ക്കുകയാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 20.35 മാത്രമാണ്. അതുകൊണ്ട് തന്നെ പകരക്കാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ തുടങ്ങിയ പല താരങ്ങളും മധ്യനിരയില്‍ അവസരം തേടുന്നുണ്ട്. ഇവര്‍ക്കെല്ലാം വളര്‍ന്നുവരാന്‍ അവസരം നല്‍കേണ്ടതായുണ്ട്.
Also Read: IND vs NZ: രഹാനെ മുംബൈയില്‍ കളിക്കും, ദൗര്‍ഭാഗ്യവശാല്‍ ശ്രേയസിന് പുറത്തിരിക്കേണ്ടി വരും- ലക്ഷ്മണ്‍

ചേതേശ്വര്‍ പുജാരയുടെ സമീപകാല പ്രകടനവും മോശമാണ്. 30 ശരാശരിയുണ്ടെങ്കിലും സെഞ്ച്വറി പ്രകടനം നടത്തിയിട്ട് നാളേറെയായി. 2019 ജനുവരിയാണ് അദ്ദേഹം തന്റെ അവസാന സെഞ്ച്വറി നേടിയത്. അതിന് ശേഷം ഒരു തവണ പോലും മൂന്നക്കം കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഒരുപാട് സമയം ക്രീസില്‍ ചിലവിടുന്നു എന്നല്ലാതെ വലിയൊരു മാറ്റം മത്സരത്തില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇക്കളി തുടര്‍ന്നാല്‍ അധികം വൈകാതെ പുജാരയുടെയും ചീട്ടുകീറും.
Also Read: IND vs NZ: രണ്ടില്‍ ആരെ മാറ്റും? ഇന്ത്യക്കു തലവേദനയായി ശ്രേയസിന്റെ കിടിലന്‍ അരങ്ങേറ്റം

സമീപകാലത്ത് നാട്ടില്‍ പോലും പുജാരക്ക് സെഞ്ച്വറി നേടാനാവുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും നിഖില്‍ പറഞ്ഞു. 'ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചില പ്രയാസപ്പെട്ട തീരുമാനങ്ങള്‍ സെലക്ടര്‍മാര്‍ ഇപ്പോള്‍ എടുക്കേണ്ടതായി വരും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പുജാരക്ക് നാട്ടില്‍ സെഞ്ച്വറി നേടാനാവുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. നിരവധി പന്തുകള്‍ നേരിടുന്നുണ്ട്. തുടര്‍ച്ചയായി മെയ്ഡന്‍ ഓവറുകള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം പിന്നാലെയെത്തുന്നവര്‍ക്ക് വളരെ നിരാശയുണ്ടാക്കും'-നിഖില്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read: IND vs NZ: പടിക്കല്‍ കലമുടച്ച് ഇന്ത്യ, പൊരുതി സമനില നേടി ന്യൂസീലന്‍ഡ്, വിലപ്പെട്ട പോയിന്റ് നഷ്ടം

ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം ആവിശ്യമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് പകരക്കാരായി ശ്രേയസ് അയ്യര്‍,ഹനുമ വിഹാരി എന്നിവരെ പരിഗണിക്കാവുന്നതാണ്. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തിരിച്ചെത്തുന്നതോടെ ഗില്ലിന് ഓപ്പണിങ്ങിലെ സ്ഥാനം നഷ്ടമായേക്കും. അതുകൊണ്ട് തന്നെ ഇന്ത്യ ക്ക് മധ്യനിരയിലേക്ക് ഗില്ലിനെ പരിഗണിക്കാവുന്നതാണ്. ഗില്ലിനെ ഓപ്പണറായി മാത്രം പരിഗണിച്ചാല്‍ അധികം അവസരം ലഭിക്കില്ല. അതുകൊണ്ട് തന്നെ യുവതാരത്തിന് മധ്യനിരയില്‍ അവസരം നല്‍കി പരീക്ഷിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications