വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നിലനിര്‍ത്താം, പക്ഷെ മാക്‌സിയെ ആര്‍സിബി ക്യാപ്റ്റനാക്കരുത്!- ഇര്‍ഫാന്റെ മുന്നറിയിപ്പ്

കഴിഞ്ഞ സീസണില്‍ താരം മിന്നിയിരുന്നു

1

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുള്ള താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹത്തെ ആര്‍സിബി വിട്ടുകളയാന്‍ സാധ്യത കുറവാണ്. നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെ ആയിരിക്കുമെന്ന് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മാക്‌സ്വെല്‍, ദേവ്ദത്ത് പടിക്കല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ നിലനിര്‍ത്തുമെന്നാണ് സൂചനകള്‍.

കോലി കഴിഞ്ഞ സീസണിനു ശേഷം ആര്‍സിബിയുടെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനാല്‍ പുതിയ സീസണില്‍ പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട്. പരിചയസമ്പന്നനായ മാക്‌സിയെ നായകസ്ഥാനമേല്‍പ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതു പാടില്ലെന്നു ഇര്‍ഫാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 മാക്‌സ്വെല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കട്ടെ

മാക്‌സ്വെല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കട്ടെ

ആര്‍സിബിയുടെ നായകസ്ഥാനമേല്‍പ്പിച്ചാല്‍ അതു ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടുന്നത്. സമ്മര്‍ദ്ദമില്ലാതെ അദ്ദേഹത്തെ കളിക്കാന്‍ അനുവദിക്കണമെന്നും ക്യാപ്റ്റന്‍സി നല്‍കിയാല്‍ അതു പ്രകടനത്തെ ബാധിച്ചേക്കുമെന്നും ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.
ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മെഗാ ലേലത്തില്‍ നിന്നും ആര്‍സിബി ആരെയെങ്കിലും കൊണ്ടുവരുന്നതാവും നല്ലത്. ആര്‍സിബി നിലനിര്‍ത്തുമെന്നറിയുന്ന നാലു പേരില്‍ വിരാട് ഇനി ക്യാപ്റ്റനാവില്ലെന്ന് പ്രഖ്യാപിച്ചതാണ്. മാക്‌സ്വല്ലാണ് അടുത്തയാള്‍. പക്ഷെ വളരെ ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് മാക്‌സി. ക്യാപ്റ്റന്റെ ഉത്തരവാദിത്വം നല്‍കിയാല്‍ അതു പ്രകടനത്തെ ബാധിച്ചേക്കും. മാക്‌സ്വെല്‍ സ്വതസിദ്ധമായ ശൈലിയില്‍ ഫ്രീയായി കളിക്കണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുകയെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

 തകര്‍പ്പന്‍ പ്രകടനം

തകര്‍പ്പന്‍ പ്രകടനം

കഴിഞ്ഞ സീസണിനു മുമ്പായിരുന്നു മാക്‌സ്വെല്‍ ആര്‍സിബി ടീമിന്റെ ഭാഗമായത്. തൊട്ടുമുമ്പത്തെ രണ്ടു സീസണുകളിലും അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു. പഞ്ചാബില്‍ ദയനീയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. എന്നിട്ടും വന്‍ തുക നല്‍കി മാക്‌സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.
എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ആര്‍സിബിയുടെ ഹീറോയായി മാക്‌സി മാറി. 15 മല്‍സരങ്ങളില്‍ നിന്നും 42.75 ശരാശരിയില്‍ 513 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 144.10 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആറു ഫിഫ്റ്റികളടക്കമായികുന്നു മാക്‌സി 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. തൊട്ടുമുമ്പത്തെ സീസണില്‍ പഞ്ചാബിനൊപ്പം ഒരു സിക്‌സര്‍ പോലും നേടാനാവാതെ പോയ അദ്ദേഹം 21 സിക്‌സറുകളാണ് ആര്‍സിബി ജഴ്‌സിയില്‍ പറത്തിയത്. കൂടാതെ 48 ബൗണ്ടറികളും മാക്‌സ്വെല്‍ നേടി.

 നേരത്തേ ടീമിനെ നയിച്ചു

നേരത്തേ ടീമിനെ നയിച്ചു

ഐപിഎല്ലില്‍ നേരത്തേ ടീമിനെ നയിച്ച് പരിചയമുള്ള താരം കൂടിയാണ് ഗ്ലെന്‍ മാക്‌സ്വെല്‍. 2017ലെ ടൂര്‍ണമെന്റില്‍ അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. സീസണില്‍ പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. അഞ്ചാംസ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ ഏഴു വീതം വിജയവും തോല്‍വിയുമായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
ഐപിഎല്ലിനെക്കൂടാതെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിബ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്ററെയും ക്യാപ്റ്റനായി മാക്‌സ്വെല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹമെങ്കിലും ക്യാപ്റ്റന്‍സിയിലേക്കു വന്നിട്ടില്ല.

ആര്‍സിബിയുടെ പ്രകടനം

ആര്‍സിബിയുടെ പ്രകടനം

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു വിരാട് കോലിക്കു കീഴില്‍ ആര്‍സിബി നടത്തിയത്. കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ആര്‍സിബി അവസാനിപ്പിക്കുമെന്നും കരുതപ്പെട്ടിരുന്നു. ലീഗ് ഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ആര്‍സിബിയുടെ പ്ലേഓഫ് പ്രവേശനം. 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച ആര്‍സിബിക്കു അഞ്ചെണ്ണത്തിലാണ് പരാജയം നേരിട്ടത്.
പക്ഷെ എലിമിനേറ്ററില്‍ കൊല്‍ത്തത്ത നൈറ്റ്‌റൈഡേഴ്‌സിനു മുന്നില്‍ ആര്‍സിബിയുടെ കിരീടമോഹം പൊലിയുകയായിരുന്നു. നാലു വിക്കറ്റിനായിരുന്നു കെകെആറിന്റെ വിജയം.

Story first published: Monday, November 29, 2021, 16:37 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X